Friday, December 21, 2012

എനിക്കു പ്രണയം രാത്രിയോട്














സിന്ധൂര സന്ധ്യ പകലിനെ 
കൈ വെടിഞ്ഞു പോകുമ്പോള്‍ ....
വൈഡൂര്യ കമ്മലണിഞ്ഞെത്തുന്ന  രാത്രിയുടെ 
വരവു  മെല്ലേ മെല്ലേ നമ്മള്‍ അറിയുന്നു ...
രാത്രിക്കു  മനോഹാരിത നല്‍കാന്‍ 
നിലവും നക്ഷത്രങ്ങളും വന്നു ...
ഒരു പുതു പെണ്ണിനെ പോലെ നാണത്തോടെ
നിലാവുള്ള രാത്രിയില്‍  പല ഭാവങ്ങളില്‍ 
വരുന്ന അവളുണ്ടല്ലോ ആ രാത്രി ..
അവളെയാണു  എനിക്കു ഏറെ ഇഷ്ട്ടം ...
നിലാവിനേയും നക്ഷത്രങ്ങളെയും
ഇഷ്ട്ടപ്പെടാത്തവര്‍ ഉണ്ടോ ??
മിന്നാമിനുങ്ങുകളെപ്പോലെ മിന്നി
പ്രകാശിക്കുന്ന നക്ഷത്രങ്ങളെ നിങ്ങളേ 
പ്രണയിക്കാത്തവര്‍ ഉണ്ടോ..??
രാത്രിയുടെ നിശബ്ദത എനിക്കേറെ ഇഷ്ടമാണ്....
കാരണം എന്‍റെ  സങ്കടങ്ങള്‍ അപ്പാടെ 
ആ ഇരുളില്‍മാഞ്ഞില്ലതെയാവുന്നു..
നീലാകാശത്തെക്കാള്‍ എനിക്കേറേയിഷ്ടം
നക്ഷത്രങ്ങള്‍ കൂടു  കൂട്ടിയ ആകാശമാണ് .... 
അവിടേക്കും കണ്ണും നട്ടു  ഇരിക്കുമ്പോള്‍ 
പ്രതീക്ഷകള്‍ മനസ്സില്‍ പൂക്കുന്ന പോലെ 
ഒരു പാടു കഥകള്‍ അവര്‍ എന്നോടു പറയാറുണ്ട്‌..
നാമെല്ലാം ഉറങ്ങുമ്പോള്‍ അവള്‍ 
നമ്മളെ നോക്കി പുഞ്ചിരിതൂകികൊണ്ടിരികും .
പ്രകാശം വിടര്‍ത്തി നില്‍ക്കുന്ന ചന്ദ്രനും ..
ആ നീലനക്ഷത്രങ്ങളും ആ നിഷ്ബ്ദതകളും 
രാത്രിക്കു  മാത്രം സ്വന്തമാണ്.....






















"ഹോ !! ഈ രാത്രി" ഇവള്‍ എത്ര  സുന്ദരിയാണ്‌.... 
ഇവിടെ ഈ കടല്‍ കരയിലിരുന്നു രാത്രിയെ
സ്നേഹികുമ്പോള്‍ എനിക്കു  നിന്നോട് 
അസൂയ തോന്നുന്നു...കാരണം 
നീ അത്രയ്ക്ക് ഭാഗ്യവതിയാണ്‌.
കയ്യില്‍ വളകള്‍ വേണ്ടാ  ...........
കണ്ണില്‍ കരിമഷി വേണ്ടാ  .........
നെറ്റിയില്‍ പൊട്ടു വേണ്ടാ ....
എങ്കിലും എന്തു  അഴകാണു  നിനക്കു .. ..
നിലാവുള്ള രാത്രികളില്‍ തനിച്ചു ഇരിക്കുമ്പോള്‍
മനസിന്‍റെ ഏതോ ഒരു കോണില്‍നിന്നും 
രാത്രിയോടു  തോന്നുന്ന ... പ്രണയം 
ഒരു നിലാവായി തെളിയാറില്ലേ ? 
നക്ഷത്ര പൂക്കള്‍ വിരിഞ്ഞു നില്‍ക്കുന്ന 
നിലാവിന്‍റെ  നീലിമയുള്ള തണുത്ത രാത്രി 
നിന്നെ കണ്ടു എനിക്കു  കൊതിതീരുന്നില്ല......
അറിയില്ല ഇതെന്‍റെ ചാപല്യമാണോ എന്നു .....
പക്ഷെ എന്‍റെ  മനസ്സു പോലെ നിനക്കും 
എന്നെ പിരിഞ്ഞിരിക്കാന്‍ കഴിയില്ല 
എന്നു  മനസ്സിലാക്കിയ അന്നു  മുതല്‍ 
ഞാന്‍ നിന്‍റെ  കൂടെ തന്നെ ഉണ്ടായിരുന്നു ............
നിന്‍റെ സാമീപ്യം എനിക്കു സന്തോഷം 
പകുരുമെങ്കില്‍ പിന്നെ ഞാന്‍ 
എന്തിനു നിന്നെ പിരിഞ്ഞു ഇരിക്കണം............
പിരിയില്ലനമ്മള്‍ മരണത്തിനു ശേഷവും......
അന്നും നിന്നില്‍ അലിയാന്‍ ഒരു നക്ഷത്രം
ആയി ഞാന്‍ കൂടെ ഉണ്ടാവും .... 

