Thursday, August 30, 2012

മൗനം


മൗനത്തിനു  ചിലനേരം 
വാക്കുകളെക്കാള്‍ മൂര്‍ച്ചയുണ്ടാകും . . 
അര്‍ബുദത്തിനെക്കാള്‍  വേദനയുണ്ടാവും .
മഴവില്ലിനെക്കാള്‍  മനോഹരവും മായിരികും . . .
കാട്ടരുവി പോലെ  വാചാലമാകും . . . .
മരണം പോലെ നിഗൂഡവുമാണ്‌ . . . .
അറിയാന്‍ ശ്രമിക്കുകയാണ് നിന്നെ
മനസിലാകാന്‍ ശ്രമിക്കുകയാണ് ഞാന്‍
നിന്‍റെ ഈ മൌനത്തെ !!!. .

Wednesday, August 29, 2012

എന്‍റെ കൃഷ്ണാ
തുളസീ ദളമായി വിരിഞ്ഞാലോ കണ്ണാ 
തിരുമാറില്‍  മാലയായീ അണിയില്ലേ.
ചന്ദന മരമായീ പിറന്നലോ കണ്ണാ 
തിരുനെറ്റിയില്‍ കുറിയായീ ചാര്‍ത്തില്ലേ 
ഒരു കതിര്‍ ‍ നാളമായീ തെളിഞ്ഞാലോ കണ്ണാ
തിരുമുന്നില്‍  നെയ്ത്തിരിയായി ആവാമല്ലോ 
ഒരു വേണു നാദമായീ ഒഴുകിയാലോ കണ്ണാ 
പൊന്നോടകുഴലില്‍  ഒളിക്കാമല്ലോ .
കാളിന്ദിയോരത്തെ കടമ്പിന്‍  പൂവായീ
മാറിയാല്‍ ‍ ഈ ജന്മം സഫലമല്ലോ 
നിത്യവും നിന്‍ പാദ പൂജാപുഷ്പ്പമായീ
ജന്മം പുണ്യമായീ തീരുമല്ലോ 
ആത്മാവില്‍  നീയെന്നും നിറയുമല്ലോ കണ്ണാ ...
പകല്‍ കിനാവ്‌


ഞാന്‍ പകല്‍ക്കിനാക്കളുടെ തടവറയിലെ
ചാരുകസേരയില്‍ ശിശിരത്തിന്‍റെ  രോമാഞ്ചവും
പേറി വെറുതെ ഇരുന്നു
ഏറെ നേരം 
കരിയിലകള്‍ ഏകാന്തഗാനം പൊഴിക്കുന്ന,
കല്ലുപാകിയ ഇടവഴിയിലേക്ക് ‍ കണ്ണുംനട്ടിരിക്കും 
ഈ പകല്‍ കിനാക്കളില്‍ സ്വപ്‌നങ്ങള്‍ 
ജനിക്കാതെ മരിക്കുന്നു 
ഈ കണ്ണൊന്നു തുറന്നാല്‍ അവ  കണ്‍പീലിയില്‍ 
കുരുങ്ങി തെറിച്ചു ദൂരങ്ങള്‍ താണ്ടുന്നു 
ആരുടെയോ കാലൊച്ച കേട്ട് 
പകല്‍ കിനാക്കളുടെ നിറങ്ങള്‍ അതില്‍ തട്ടി വീഴുന്നു
അകലെ അങ്ങകലെ  അസ്തമിക്കാന്‍ വെമ്പിനില്‍ക്കുന്ന
സുര്യന്‍ പകലിനെ   വെടിയാന്‍ തിടുക്കം കൂട്ടുന്നു.

വെറുതെ ഒരു സ്വപ്നം
ചെറിയ പാറകള്‍ക്കിടയിലൂടെ ഒഴുകുന്ന കണ്ണാടി ചില്ലുകള്‍ പോലെയുള്ള വെള്ളം, അത് കുടിക്കാന്‍ വരുന്ന മാനുകള്‍, കുറ്റിച്ചെടികളുടെ ഉള്ളില്‍ നിന്നും നാണംകുണുങ്ങി പതുക്കെ  പുറത്ത്‌ വരുന്ന മയിലുകള്‍, മരങ്ങള്‍. ഇവയെല്ലാം ചേര്‍ന്ന് ഒരു കുളി കടവ് .

കാട്ടു വള്ളികള്‍ തൂങ്ങി കിടക്കുന്ന മരത്തിന്‍റെ ചുവട്ടിലെ ഈ തിട്ടലില്‍ ഇരുന്ന് കാഴ്ച്ചകള്‍ കണ്ടിരിക്കാന്‍ എന്ത് സുഖമാണ്, പ്രകൃതിയുടെ ഭാവപ്പകര്‍ച്ചക്ക് കാതോര്‍ത്ത്‌ അലസതയെ ആഘോഷമാക്കി ഇങ്ങിനെ ഇരിക്കാന്‍ ഞാനേറെ ഇഷ്ടപ്പെടുന്നു,

പുള്ളിമാനുകള്‍ക്കും മയിലുകള്‍ക്കും നമ്മളോട് ഒട്ടും അപരിചിത ഭാവം ഇല്ലാത്തതിന് കാരണം ശകുന്തളയുടെ സ്നേഹത്തോടെയുള്ള തലോടലിന്‍റെ ഓര്‍മ്മകള്‍ അവരുടെ മനസ്സില്‍ ഉള്ളത് കൊണ്ടായിരിക്കുമോ..?

എന്നാലും ഒരു ഒളികണ്ണ് എപ്പോഴും അവര്‍ക്കുണ്ടു, ഒരുപക്ഷേ ഇത് മാറിയ കാലമാണ് എന്നൊരു തോന്നല്‍ ഉള്ളതു കൊണ്ടാവണം ,കാട്ടരുവിയുടെ ശബ്ദവും കാടിന്‍റെ നിശബ്ദതയെ ഭേദിച്ച് കടന്ന് വരുന്ന കാട്ടുമൃഗങ്ങളുടെയും പക്ഷികളുടെയും ശബ്ധം നിറഞ്ഞ ഒരു രാത്രിയുറക്കം അനുഭൂതിയാണ്. നമ്മളേക്കാള്‍ അനുസരണ ആണ് കാട്ടുമൃഗങ്ങള്‍ക്ക്, ആനക്കൂട്ടങ്ങള്‍നിറയെ കാണാം, ഹൃദയം നിറഞ്ഞ കാനന കാഴ്ചകള്‍ കണ്ട്‌ ഒരു സ്വപ്നാടകയെപ്പോലെ ഞാന്‍ ...