വീണ്ടും ഒരു അവധിക്ക് നാട്ടില്‍ എത്തിയതാണ് ഞാന്‍. മറുനാട്ടില്‍ ഹോമിച്ചു തിര്‍ക്കുന്ന ജീവിതത്തില്‍ കിട്ടുന്ന മുപ്പതു ദിവസം നാട്ടില്‍ അച്ഛനും ,അമ്മയും , അമ്മമ്മയുടെയൂം ഒപ്പം സന്തോഷമായി കഴിയുക. അവരുടെ ഇംഗിതത്തിനനുസരിച്ചു യാത്രകളും മറ്റും നടത്തുക , ഇത്തവണ പതിവിനു വിപരീതമായിദൂരയാത്രകളൊക്കെ ഒഴിവാക്കിയിരുന്നു. ഭക്തി വിഷയങ്ങള്‍ക്ക് മുന്‍തൂക്കം കൊടുക്കുന്ന അമ്മയുടെ അജണ്ടയ്ക്കു വിട്ടു കൊടുത്തു യാത്രയുടെ തീരുമാനം. അമ്മമ്മക്ക് തിരെ സുഖം ഇല്ല .. കൊച്ചുമക്കളും പേരക്കുട്ടികളും ആയി എണ്ണി തിട്ടപ്പെടുതവുന്നത് ഉണ്ടു . എന്നാലും അമ്മമ്മക്ക് പ്രിയം എന്നോടാണ് ..നാട്ടില്‍ ഉള്ളപ്പോള്‍ എന്നെ ഒരുദിവസം കണ്ടില്ലകില്‍ അമ്മമ്മ പിണങ്ങും .. അമ്മമ്മയുടെ കൂടെ ചിലവഴിക്കാന്‍ കിട്ടുന്ന ഒരു സമയവും ഞാന്‍ പാഴാക്കാറില്ല .. എന്റെ ചെറുപ്പത്തില്‍ എന്നെ വളര്‍ത്തിയത് അമ്മമ്മ ആണ്. എന്നെ അമ്മമ്മ യും , അമ്മയും , കുട്ടന് എന്നാണു വിളിക്കുക , ഗോപി കൃഷ്ണന് എന്നതാണ് എന്റെ പേര് , അച്ഛന് കൃഷ്ണന് എന്നാണ് വിളിക്കുക. നാട്ടില്‍ എത്തിയപ്പോള്‍ മുതല്‍ എന്റെ കല്യാണത്തെ കുറിച്ചാണ് വീട്ടില്‍ ഉള്ളവരുടെ സംസാരം ...അഅങ്ങനെ അങ്ങ് കെട്ടാന്‍ പറ്റുമോ ..മനസ്സില്‍ ഇഷ്ട്ടപ്പെടുന്ന ഒരാളെ കിട്ടണ്ടേ ...!!!
ആദ്യ പ്രാര്‍ത്ഥനക്കായി സ്വന്തം തട്ടകത്തിലെ ഭഗവതീ ക്ഷേത്രത്തില്‍ എത്തിയതായിരുന്നു ഞങ്ങള്‍ . പ്രായാധിക്യം കാരണം ദൂരക്കൂടുതലുള്ള അമ്പലങ്ങളിലേക്കു ഇല്ലെന്നു പറഞ്ഞ അമ്മമ്മ ,പക്ഷെ ഭഗവതിയെതൊഴാന്‍ ഞങ്ങളോടൊപ്പം എത്തിയിരുന്നു .അല്‍ തറക്കല്‍ ചെരിപ്പുകള്‍ അഴിച്ചു വച്ച് ഞങ്ങള്‍ ചുറ്റു അമ്പലത്തിലേക്ക് കയറി ..പരിചയം ഇല്ലാത്ത മുഖം .. കണ്ടിട്ടാവണം എല്ലാവരും എന്നെ നോക്കുന്നു .അമ്മ, അമ്മമ്മയെ പിടിച്ചു പ്രദക്ഷിണം വയ്ക്കുന്നുട്.. ഞാനും അവര്‍ക്കു പിന്നാലെ പ്രദക്ഷിണം വച്ചു പ്രസാദം വാങ്ങി നടയിറങ്ങി. ആലപ്പുഴയിലെ കൂട്ടുകാരന് തന്നുവിട്ട പാക്കറ്റ് മേടിക്കാന്‍ ഇപ്പോള്‍ ആ ളെത്തിക്കാണും .എന്റെ മനസ്സില്‍ ഇരുന്നു ആരോ ഓര്‍മ്മിപ്പിക്കും പോലെ തോന്നി . അല്‍തറക്കല്‍ലെത്തി യപ്പോള്‍ അമ്മ ചോദിച്ചു "കുട്ടനു മനസ്സിലായോ ആ ശാന്തിക്കാരനെ" "ഇല്ല ഇവിടത്തു കാരനല്ലെന്നു തോന്നി, "നമ്മുടെ പൂമഗലം ഇല്ലത്തെ ജാനകി അമ്മയുടെ കൊച്ചുമോനാ...""ജയദേവന് """ഓര്‍മ്മകള്‍ "".