നിര്‍വൃതി































നെഞ്ചിനുള്ളിലെയിത്തിരി ചൂടില്‍
വെന്തു നീറുന്ന മോഹങ്ങള്‍ മാത്രം...
കണ്ണുനീര്‍ വെറുതെ കളഞ്ഞു ..
കാക്ക കൂടിനുമൊരേറു കൊടുത്തു
കാലുകൊണ്ടിടമൊക്കെയളന്നു
കാത്തിരുന്നു ദിവസങ്ങളോളം
കാലനെങ്കിലുമെത്തുവാന്‍ വേണ്ടി 
കാര്യാമില്ലാതോടുവിലായെന്‍റെ 
കത്തിരിപ്പിന്‍റെ നീളം കുറച്ചു  
നെഞ്ചിനുള്ളിലെയിത്തിരി ചൂടില്‍
വെന്തു നീറുന്ന മോഹങ്ങള്‍ളെല്ലാം 
ചീന്തിപ്പാറും ചിതയിലമര്‍ന്നു ..
വെന്തെരിഞ്ഞപ്പോള്‍ നിര്‍വൃതിയായി .. 

എന്‍റെ ആകാശം






















എനിക്ക് 
എവിടം  വരെ 
പറക്കാനാവും അവിടം 
വരെയാണ് എന്‍റെ  ആകാശം ...

എനിക്ക്
എവിടം  വരെ നടക്കാനാവും 
അവിടം വരെയാണ്  
എന്‍റെ വഴി ...

എന്‍റെ അളവറ്റ 
ആഹ്ലാദം കരയുന്നത് 
എന്‍റെ ഹൃദയത്തിലാണ് ...

എന്‍റെ പിണക്കത്തിന്‍റെ 
മറവിലാണ് സ്നേഹം 
ഒളിഞ്ഞിരിക്കുന്നത് ...

കനത്ത  മൌനമാണ് 
എനിക്കുള്ളത് എങ്കില്‍ 
അത്രയക്കു  ആഴമാണ്
എന്‍റെ വാക്കുകള്‍ ...

കൊത്തിയുടച്ച 
പവിഴപ്പുറ്റുകള്‍ 
കണ്ണില്‍ തറച്ചപ്പോള്‍ 
ഒറ്റക്കണ്ണില്‍ ചുടുചോര 
കിനിഞ്ഞ പോലേയാണ് 
എന്നിലെ വാശികള്‍ ... 

വാത്സല്യത്തിനു  
കൃഷ്ണ മണിയില്‍ വീണ 
മഞ്ഞുതുള്ളികളെ പോലെ 
നിര്‍മ്മലവും നിഷ്കളങ്കവും 
കുസൃതിയും നിറഞ്ഞതാണ്
എന്‍റെ സ്നേഹം ...

എവിടെ എത്തിയപ്പോഴാണ് 
ഞാന്‍ തിരിഞ്ഞു നടന്നത്
അവിടം വരെയാണ്
എന്‍റെ ജീവിതം ...!!