Tuesday, April 9, 2013

നീര്‍ക്കുമിളയെന്ന നിമിഷകുമിള


























പുലരിയില്‍ എന്‍ മേല്‍ വീണൊരു മഞ്ഞിന്‍ 
നീര്‍പളുങ്കുകള്‍ എന്നോട് കിന്നാരം ചൊല്ലി 

ഇത്രമേലെന്നേ നീ സ്നേഹിക്കാന്‍... 
എന്നില്‍ നീയെന്തു കണ്ടു ... 

പുലരിമഞ്ഞിന്‍ ചുടു ചുംബനമേറ്റു ഒരു 
ബാഷ്പബിന്ദുവായി ഭൂമിയില്‍ പതിച്ച ഞാന്‍ 

ഉയിരിലാകെ നിറയുമ്പോള്‍ ഭാഗ്യമോ,നിര്‍ഭാഗ്യമോ ?
ഞനൊരു നീര്‍ക്കുമിളയായി മാറി 

പുതുമഴ പെയ്ത നനഞ്ഞ മണ്ണില്‍ ഞാനൊരു 
വലിയൊരു നീര്‍ക്കുമിളയായി മാറി 

ചെറിയ കുമിളകളെ നോക്കി ഞാന്‍ കളിയാക്കി ചിരിച്ചു 
നിങ്ങള്‍ എന്തിനായ് ഇത്ര ചെറുതായി 

ഭൂമിയെ പുല്‍കുവാന്‍ വന്ന ബാഷ്പബിന്ദുവായി 
പ്രഭാതത്തേ വിളിച്ചുണത്തി കൊകിലങ്ങള്‍ 

സ്വരസ്ഥായികളറിയാതെ ശ്രുതി ചേര്‍ത്തു പാടുമ്പോള്‍ 
ചുവടുകളിടറാതേ പൂവുകള്‍ നടനമാടുമ്പോള്‍... 

മഴവില്‍ ചാരുതയറിയാതെ നീലച്ചവാനം 
മേഖങ്ങള്‍ കൊണ്ട് ചിത്രം വരയ്ക്കുമ്പോള്‍... 

ശില്പ ചാതുര്യമറിയാതെ നീല വനമൊരു 
കാവ്യ മെഴുതുന്നു നീര്‍ക്കുമിളതന്‍ നടന കാവ്യം

എന്നിലേക്ക്‌ പ്രഭാതത്തിന്‍ പ്രകാശകിരങ്ങള്‍ പതിച്ചപ്പോള്‍ 
എന്നിലേഴു വര്‍ണ്ണങ്ങളുണ്ടായി, വര്‍ണ്ണവിസ്മയവുമായി  

ഭൂമിയിലേക്ക് വന്ന ഞാനേറെയഹങ്കരിച്ചു 
ഒരുനിമിഷ മാത്രയില്‍ ഭൂമിതന്‍ മാറിലേക്ക്‌ 

പൊട്ടിച്ചിതറി വീണു ഞാന്‍.... ഭൂമിതന്‍ മാറില്‍   
നീര്‍ക്കുമിളയങ്ങനെ.... നിമിഷ കുമിളായി....