പഴയകാലങ്ങളിലേക്ക് ഊളിയിട്ടത് പെട്ടെന്നായിരുന്നു.സാക്ഷാല്‍ ലക്ഷ്മി ദേവിയുടെ മുഖശ്രീയുള്ള "ഇല്ലത്തമ്മ"..ഏഴു തിരിയിട്ടു കത്തിച്ചനിലവിളക്കുമായി എന്റെ മനസ്സ് പടവുകളള്‍ കയറുകയാണ് .....സ്വര്‍ണ്ണ നിറം മായിരുന്നു ഇല്ലത്തമ്മക്ക്.. നിറങ്ങളള് ചാലിച്ചിട്ട എന്റെ കുട്ടിക്കാലം ..ചുറ്റും വ൯മതില്‍ കെട്ടി നിര്‍ത്തിയ "ഇല്ലത്തുമന"മനയെ ചുറ്റി വേണം ഞങ്ങള്‍ക്ക് സ്കൂളില്‍ പോകാന്‍, മതിലിന്റെ ഏകദേശം നടുവിലായി എട്ടടിയോളം പൊക്കമുള്ള ഇരിമ്പുഗൈററ്. ഇരുവശങ്ങളിലും രണ്ടു ആനകളുടെ ളുടെ മണ് പ്രതിമകള്‍ .കാലത്തും വൈകീട്ടും ആ ഗൈററു പിടിച്ചു പൂമുഖത്തേക്ക് നോക്കി നില്ക്കും ഇല്ലത്തമ്മയെ ഒന്നു കാണാന്‍ . പക്ഷെ എവിടെനിന്നോ മണംപിടിചെത്തുന്ന കാര്യസ്ഥന് കണ്ണുരുട്ടി ഞങ്ങളെ ഓടിക്കും. മതിലിനോട് ചേര്‍ന്നു നില്ക്കുന്ന ചക്കരമാവില് നിന്ന് കാറ്റത്തു വീഴുന്ന മാങ്ങപോലും ഞങ്ങള്‍ക്കു കിട്ടാറില്ല . കാററടിക്കുന്നതിന്നു മുന്‍പേ "കാര്യസ്ഥന് "" റോഡില്‍ പാറാവ്തുടങ്ങിയിരിക്കും. ഇല്ലത്തമ്മ ദാനധര്‍മ്മിഷ്ട്ടയായിരുന്നു . മൂന്നു മക്കള്‍ ആയിരുന്നു ഇല്ലത്തമ്മക്ക്. മൂത്തയള്‍ ഗോവര്ദ്ധന് , രണ്ടാമന് .വാസുദേവന്‍ , ഇളയത് ഗൌരി....!!
