രാത്രിയുടെ ഭാരങ്ങളില് എല്ലാ ജീവികളും
മയക്കത്തിന്റെ പ്രേതത്തെ തേടുമ്പോള്‍
അവള് മാത്രം ..അവള് മാത്രം
മേഘങ്ങളിലിരുന്ന് ഭൂമിയിലേക്കിറങ്ങാന്‍
മഴനൂലുകള്‍ നെയ്യുകയായിരുന്നു ...........
ഇന്നലെ സന്ധ്യക്ക് പെയ്ത മഴയില്‍
എന്റെ നെഞ്ചില്‍ വീണു പൊള്ളിയത്
അവളുടെ കണ്ണുനീര് ആയിരുന്നോ...??
ആ മഴയ്ക്ക് അവള് അണിയാന്‍ ബാക്കിവെച്ച
കരിവളകളുടെ നിറമായിരുന്നോ...??
ആ മഴ സംഗീതത്തിനു താളമിട്ടത് നഷ്ടമായ
അവളുടെ കുഞ്ഞു മോഹങ്ങളായിരുന്നോ...??
മണ്ണിലെ നഷ്ടതീര്‍ത്ഥങ്ങളിലേക്ക്
അമ്മയുടെ മാറിടത്തിലേയ്ക്ക്
ആമഴ ആര്‍ത്തലച്ചു പെയ്യുകയാണ്....
എന്തിനെന്നറിയാതെ.