Tuesday, September 18, 2012

തറവാട്ടു മുറ്റത്തെ ബാല്യം ....























നക്ഷത്ര പൂക്കള്‍ വിരിഞ്ഞ നില്‍ക്കും നിലാവിന്‍റെ 
നീലിമയുള്ള തണുത്ത രാത്രി പോലെ
നിന്നെ കണ്ടു എനിക്കു കൊതി തിരുന്നില്ല
നിലാവു  പരന്ന നിന്‍റെ പൂമുറ്റത്ത്
എത്രയോ രാവില്‍ ‍ എന്‍റെ പ്രണയം
നീ നുകരാതെ പൂത്തു  നിന്നിട്ടുണ്ട് ...


നിന്‍റെ മിഴികളില്‍ ‍ നൂറു കിനാവുകള്‍  ‍

നീ അറിയാതെ ചലിക്കുമ്പൊള്‍
നിന്നിലേക്കെത്താതെ പോയൊരു ഹൃദയത്തെ
ഒടുവില്‍ ‍ നീ നെഞ്ചൊട് ചേര്‍ക്കുമ്പൊള്‍
ഞാന്‍ ‍ സ്വയം സൃഷ്ടിച്ച തുരുത്തിലക്ക്
വലിച്ചെറിയപ്പെട്ടുവോ എന്‍റെ  ജന്മം...??


ചെമ്പക പൂവു പൂത്തുലഞ്ഞു 

നില്‍ക്കുന്ന എന്‍റെ മനോവാടിയില്‍ ...
തറവാട്ടു  വീടിന്‍റെ മുറിക്കു  നേരെ
പൂത്തു നില്‍ക്കുന്ന ആ ചെമ്പകം വൃക്ഷം ...
എന്നും എനിക്കു  നല്ലൊരു കണിയായിരുന്നു ...


അതിന്‍ വാസന എന്നും എനിക്കു 
 

ഉണര്‍വേകിയിരുന്നു ...
ഇന്നു  എന്‍റെ ജീവിത പുസ്തകത്തില്‍ 

ആചെമ്പക മരവും അതിന്‍റെ നൈര്‍മല്യം 
തുളുമ്പുന്ന പുഷ്പവും ...ആ പുഷ്പ്പത്തിന്‍റെ  സുഗന്ധവും നഷ്ടമായിരിക്കുന്നു ...

അറിയില്ല ഇതെന്‍റെ ചാപല്‍ല്യമാണോ എന്ന് ...
കൊതുമ്പുവള്ളം കെട്ടിയിട്ട നദി തീരത്തു  ഞാന്‍
നിന്‍റെ കൈ ചേര്‍ത്തു  പിടിച്ചു നടന്ന
സന്ധ്യകള്‍ എന്നെ മാടി വിളിക്കുന്നു ...
എന്‍റെ പുസ്തകതാളില്‍ ഞാന്‍ എഴുതിയ
ആ നല്ല നാളുകള്‍ ഇനി തിരിച്ചു കിട്ടുമോ ...
കാത്തിരിക്കുന്നു ഞാന്‍ നിനക്കായി ... 


എന്‍റെ ആ നല്ല നാളുകള്‍ക്കു നിറം പകരാന്‍
നിന്‍റെ സാമീഭ്യം എന്നും ഞാന്‍ ആഗ്രഹിക്കുന്നു
ഒരിക്കലും തിരിച്ചു കിട്ടാത്ത എന്‍റെ ബാല്യമേ ...