ഗൌരി അവള് എന്റെ കളിക്കൂട്ടുകാരി ..... വേളികഴിഞ്ഞു മുപ്പതാം ദിവസം ഭര്‍ത്താവ് വിഷം തീണ്ടിമരണപ്പെട്ടു. സര്‍പ്പകോപമായിരുന്നെന്നു പ്രശ്നവശാല്‍ കണ്ടതായി അമ്മ പറഞ്ഞുകേട്ടിട്ടുണ്ട്. കാലഹരണപ്പെട്ടതാണെങ്കിലും ദുഃഖിപ്പിക്കുന്ന ഓര്‍മ്മകള്‍ മനസ്സില്‍നിന്നുപറിച്ചെടുത്തു ഇടവഴിയിലേക്ക് കയറിയപ്പോള്‍ ,തോളില്‍ ഭാണ്ടക്കെട്ടുമായി എതിരെവരുന്ന പ്രാകൃ തനില്‍ ഒരു നിമിഷം കണ്ണുകള്‍ ഉടക്കി നിന്നു.ഓച്ചാനിച്ചു വഴിയോരം ചേര്‍ന്നു നിന്ന ആ രൂപം അമ്മയോട് ചോദിക്കുന്നത് കേട്ടു "ആരാ പിറകില്‍ വരുന്നത്?"അതെന്റെ മോനാ.. കുട്ടന് ....പേര്‍ഷ്യേന്നു ലീവിനു വന്നതാ ..അച്ചുനു മനസ്സിലായില്ലഅല്ലെ ?" ദൈന്യത നിറഞ്ഞ നോട്ടത്തിനൊടുവില്‍ കയ്യിലെ പ്രസാദവും പോക്കറ്റില്‍ നിന്നെടുത്ത നോട്ടുകളും ആ കൈകല്‍ വെച്ചു കൊടുക്കുമ്പോള്‍ ....ഉള്‍ക്കണ്ണുകള്‍ ആ പഴയ കാര്യസ്ഥന് വേലുപ്പിളളയെതിരയുകയായിരുന്നു. മുന്പില് നടക്കുന്ന അമ്മമ്മയുടെ വാക്കുകള്‍ ചെവിയില്‍ മുഴങ്ങിക്കോണ്ടിരുന്നു......
"സുകൃതക്ഷയം..സുകൃതക്ഷയം...!!!!!!

നടവഴില്‍ എത്തിയപ്പോള്‍ ദാ..നില്ക്കുന്നു എന്റെ കൂട്ടുകാരന് ഗിരി .., അമ്മ അവനോടു എന്തോ രഹസ്യം പറഞ്ഞു ...അവര്‍ പോകട്ടെ നമ്മുക്ക് കുറച്ചു സംസാരിച്ചിരിക്കാം . നിന്നെ കണ്ടിട്ട് ഒരുപാടു കാലം ആയല്ലോ ?. എനിക്കു നാട്ടില്‍ അധികം കൂട്ടുകാര്‍ ഒന്നുംഇല്ല. ഞങ്ങളുടെ സംസാരം ഏതാണ്ട് മണിക്കൂര്‍ നീണ്ടു .. പഴയ കാലത്ത് ഒന്നു പോയി തിരികെ വന്നപോലെ പോലെ തോന്നി എനിക്കു .. എന്തായാലും ഇത്തവണത്തെ വരവ് കുറെ നല്ല ഓര്‍മ്മകിലേക്ക് കൊണ്ടുപോയി .. മനസ്സിനു എന്താന്നില്ലാത്ത ഒരു സംന്തോഷം. തിരികെ വീട്ടില്‍ എത്തിയപ്പോള്‍ വേഗന്നു തിരികെ ചെല്ലണം എന്ന് ഓഫീസില്‍ നിന്നും കാള്‍ വന്നതായി പറഞ്ഞു , നാട്ടില്‍ വന്നിട്ട് കുറച്ചു ദിവസങ്ങളെ ആയുള്ളൂ .. ഇതാണ് പ്രവാസികളുടെ ജീവിതം. വേഗം തന്നെ ഓണ്‍ലൈല്‍ ടിക്കറ്റ് ബുക്ക് ചയ്തു .. . ഇടക്ക് വീണ്ടും ഞാന്‍ ഗിരിയെ കണ്ടു, ഞങ്ങള്‍ തമ്മില്‍ ഒരുപാടു സംസാരിച്ചു , പപ്പോഴും അവന് അവന്റെ ചിറ്റയുടെ മോളെ കുറിച്ചു പറഞ്ഞു ,.. അപ്പോള്‍ ഒക്കെ ആ കുട്ടിയെ ഒന്നും കാണാന്‍ കൊതിതോന്നി .. കാരണം മാത്രം അറിയില്ല .

