ബാല്യത്തില്‍ ഇലകള്‍ തമ്മില്‍ തൊടുമെന്നു
പേടിച്ചു നാം അകറ്റി നട്ട മരങ്ങള്‍,
ഭൂമിക്കടിയില്‍ വേരുകള്‍ കൊണ്ട്
കൈ കോര്‍ത്ത് പിടിക്കുന്ന സ്നേഹത്തെ
ആര്‍ക്കും അകറ്റാന്‍ സാധ്യമല്ല....
ഇനിയുംപൂക്കാത്ത പൂമരക്കൊമ്പിലെ
വാടാത്ത പൂക്കളിറുത്തോട്ടെ ഞാന്വാടാത്ത പൂക്കള്‍ക്കൊണ്ടില്ലാത്ത മുറ്റത്തായി
ഒരു കൊച്ചുപൂക്കളം തീര്‍ത്തോട്ടെ ഞാന്‍
ഇല്ലാത്ത മാവിന്റെ കാണാത്ത കൊമ്പത്തായി
കെട്ടാത്തൊരൂഞാലില്‍ ആടട്ടെ ഞാന്‍
ഇല്ലാത്തൊരൂഞാലിലാടട്ടെ ഞാന്‍
തുമ്പയും തുമ്പിയും കൂട്ടുകാരും
അനിയനും അനിയത്തിയും
ചേട്ടനും ചേച്ചിയും പിന്നെ
അയലത്തെ പിള്ളേരും വന്നിടാമോ ആടിക്കാം ഞാന്‍ .
ഈ പൂക്കളിലൂടെ, പൊഴിയുന്ന ഇലകളിലൂടെ ...
ഈ ഇരുളിലൂടെ, അതിന്റെ നിശബ്ദതയിലൂടെ ....
ഈ ആകാശത്തിലൂടെ, അതിലെ നക്ഷത്രങ്ങളിലൂടെ ....
ഒക്കെ...പാറി നടക്കാം നമ്മുക്ക് ...

""ഏനുണ്ടോടീ അമ്പിളി ചന്തം, ഏനുണ്ടോടീ താമര ചന്തം.
ഏനുണ്ടോടീ മാരിവില്‍ ചന്തം, ഏനുണ്ടോടീ മാമഴ ചന്തം.
കമ്മലിട്ടോ പൊട്ടുതൊട്ടോ, കരിവളയിട്ടോ, കോടിയുടുത്തോ ഏനീതോന്നും അറിഞ്ഞില്ലേ.... പുന്നാര പൂങ്കുയിലേ... !""
കമ്മലിട്ടോ പൊട്ടുതൊട്ടോ, കരിവളയിട്ടോ, കോടിയുടുത്തോ ഏനീതോന്നും അറിഞ്ഞില്ലേ.... പുന്നാര പൂങ്കുയിലേ... !""