Thursday, October 11, 2012

എന്‍റെ വാവ.....

വാവേ അരികില്‍  നീയില്ലയെന്ന സത്യത്തിനെ  

അറിയുവാന്‍  ആവതില്ല  എനിക്കിപ്പോഴും!!!!!

അതിനു മണ്ണില്‍ ‍ ജനിക്കാതിരിക്കണം 

ഇനിയൊരിക്കലും പിച്ചക പൂവുകള്‍....  

ജനലഴികളില്‍ പുലരിതന്‍ പൊന്‍ ‍ വെയില്‍ 

പതിയെ വന്നു തൊടാതിരിക്കണം......

ഒരു നിശബ്ദമാം സമ്മതമെന്നപോല്‍

പുഴയിലോളം തുടിക്കാതിരിക്കണം .....

പുതുമഴ പയ്ത അര്‍ദ്രമാം മണ്ണിന്‍റെ 

നറുമണം വീണ്ടും ഉണരാതിരിക്കണം.... 

ചിറകടിച്ചുവന്ന അമ്പല പ്രാവുകള്‍ 

കുറുകി സന്ധ്യയെ മീട്ടാതിരിക്കണം...... 

ചിരിയിലെന്തോ മൊഴിഞ്ഞപോള്‍ 
കാറ്റിന്‍റെ
  
കുസൃതി വീണ്ടും കിലുങ്ങാതിരിക്കണം .....

തെളി വെളിച്ചത്തില്‍ ഉടലില്‍ നിന്നു 

ഇനി വഴുതി മാറണം നിഴലില്‍  നീ..... 

വീട്ടില്‍ നീ  അതുവരേക്കും അറിയുന്നതെങ്ങിനെ 

അരികിലില്ലയെന്ന സത്യത്തിനെ........

നീ ഇല്ലാത്ത ഒരു നിമിഷം എനിക്കൊരു യുഗമാണ്!!!!! 

നീ ഇല്ലാത്ത ഓരോ നിമിഷവും എന്‍റെ  മനസ്സ് പിടയും!!

അമ്മയേ വിട്ടു നീ എങ്ങു പോയി മറഞ്ഞു വാവേ.....

അമ്മയേ വിട്ടു നീ എങ്ങു പോയി മറഞ്ഞു വാവേ.....

അമ്മതന്‍  വേദന  നീ  അറിയുന്നില്ലേ എന്‍റെ  വാവേ...പകലിനു രാത്രിയോട്‌ പ്രണയം..സ്വര്‍ണ്ണ മണല്‍ തരികളില്‍ വിരലോടിച്ചു
സൂര്യന്‍റെ സ്വര്‍ണ്ണ കിരണങ്ങളെ വരവേറ്റു
ആ കടല്‍ത്തീരത്തു  ഞങ്ങള്‍ പരസ്പരം നോക്കികൊണ്ടിരുന്നു.
ഓരോ തിരകളും ഞങ്ങളെ നോക്കി മന്ദഹസിച്ചു .
ഞാന്‍ അവന്‍റെ പേരും അവന്‍ എന്‍റെ പേരും
ആ തീരത്തു ഞങ്ങളുടെ ഹൃദയങ്ങള്‍ കൊണ്ടെഴുതി...!!
പക്ഷേ തിരമാലകള്‍ ‍ ഒരു കള്ള ചിരിയോടെ
വന്നു അതു മായ്ച്ചു കളഞ്ഞു.......