ഒരു ദിവസം ഗിരിയുടെ കള്‍ അവന് എന്റെ വീടിലേക്ക് വരുന്നു എന്നും പറഞ്ഞു .. അല്‍പ്പ സമയത്തിനുള്ളില്‍ അവന് വന്നു . ഞങ്ങള്‍ തിണ്ണയില്‍ വെറുതെ കിടന്നു വര്മാനം പറഞ്ഞു കൊണ്ടിരുന്നു .. എനിക്കു അവളെക്കുറിച്ച് ചോദിക്കണം എന്നുണ്ട് , അവനു എന്ത് തോന്നും എന്നു കരുതി ഒന്നും ഞാന്‍ ചോദിച്ചില്ല .. പക്ഷെ വീണ്ടു അവളെക്കുറിച്ച് പറയന് തുടങ്ങി .. അവളെ കാണാന്‍ എനിക്കു വല്ലാണ്ട് കൊതിയായി.. എന്നെ കുറിച്ച് അവളോട് പറഞ്ഞിട്ടുണ്ടത്രേ ..അപ്പോള്‍ ഒന്നുകൂടി കാണാന്‍ ഉള്ള മോഹം കൂടി .. നാളെ അവന് ജോലി സ്ഥലത്തേക്ക് പോകുവാണ്. അവിടെ യാണ് അവളുടെ വീടും . എന്നോടും കൂടി ചെല്ലാന്‍ പറഞ്ഞു ..പോയാലോ?? വീട്ടില്‍ എന്ത് പറഞ്ഞു പോകും .. എന്തായാലും പോകാമെന്നു തിരുമാനിച്ചു .. വണ്ടി ഓടിക്കുമ്പോഴും എന്റെ ചിന്ത അവളെ കുറിച്ചായിരുന്നു .. അവിടെ എത്തിയത് അറിഞ്ഞില്ല ഞാന്‍ .. നല്ല സ്ഥലം .. നിറയെ പച്ചപ്പ് പുതച്ചു നില്ക്കുന്ന ഒരു ഗ്രാമം.. അവന് അവിടെ സ്കൂള്‍ മാഷ് ആണ് , ആദ്യം അവന്റെ തമസ്സ സ്ഥലത്ത് പോയി ഒന്നു ഫ്രഷ് ആയി .. അവന്റെ കൂടുകരെ ഒക്കെ ഒന്നു പരിജയപ്പെട്ടു .. സമയം 5 മണി . ഞങ്ങള്‍ വെറുതെ നടക്കന്‍ ഇറങ്ങി ..അടുത്തുള്ള ദേവി ക്ഷേത്രത്തില്‍ നിന്നും നല്ല പട്ടു കേള്‍ക്കാം .. മനസ്സിന്നു വല്ലാത്ത ഒരു സുഖം തോന്നണു .. ഒരു പാടത്തിന്റെ കരിയില്‍ ഒരു വീട് അവന് ചൂണ്ടി കാണിച്ചു എന്നിട്ടു പറഞ്ഞു അതു ചിറ്റയുടെ വീടാണ് . കൊള്ളാം നല്ല ഒരു കൊച്ചു വീട് .. മുറ്റം നിറയെ ചെടികള്‍ നിറഞ്ഞു നില്ക്കുന്നു . മുറ്റത്ത് തുളസി തറ .."" വല്മീകം"" നല്ല പേര് .. എന്റെ കണ്ണുകള്‍ അവിടെ ഒരു ആളെ തിരഞ്ഞു കണ്ടില്ല , ഗിരി പറഞ്ഞു ചിറ്റ യോടു, ഇന്നു നീ വരും എന്ന് ഞാന്‍ പറഞ്ഞിരുന്നു . നമ്മുടെ രാത്രി ഭക്ഷണം അവിടുന്നാണ് അപ്പോള്‍ എന്റെ മനസ്സു വല്ലാണ്ടു തുടിക്കുണ്ടായിരുന്നു .. ജീവിതത്തില്‍ ഇത്ര നാളും ഇല്ലാത്ത സ്വഭാവം ആണല്ലോ ഇപ്പോള്‍ എനിക്കു .. ഞാന്‍ എന്നെ തന്നെ ഒന്നു കുറ്റപ്പെടുത്തി നോക്കി. .. എന്താ കഥ വീണ്ടും അവളിലേക്ക് ഞാന്‍ അറിയാതെ അടുത്ത് പോകുന്നു . ഒരു വേള കണ്ടിട്ട് പോലും ഇല്ലാത്ത ഒരു ആളെ നെഞ്ചോടു ചേര്‍ത്തു വെക്കാന്‍ കൊതിയാവുന്നു ....