Saturday, December 1, 2012

നക്ഷത്രക്കിടവുകള്‍





















ഉത്തുഗ ശൈലങ്ങള്‍ക്കും ..
അപ്പുറത്തെങ്ങോ പോയി 
അസ്തമിക്കുന്ന ചായം 
മങ്ങിയ സായം സന്ധ്യ ...
ഇത്തിരി വെട്ടതിനായ് 
അറ്റുനോറ്റു....ശാന്തയായ് 
ഒറ്റക്കു വിതുമ്പുന്ന 
ഭൂമിയെക്കാണാന്‍ 
കൈത്തിരികത്തിച്ചുകൊണ്ട് 
എത്തിനോക്കുന്നു ചുറ്റും ..
ചിത്തിര മട്ടുപ്പാവില്‍ ..
നക്ഷത്രക്കിടവുകള്‍ ..

മുറിവുകള്‍






























ഞാന്‍ രാത്രികളെ ഭയക്കുന്നു....
ഇരുണ്ട ഇടവഴി കളിവിടെയോവച്ച് 
എന്‍റെ മരണത്തിന്‍റെ അലര്‍ച്ച 
കാതോര്‍ക്കുകയാണ് ...

ജാലകപ്പഴുതിലൂടെ ഇഴഞ്ഞെത്തുന്ന കാറ്റിന് 
കട്ടപിടിച്ച  രക്തത്തിന്‍റെ ഗന്ധം 
കനലെരിയുന്ന നെഞ്ചിനു മീതേ 
നിസ്സഹായതയുടെ ബന്ധനം ...   

നീയെനിക്കായ്‌ കരുതിവെച്ച 
സൌഗന്ധികങ്ങള്‍ ആരൊക്കെയോ 
ചേര്‍ന്ന് പിച്ചിചീന്തി ചവിട്ടിയരക്കുന്നു 
എന്‍റെ സ്വപ്നങ്ങളും ,ചിന്തകളും 
ആരൊക്കെയോ പങ്കിട്ടെടുക്കുന്നു ...
നിറിയെ മുറിവുകള്‍ നിറഞ്ഞ എന്‍റെ 
ഹൃദയം മാത്രം ആര്‍ക്കും വേണ്ടാതെ
അനാഥമാകുന്നു ...

താഴ്വരയില്‍ നിന്നൊഴുകുന്ന 
ഇടയന്‍റെ ദു:ഖ ഗാനം പോലും 
എനിക്കാന്യമായിരിക്കുന്നു ...
ഒടുവില്‍ ,
ക്ലാവുപിടിച്ച വാതില്‍പ്പളികള്‍ തള്ളിത്തുറന്ന് 
ആര്‍ത്തു വരുന്ന അമ്പിനുനേരെ 
നെഞ്ചു വിരിച്ചു നില്‍ക്കാന്‍ 
ഞാന്‍ ഒരുങ്ങുകയാണ് ...

ഇപ്പോഴും ,
മുറിവുകള്‍ നിറഞ്ഞ എന്‍റെ 
ഹൃദയം മാത്രം ആര്‍ക്കും വേണ്ടാതെ
ആര്‍ക്കും വേണ്ടാതെയാവുന്നു ...