Friday, April 26, 2013

എന്‍റെ ചോദ്യങ്ങള്‍

























കരള്‍ ചാരിയ വാതില്‍പ്പടിയില്‍ 
ചിര കാലം കാവല്‍ കിടക്കേ 

വിധി പൂട്ടിയ വെള്ളിത്തേരില്‍ വൃഥാ 
കണ്ണുനീര്‍ മുക്കിയുയര്‍ത്തിയ സ്വപ്നവും 

പകയോങ്ങിപ്പോട്ടിയ മോഹവും 
ചതിയൂതിപ്പോട്ടിയ ശംഖു പോലേന്‍മനസ്സും 

മറു ചെരിയിലെന്‍ മമ സോദരരും 
കരള്‍ കത്തിയ ചിതയിലെരിഞ്ഞിട്ടും 

എന്‍റെ മുന്നില്‍ ചോദ്യങ്ങള്‍ 
നടുവൊടിഞ്ഞു നില്‍ക്കുന്നു 

ഒരുനാള്‍ അഭയം തേടിഞാന്‍
സ്നേഹത്തിന്‍ വീട്ടുവാതിക്കല്‍ 

ചോ ദ്യങ്ങള്‍ ശരവേഗത്തില്‍ എന്‍റെ നേര്‍ക്ക് 
ഞാന്‍ ബധിരയുടെ വേഷം കെട്ടി 

ആളോഴിഞ്ഞ ഇടവഴിയില്‍ 
ദു:ഖത്തിന്‍ നിറകുടമോന്നു പൊട്ടിച്ചു,

ജീവിതമെന്ന വൃഥമോഹം ഉപേക്ഷിച്ചു 
അറിയാത്ത ചില സത്യങ്ങള്‍

ചോദ്യങ്ങളായി ഉള്ളില്‍ക്കിടത്തി
ഓടിയകലുന്ന പാതകളില്‍ 

മിന്നി മാറുന്ന ചിത്രങ്ങളില്‍ 
ഉറ്റവര്‍ത്തരും നോവിന്‍ മധുരമൂറും 

വിടയുടെ വിതുമ്പലില്‍ ഇരു മിഴിനീര്‍ത്തുള്ളികള്‍ 
യാത്രാമൊഴി ചൊല്ലിയ വേളയില്‍ 

വഴി മറന്ന കിളി മരണത്തിന്‍ ചിറകടി-
യേന്തി കൂട്ടില്‍ തിരിച്ചെത്തിയിട്ടും 

തേടിയ ഉത്തരങ്ങള്‍ക്കു പിന്നിലെ 
എന്‍റെ ചോദ്യങ്ങള്‍ തീര്‍ന്നില്ല ...??