ഞങ്ങള്‍ നടന്നു .പാടവും ഇടവഴിയുംകഴിഞ്ഞു അമ്പലത്തിന്റെ മുറ്റത്ത് എത്തി , നടക്കലെക്കുള്ള കല്‍പ്പടവുകള്‍ കയറിയപ്പോള്‍ ആള്‍ത്താമസ്സമില്ലാത്ത പഴയ തറവാടുകളുടെ മുറ്റം പോലെ കാട്ടുചെടികളും ,കറുകയും ,മുത്തങ്ങയും കാടുപിടിച്ചു കിടക്കുന്നു , ഗിരി പറഞ്ഞു നല്ല ശക്തി ഉള്ള ദേവി ആണ് . വ൪ഷം തോറുമുള്ള ഉത്സവം മുടങ്ങിയപ്പോള്‍ പതിവുള്ള ചെത്തിമിനുക്കലോക്കെ മതിയാക്കിയിരിക്കുന്നു. മൂന്നു നേരം ശാന്തിയും ദേവിക്ക് വിളക്കുവെക്കലും മാത്രം ഇപ്പോള്‍ ഉള്ളത് പണ്ടു അഞ്ചു ആന കളുടെ ഉത്സവംനടത്തുമായിരുന്നു. കോലം തുള്ളല്‍ ആണ് പ്രധാന വഴിപാട് ഉത്സവത്തിന് ..ഗിരി പറഞ്ഞു ഇതു അവളുടെ തറവാട്ടു ദേവി ആണ്. കൊച്ചച്ചന്റെ കുടുംബ ക്ഷേത്രം.. അവരു വലിയ തറവാട്ടുകാര് ആയിരുന്നു . പണ്ടു രാജാവിന്റെ കൈയില്‍ നിന്നും പട്ടും വളയും വാങ്ങിയവര്‍ ആണ് . ഞങ്ങള്‍ നടക്കലേക്ക് കയറി.. ഒരു നിമിഷം ഞാന്‍ മറ്റേതോ ലോകത്ത് എത്തിയ പോലെ തോന്നി എനിക്കു .നിറദീപങ്ങളുടെ നടുവില്‍ പ്രഭ ചൊരിഞ്ഞു നില്ക്കുന്ന ദേവിയുടെ രൂപം ,.കാലപ്പഴക്കത്തില്‍ കേടുപാടുകള്‍ ഏറ്റുവാങ്ങിയ നാലമ്പലം ഏതുനിമിഷവും നിലം പൊത്താറായി നില്ക്കുന്നു.ചു ററമ്പലത്തില്‍നിന്നും തിടപ്പള്ളി താണ്ടി ശ്രീകോവിലിനു മുന്പില് . അകത്തു പൂജനടക്കുകയാണ്. അടഞ്ഞു കിടന്നിരുന്ന നട തുറക്കുന്നത് വരെ കൈകൂപ്പി പ്രാര്‍ഥിച്ചു നിന്നു . മന്ത്രോച്ഛരണങ്ങള്‍ക്കും മണികിലുക്കത്തിനുമൊടുവില്‍ ശ്രീകോവില്‍ തുറന്നു.കളഭ ചര്‍ത്തു അണിഞ്ഞ ഭഗവതിയുടെ രൂപം കണ്ടപ്പോള്‍ എന്തെന്നില്ലാത്തഒരനുഭൂതിയായിരുന്നു. ക൪പ്പുരത്തിന്റെയും ചന്ദനത്തിന്റെയും മാസ്മര ഗന്ധം പരിസരമാകെപടരുന്നുണ്ടായിരുന്നു. എന്തോ ഒരു വല്ലാത്ത പ്രഭ അവിടം മുഴുവനും നിറഞ്ഞു നിന്നൂ..കൈകള്‍ ..കുപ്പി ..കണ്ണുകള്‍ അടച്ചു എത്ര നേരം ഞാന്‍ നിന്നു എന്നറിയില്ല .. ഇതു കേട്ടാണ് ഞാന്‍ കണ്ണു തുറന്നത് "നൂറു പുണ്യം കിട്ടും . കുട്ടിയെ ....ഭഗവതിക്കൊരു നിറമാല ചാര്‍ത്തിയിട്ടു ശ്ശി ദിവസ്സായി..... ഇതാ അര്‍ച്ചനയുടെ പ്രസാദം ..നക്ഷത്രം?" "ഗോപികൃഷ്ണന് ..