തുളസീ ദളമായി വിരിഞ്ഞാലോ കണ്ണാ
തിരുമാറില് മാലയായീ അണിയില്ലേ.
ചന്ദന മരമായീ പിറന്നലോ കണ്ണാ
തിരുനെറ്റിയില്‍ കുറിയായീ ചാര്‍ത്തില്ലേ
ഒരു കതിര് നാളമായീ തെളിഞ്ഞാലോ കണ്ണാ
തിരുമുന്നില്‍ നെയ്ത്തിരിയായി ആവാമല്ലോ
ഒരു വേണു നാദമായീ ഒഴുകിയാലോ കണ്ണാ
പൊന്നോടകുഴലില്‍ ഒളിക്കാമല്ലോ .
കാളിന്ദിയോരത്തെ കടമ്പിന് പൂവായീ
മാറിയാല്‍ ഈ ജന്മം സഫലമല്ലോ
നിത്യവും നിന് പാദ പൂജാപുഷ്പ്പമായീ
ജന്മം പുണ്യമായീ തീരുമല്ലോ
ആത്മാവില്‍ നീയെന്നും നിറയുമല്ലോ കണ്ണാ ...
No comments:
Post a Comment