Tuesday, October 22, 2013

ശവപ്പറമ്പിലെ പൂവ്


















പുലരി‍മഞ്ഞില്‍ പൂത്ത  പൂവാണ് ഞാന്‍ ...
ഈ ശവപ്പറമ്പില്‍ ആരും കാണാതെ
ആരോരുമറിയാതെ ഞാനും എന്‍ കിനാക്കളും 
എനിക്ക് കൂട്ടായി ആത്മാക്കളും കുറ്റിച്ചെടികളും

മഞ്ഞിന്‍ കുളിര്‍മ്മയും പകലിന്‍റെ ചൂടും
രാവിന്‍റെ ഭീതിയും മാത്രം വന്നു പോയി 
പലര്‍ ഇവിടെ മരണത്തിന്‍റെ ഭാണ്ഡവും പേറി നിന്നു 
ഞാന്‍ ഒരു നഷ്ട സ്വപ്നത്തിന്‍ കഥയുമായി 

ഇരവും പകലും കടന്നു പോയി 
ഒരിറ്റു സ്നേഹം കൊതിച്ചയെന്‍- 
ഹൃദയത്തെയാരാരും കണ്ടതില്ല
എങ്കിലും ഞാന്‍ ചിരി തൂകി നിന്നു 

ആരോരുമറിയാതെ കണ്ണുനീര്‍ പൊഴിച്ചു ഞാന്‍
മരണത്തിന്‍ കാറ്റേറ്റ് തളര്‍ന്ന എന്‍ ഇതളുകള്‍ 
ഒരിറ്റു സ്നേഹത്തിനായി കൊതിക്കവേ 
വിരസത ദിനങ്ങളായി കടന്നു പോകുമ്പോള്‍ 

ഒരു നാള്‍ മേഘങ്ങള്‍ സ്വപ്നങ്ങളുമായി പറന്നു വന്നു 
പൂമ്പാറ്റകള്‍ എന്നിലെ തേന്‍കുടിച്ചു എന്നെ തലോടി 
ഇളം തെന്നല്‍ വീണ്ടും എന്നില്‍ തളിര്‍ത്തു 
സ്വപനങ്ങളെന്നറിയാതെ ആശിച്ചുപോയി ഞാന്‍ 

ഈ വസന്തം അവസാനിക്കാതിരുന്നുവെങ്കില്‍
എങ്കിലും അറിയുന്നു, പൂവാണ് ഞാന്‍
ചാവുഗന്ധം ചുമന്നു നില്‍ക്കുന്ന 
ശവപ്പറമ്പിലെ ശവംനാറി പൂവ് ...

8 comments:

  1. ശവംനാറിപ്പൂവിനാനും ഏറ്റവുംകൂടുതൽ പറയാനുള്ളത്....

    ReplyDelete
  2. കവിത നന്നായി
    മനുഷ്യൻ ഒരു ശവനാറി പൂവ് തന്നെ

    ReplyDelete
  3. 'ശവക്കോട്ടപ്പച്ച' യെന്നറിയപ്പെടുന്ന ഒരു പൂവാണ് ചിത്രത്തിലെന്നു തോന്നുന്നു.ആധുനിക വൈദ്യശാസ്ത്രപഠനങ്ങളനുസരിച്ച്, ക്യാൻസറടക്കം നിരവധി രോഗങ്ങളെ ചെറുക്കാൻ പോന്ന ഔഷധമൂല്യമുള്ളത്.!! എവിടെ നിൽക്കുന്നുവെന്നുള്ളതല്ല, മറിച്ച് അതെങ്ങനെ സഹജീവികൾക്ക് നന്മ വരുത്തുന്നു,എന്തു ഗുണമുൾക്കൊള്ളുന്നു, അവിടെയാണതിന്റെ മൂല്യം നിർണ്ണയിക്കപ്പെടുന്നത്.കവിത നന്നായി എഴുതി.ദൈവമനുഗ്രഹിക്കട്ടെ.



    ശുഭാശംസകൾ....

    ReplyDelete
  4. കവിതയും സൌഗന്ധികത്തിന്റെ കമന്റും വളരെ ഇഷ്ടപ്പെട്ടു

    ReplyDelete
  5. Replies
    1. Nanam undo ningalku thanku parayan.... Ithu nigalude kavitha Alla... Ningalude varikal allaaa.....��������

      Delete
  6. കണ്ടിട്ടേയുളളൂ...മണത്തിട്ടില്ല.......

    ReplyDelete
  7. Ee kavitayude udamasthane enik ariyam.... Mattoralude varikal swamtham varikalayi moshtichu atil tante Peru vechu Kai adi nedunnat athra Maha sambhavam alla.... Swanthamayittu vallatum undengil swantham peruvech post cheyu.....

    ReplyDelete