മകം നക്ഷത്രം.".. ഒരു നിമിഷം ഞാന്‍ ഞട്ടി .. എന്റെ പേരില്‍ ആരാണ് അര്‍ച്ചന കഴിച്ചത് .. ഞാന്‍ പ്രസാദം തിനായി കൈ നീട്ടി .. അപ്പോള്‍ ദാ മറ്റൊരു കൈ തിരുമേനിക്ക് നേരേ.. സെറ്റും മുണ്ടും ഉടുത്ത ഒരു പെണ്ണ് .. നിലവിളക്കിന്റെ പ്രഭയില്‍ ഒന്നേ ഞാന്‍ കണ്ടോള്ളൂ .. ഒന്നും കൂടി നോക്കാന്‍ എനിക്കായില്ല .. ദാ അവള് പ്രസാദം വാങ്ങി പോകുന്നു.. എനിക്കും കിട്ടി ഒരു ഇലയില്‍ പ്രസാദം ..പുറത്തേക്കു വന്നു .. അവളെ ഒന്നുകൂടി കാണന്‍ തോന്നി .. ദാ ഗിരിയോട് നിന്നും സംസാരിക്കുന്നു .. ഞാന്‍ അവരടെ അടുത്തേക്ക് ചെന്നു . അവള് ദാ പടിക്കെട്ടുകള്‍ ഇറങ്ങി തുടങ്ങി .. ഒരു നിമിഷം ഞാന്‍ മറ്റൊന്നും ആലോചിച്ചില്ല . അവളുടെ പിറകെ ചെന്നു , ഒന്നു നില്ക്കു, അവള് നിന്നു , പതിയെ തിരഞ്ഞു നോക്കി എന്തേ ?? എന്ന അര്‍ഥത്തില്‍ ??
എന്റെ പേരില്‍ കുട്ടിയോട് ആരാണ് അര്‍ച്ചന കഴിക്കാന്‍ പറഞ്ഞത് ??, കുട്ടിയുടെ പേര് എന്താണ് ??,
കുട്ടിക്ക് എന്നെ അറിയുമോ ??
ഇതിനു മുന്‍പ് കുട്ടി എന്നെ കണ്ടിട്ടുണ്ടോ ???
അവള് ഒന്നു കൂടി അടുത്തേക്ക് വന്നു നിന്നു ..,
പ്രസാദം ഇരുന്ന കൈ എന്റെ നേരെ നീട്ടി ,
ഞാന്‍ അറിയാതെ അതു എടുത്തു നെറ്റില്‍ തൊട്ടു. അവള് ഒന്നു ചിരിച്ചു പെട്ടന്നു ആ മുഖ ഭാവം മാറി ..
ഒരു രൌദ്ര ഭാവത്തില്‍ .. എനിക്കു ഇഷ്ട്ടം ഉണ്ടായിട്ടു നിങളുടെ പേരില്‍ അര്‍ച്ചനയും , ചുറ്റു വിളക്കും, നിറമാലയും നടത്തി ,
എനിക്കു നിങളെ അറിയാം, ,
ഇതിനു മുന്‍പ് ഞാന്‍ നിങ്ങളെ ഒരുപാടു കണ്ടിട്ടുണ്ട് , എന്തേ........ !!! പിന്നെ എന്റെ പേര് കള്ളിയം കാട്ടു നീലി .. എന്താ .. അറിയുമോ എന്നെ ????..
ഒറ്റ ശ്വാസത്തില്‍ അവള് പറയുന്നത് കേട്ടിട്ട് എനിക്കു ഒന്നും മിണ്ടാന്‍ പറ്റിയില്ല .. അവള് തുള്ളി ഉറഞ്ഞ പോലെ പോയി ..
എങ്കിലും ആ പോക്കു കാണാന്‍ നല്ല ചെലുണ്ടെരുന്നു .. അവള് പടിക്കല്‍ എത്തിയപ്പോള്‍ തിരുമെനിയ്ടെ വിളി ..കുട്ടിയെ മറക്കണ്ട 'ശനിയാഴ്ച ഇത്തിരി നേരത്തെ ഇങ്ങട് വന്നോളു... ച്ചാ..ച്ചുററുവിളക്കില്‍ എണ്ണഒഴിച്ച് തിരി ഇടണം ., .മാല തൂക്കണം ..,, അവനോനു തന്യ അതിന്റെ ഒരുപുണ്യം.പിന്നെ ഇവിടെ ശ്ശി കുട്ട്യോളും അളോളും ഉണ്ട്ടാവും.എല്ലാരും കൂടി ആവുമ്പോ എളുപ്പാവൂല്ലോ"'..........വരാം
തിരുമേനി ..നേരത്തെ വരാം." അങ്ങനാവട്ടെ.. .....!!!!!

