Monday, February 4, 2013

പൂമൊട്ട് പൂവാകും പോലെ























ഒരിക്കല്‍ നീ പറഞ്ഞത് ഓര്‍ക്കുന്നു ഞാന്‍
പൂമൊട്ട് പൂവാകും പോലെ..
ജനനത്തിലൂടെ ഒരുവന്‍ മരണത്തിലേക്ക് വളരുന്നു, 
പരാശ്രയത്തോടുകൂടി മാത്രമുള്ള ജീവിതം.
എന്നിട്ടും
" ഞാന്‍" " സ്വയം" എന്ന അവകാശവാദം... 
നേടിയോരല്ലേ നാമെല്ലാം 
"സ്വയം" എന്ന വാക്കില്‍ പ്രത്യക്ഷമായും പരോക്ഷമായും 
എത്രയോ കൈകള്‍  നമ്മുക്ക് താങ്ങായി... 
കൂട്ടിന്നുണ്ടായിരുന്നു...
പിന്തിരിഞ്ഞു നീ അകന്ന സന്ധ്യയില്‍ 
കനവുകള്‍ കൂട്ടുണ്ടായിരുന്നു എനിക്ക് 
നിഴല്‍ മറഞ്ഞ വീഥിയില്‍
നിന്‍റെ  മായാത്ത  കാല്‍പ്പാടുകളും.
മനസ്സിലെ ശൂന്യതയില്‍പതിഞ്ഞ 
ആള്‍ക്കൂട്ടത്തിന്‍റെ ചിത്രത്തില്‍ 
" ഇന്നത്തെ ഓര്‍മ്മകള്‍ക്ക് " 
ഇരുപ്പിടമുണ്ടായിരുന്നുവോ?? 
അറിയില്ല ........??
വെയില്‍പിറന്നതും മഞ്ഞുരുകിയതും 
പിന്നീടായിരുന്നു 
നിഴലുകള്‍ ചലിച്ചതും..
മായാത്ത നിഴലുകള്‍ ദൂരെ ദൂരെ
മനസ്സിന്‍ച്ചുരങ്ങളില്‍ ഊളയിട്ടതും 
നിനക്ക് ഓര്‍മ്മയ്ണ്ടോ...??
എന്തേ നീ എന്നെ എങ്ങനെ നോക്കുന്നു ...??
ഒരു മിന്നാമിനുങ്ങിനെ എനിക്കു 
കടംകിട്ടിയിരുനന്നെങ്കില്‍ ..
ഇരുളിലും നിന്‍റെ വിസ്മയംതുളുമ്പുന്ന 
മിഴികളെ ഞാന്നൊന്നു കാണുമായിരുന്നു 
മതിയാവോളം ...!!