Friday, November 9, 2012

വര്‍ണ്ണം തുളുമ്പിയ അക്ഷരങ്ങള്‍
























അവളുടെ മനസ്സിലെ വര്‍ണ്ണങ്ങളില്‍ 
തുളുമ്പിയ അക്ഷരങ്ങളില്‍ 
എങ്ങോ ഒരു മറ ഉണ്ടയിരുന്നു..
അത് അവളിലെ ഞാനറിയാത്ത 
നോമ്പരമായ  രഹസ്യങ്ങള്‍ ആവാം..
അതുമല്ലങ്കില്‍ ആരോടോ പറയുവാന്‍  
കരുതി വെച്ച വാക്കുകള്‍ ആവാം....

പക്ഷേ..., 
എന്തിനോക്കെയോ വേണ്ടി 
വെറുതെ കോറിയിട്ട വാക്കുകള്‍ 
അവക്കുള്ളിലെ ചിലവരികള്‍
എന്നേ ചിന്താധീനയാക്കി പലപ്പോഴും 
അവളുടെ മനസ്സിന്‍റെ വാതായങ്ങള്‍
തുറക്കുന്നതും  നോക്കി ഇരുന്നു ....























ഇപ്പോഴും,,,

തുടിക്കുന്നുണ്ടാവാം അവളിലെ ഹൃദയം....

ഇപ്പോഴും അലയുന്നുണ്ടാവാം 
മനസ്സ് ഒരു ഋതുക്കാറ്റ് പോലെ...
ഒരു വസന്തമാകെ........
വാക്കിന്‍റെ അഗ്നി ശുദ്ധിയില്‍ പൊള്ളുന്ന 
അക്ഷരങ്ങളുടെ, വെളിച്ചമുള്ള ചിന്തകള്‍ക്ക് 
അവളുടെ മനസ്സിലെ വര്‍ണ്ണങ്ങളില്‍ തുളുമ്പിയ 
അക്ഷരങ്ങള്‍ക്ക് കൂട്ടുകാരിയാവാന്‍ കഴിയട്ടെ.....!!! 

ചക്രവാളം ചുവക്കുന്നതും കാത്ത്





















രാത്രിയിരുട്ടെന്നെ  തൊട്ടുതലോടി 
ഒരു പുതപ്പായി മൂടാറുണ്ട്
ഇരുട്ടിനുണ്ടോരായിരം  കൈകള്‍,
നനുത്ത നിശ്വസ്സമായ്
സാന്ത്വനത്തിന്‍ കുളിര്‍മ്മയേകുമത്.
സ്നേഹത്തിന്‍ വായ്പും
താരാട്ടിന്‍ ഈണവുമുണ്ടതിന്.

എന്‍റെ കണ്ണുകള്‍ 
സ്നേഹിച്ചാതായിരുട്ടിനെ.
അവ സ്നേഹിച്ചതോ 
വെളിച്ചത്തെയും നിറങ്ങളേയും,
എന്നിട്ടും രാത്രികളില്‍ അവയോ, 
ഇരുട്ടിന്‍ അടിമകകളായി
പിന്നെയെപ്പോഴോ ഞാനുണര്‍ന്നനേരം 
ഇരുള്‍ മരിച്ചിരുന്നു ...

നയനങ്ങള്‍ പൊട്ടി ചിരിച്ചുകൊണ്ടിരുന്നു
അങ്ങകലെ ആകാശച്ചരുവില്‍ 
ആരോ വിലപിക്കുന്നുവോ ...??
അവര്‍ പതിതകള്‍ ...
നക്ഷത്രസുന്ദരിമാര്‍ ...
തമസ്സിനെ പ്രണയിച്ചു പരിണയിച്ചവര്‍ ...!
അവരുടെ മോഹങ്ങള്‍, കൂടിലടച്ച
കിളികളെപ്പോല്‍ ചിറകടിച്ചു പിടയുന്നു ..

ഇവിടെ,
താരകങ്ങളറിയാതെ 
മേഘങ്ങളറിയാതെ 
ആത്മാവില്‍, 
ഒത്തിരി സ്നേഹത്തിന്‍ വെട്ടവുമായി 
മിന്നാമിന്നികള്‍ കുഞ്ഞിചിറകിലായിരം 
സ്വപ്നങ്ങള്‍ നെയ്തു.
ഞാനോ, 
ചക്രവാളം ചുവക്കുന്നതും കാത്തിരിന്നു.