സമയം......!!!!!!!!!!!!!
ഒരു പായകപ്പല്‍ കടലിലൂടെ മിന്നി മായുന്ന
പോലെ മെല്ലേ പോയ്‌ മറഞ്ഞു...
സന്ധ്യാ വെയില്‍നാളം ചുവപ്പു  കലര്‍ന്ന
മഞ്ഞയില്‍ ശോഭിച്ചു നിന്നു.......
ചക്രവാളത്തിനു ചുറ്റും കറുത്ത പക്ഷികള്‍
മാല പോലെ പറന്നകലുന്നു.....
സൂര്യന്‍ മെല്ലെ കടലിലേക്കു ‌ മറഞ്ഞു.
രാത്രിയെ വരവേല്‍ക്കാനായി വെള്ളിതിങ്കള്‍
മാനത്തു മിന്നിത്തിളങ്ങി...
ഭൂമിയില്‍ ‍ എങ്ങും ഇരുട്ടിന്‍റെ നേരിയ തിരശീല
പൊഴിഞ്ഞു തുടങ്ങി...
പരസ്പരം പുണര്‍ന്നു ആ സാഗരതിനെ സാക്ഷിയാക്കി
അവന്‍റെ നെറുകയില്‍ ‍ ചുംബിച്ചു..
ആ നിമിഷത്തിന്‍റെ നിര്‍വൃതിയില്‍ ഞാന്‍ ‍ ഒരു നിശാ ശലഭത്തെ
പോലെ തിളങ്ങുന്ന താരകങ്ങള്‍ക്കിടയില്‍ പറന്നുയര്‍ന്നു.....
നീ എനിക്കെന്‍റെ എല്ലാമാണ്...
പ്രണയം ഒരു സാഗരമാണ്.
അറ്റമില്ലാത്ത സാഗരം....
ഇവര്‍ ആരെന്നോ???
പകലും... രാത്രിയും....
പകലിനു ..രാത്രിയോട്‌ പ്രണയം....

നീലിയുടെ കൃഷ്ണന്‍.....

എന്‍റെ കൃഷ്ണാ 
നിന്നെ കൊണ്ടു ഞാന്‍ തോറ്റുട്ടോ....??..
എവിടെയായിരുന്നു  നീ..., ?? 
എത്ര നാളായി നിന്നെ ഞാന്‍ കാത്തിരിക്കുന്നു
പോയാല്‍  പോയ വഴി അല്ലെ ???
!.അവിടെ വന്നു കാണാത്തതിന്‍റെ 
പിണക്കം ആണ് അല്ലെ..?
നിനക്കു  അറിയാല്ലോ എന്‍റെ ....കര്യം ........

നീലിയുടെ കൃഷ്ണന്‍.....

നിന്‍റെ  സ്നേഹത്തില്‍ ആയിരം 
രാവുകള്‍ നല്‍കിയചുംബനം ഉണ്ടു 
മഞ്ഞു അണിഞ്ഞ പനിനീര്‍ പൂവ് പോലെ 
കേഴുന്ന പുലരികള്‍ നിന്‍റെ  സാന്നിധ്യത്തില്‍ ‍ പുഞ്ചിരി  തൂകുന്നു കൃഷ്ണാ...

കര്‍മുകിലുകള്‍ മഴവില്ല് 
അണിയുന്ന സന്ധ്യയില്‍ ‍ 
ഓടക്കുഴല്‍  ഊതി അണയുന്ന 
വാത്സല്യം ആണ് നീ ..
എന്‍റെ  മനസ്സിലെ നവനീതം കവര്‍ന്നു  നീ ..
നിലാവിനു നല്‍കി....എന്‍റെ മനസ്സിലെ വിഷമങ്ങള്‍ ‍..
നീ എടുത്തു നീലരാവില്‍ ‍ ചായം പൂശി അല്ലേ  കൃഷ്ണാ. ..
സ്വപ്നങ്ങളിലേ  മാലേയം 
കാമിനി മാരുടെ നിറുകയില്‍ ചാര്‍ത്തി .
എന്‍റെ  മനസ്സിന്‍റെ ഉള്ളില്‍ ‍ 
സ്വപങ്ങളുടെ ഒരു കൊട്ടാരം ഉയര്‍ന്നു ..
അവിടെ നക്ഷത്രങ്ങള്‍ ‍ 
പട്ടു മറന്ന കറുത്ത സന്ധ്യയുടെ  മുറ്റത്തു...
നിലവിളക്കിന്‍  തിരി നീട്ടി 
നിനക്കുവേണ്ടി  കാത്തിരിക്കുന്നു ..
കൃഷ്ണാ ഞാന്‍ ..."""""".