Saturday, November 10, 2012

എന്‍ പ്രിയ മരണമേ ..

















ഒരു കൊച്ചു സ്വപ്നവുമായി വിടരുന്ന മനസ്സ് 
ഒരു തേങ്ങല്‍ പോലെ വിതുമ്പുന്ന മനസ്സ് 
ആശകള്‍ മുകുളമാകുന്നു ,
മുകുളങ്ങള്‍ വിരിയുന്നു 
വിരിഞ്ഞവ ജീവിതമാകുന്നു 
കടല്‍ പോലെ ഒരു ജീവിതം 
തേങ്ങല്‍ പോലെ ആശകള്‍ 
പൂമൊട്ടുകള്‍ വരാറായി ...
ഒരായിരം സ്വപ്നങ്ങള്‍ വിടരാറായി ..
പ്രിയ !!സൌഹൃദമേ പിരിയുവതെങ്ങനെ
അലിവു പകര്‍ത്തും നിന്നെ ..
കരളില്‍ വിളഞ്ഞൊരു കനലിന്‍ പാടം 
മഴകള്‍ കൊതിക്കുന്നില്ലേ ??
അകലാന്‍ മാത്രം അഴലുകള്‍ തമ്മില്‍ 
അണകള്‍ മുറിച്ചിലെന്നോ ??
വഴിയരികിലെന്നുമെരിഞ്ഞ വിളക്കേ 
മിഴികള്‍ അടക്കുവതെന്തേ ??
ഹൃദയം പൊട്ടിയോഴുകിയ വെളിച്ചത്തിന്‍റെ 
പുഴയില്‍ ഒരു തമ്പച്ചെടിയും 
പുള്ളുവക്കുടവും ഒഴുകി വന്നു 
ഉള്‍ ചെവി കൂര്‍പ്പിച്ചിരിക്കേ കേള്‍ക്കുകായ്‌ 
മനസ്സിന്‍റെ പാതാളത്തില്‍ നിന്നും 
ഒരു ഉള്‍ വിളി ...മരണം അടുത്തുവെന്ന് ..
യാത്ര മൊഴിയാല്‍ തീര്‍ക്കും മലരിതളെന്നോ ചിത്തം 
നിന്നിലുദിച്ചോരുഷ സ്സുകളെല്ലാം 
നിന്നിലണഞ്ഞിടുന്നോ ??
















നിന്നെത്തിരയും മിഴിയിലിരുട്ടുകള്‍ 
പടികളിറങ്ങവേ പിന്നിടുവാനിനി 
വിജനതയല്ലോ കാണ്മൂ ..
ഓടിയകലുന്ന പാതകള്‍ക്ക് മറയുന്ന ചിത്രങ്ങള്‍ 
നോവിന്‍ മധുരമൂറും വിടയുടെ വിതുമ്പല്‍ 
ഇരുമിഴിനീര്‍തുള്ളികള്‍ യാത്രാമൊഴി ....
മാന്ത്രികനല്ലോ കാലം ..
എന്‍റെ വേദനകള്‍ എനിക്കനന്ദവും , 
ആഹ്ലാദവുമാകുമ്പോള്‍ 
എന്നിലൊരു മിത്രം ജനിക്കുന്നു 
അവനല്ലോ എന്‍റെ സൌഹൃദം 
എന്‍ പ്രിയ മരണമേ ...  
ജീവിതം തിരിച്ചിട്ടാല്‍
മരണമല്ലെന്നാരു പറഞ്ഞു !!!
സമുദ്രത്തിന്‍റെ നിഗൂഡതയിലേക്ക്-
റങ്ങി ചെല്ലിമ്പോലുള്ള ഒരു സുഖം ..
അതാണ് എന്‍ പ്രിയ മരണം ..
എന്‍റെ ചിന്തകളെപ്പോഴും 
ആകാശത്തിന്‍റെ അതിരുകള്‍ക്ക് 
അപ്പുറത്തായിരുന്നു....
ഞാനൊരു സ്വപ്നം കണ്ടു 
അതിരുകള്‍ വിട്ടു പറക്കുന്നതായി ...!!!