ഞാന്‍ തിരിഞ്ഞു നോക്കുമ്പോള്‍ ഗിരി എല്ലാം കണ്ടു കൊണ്ടു നില്ക്കുന്നു .. അതാണു ഞാന്‍ പറഞ്ഞ കാന്താരി .......!!!! അല്ലടോ ഗിരി .. അതു നീലി ആണ്.. കള്ളിയം കാട്ടു നീലി .... ഗിരി ഉറക്കെ ഉറക്കെ ചിരിച്ചു കൂടെ ഞാനും .... ഗിരിയുടെ ഒരു കമന്റും അവള്‍ക്കു പറ്റിയ പേര്,.
തന്നെ അവള് വെള്ളകുടിപ്പിച്ചോ ??? ഇല്ല .. പകഷെ ഈ നീലയെ ഞാന്‍ കൊണ്ടുപോകുവാണ്......ഞങ്ങള്‍ അത്താഴം കഴിക്കാന്‍ ചിറ്റയുടെ വീട്ടില്‍ എത്തി . അവിടെ എന്റെ ഇഷ്ട്ടമുള്ള വിഭവങ്ങള്‍ ആയിരുന്നു എല്ലാം . പലപ്പോഴും ആരും കണാതെ നീലിയെ തിരഞ്ഞു .. കണ്ടില്ല .യാത്ര പറഞ്ഞു പോരാന്‍ നേരം ഒന്നുകൂടി തിരിഞ്ഞു നോക്കി .കണ്ടില്ല അവളെ ,
പെട്ടന്ന് ദാ മുന്നില്‍ പ്രത്യക്ഷപ്പെട്ട പോലെ നീലി ....ഒന്നു ഞാന്‍ ഞട്ടി .. അവള് ചിരിച്ചുകൊണ്ട് എനിക്കു ഒരു പൊതി തന്നു ..മുറുക്കാന്‍ ..ഇതും ഇയാള്‍ക്ക് പതിവുള്ളതല്ലേ എന്ന ഒരു ചോദ്യ വും ... ഇത്രയും ആയപ്പോള്‍ ഒന്നു ഞാന്‍ തീര്‍പ്പെടുത്തി ..എടി നീലി നിന്നെ ഞാന്‍ കൊണ്ടുപോകും .ഇനിയുള്ള കാലം എനിക്കു തുണയായി .....മനസ്സില്‍ ഞാന്‍ ഉറപ്പിച്ചു ... പടവുകള്‍ ഇറങ്ങി ഗിരിക്ക് ഒപ്പം നടന്നു ......
തിരികെ റൂമില്‍ എത്തിയപ്പോള്‍ ഗിരി ചോദിച്ചു നിനക്കു അവളെ ഇഷ്ട്ടം ആയോ ???..നിനക്കുവേണ്ടി നിന്റെ അമ്മ കണ്ടു വച്ച പെണ്‍കുട്ടി ആണ് ..ഇതു നീ അറിയാതെ ഒരു പെണ്ണുകാണല്‍ കൂടി ആയിരുന്നു .... സത്യത്തില്‍ എനിക്ക് അപ്പോള്‍ തന്നെ അമ്മയെ കാണാന്‍ കൊതി തോന്നി ....
പിറ്റേന്നു രാവിലെ ഞാന്‍ പോന്നു .. കുറെ ദൂരം പോന്നപ്പോള്‍ ഞാന്‍ നീലിയെ കുറിച്ച് ഓര്‍ത്തു .. ദാ എന്റെ അടുത്ത് .. എന്നെ നോക്കി ചിരിച്ചുകൊണ്ട് അവള് ഇരിക്കുന്നു . എന്റെ അടുത്തുള്ള സീറ്റില്‍ ... ഒരു നിമിഷം ഞാന്‍ സ്വപനത്തില്‍ ആണോ എന്നു തോന്നി ??? പിന്നെ ഒന്നും ഞാന്‍ ആലോചിച്ചില്ല അവളെ ആ സുന്ദരിയെ ....എന്റെ റെ നെഞ്ചോടുചേര്‍ത്തു പിടിച്ചു .....എന്റെ യാത്ര തുടര്‍ന്നു .... ഒരു ജീവിത.....യാത്രയില്‍....അമ്മ സമ്മാനിച്ച നിധിയും ആയി..
.........ശുഭം...........