Tuesday, February 26, 2013

മഴയായി വിരിയുമെന്‍ പ്രണയം...
സ്നേഹം.. എനിക്കു സ്നേഹം... 
നനുത്ത മഴയോടു  സ്നേഹം.. 
മഴത്തുള്ളിയോടു സ്നേഹം.. 
മഴത്തുള്ളിയെന്നിലെ സ്വപ്നമായി, 
പിന്നെ ഒരു മഴക്കാലമായ് എന്നില്‍ പെയ്യതിറങ്ങി 
മഴയിലെക്കന്നു ഞാനിറങ്ങിച്ചെന്നു
മഴത്തുള്ളികളെനിക്കായി കൂട്ടുവന്നൂ…
മഴയോട് ഞാന്‍ ചൊല്ലി പ്രണയമെന്നു
മഴ ചൊല്ലി, നീ വെറും കൂട്ടുകാരിയെന്നു 
ഓടിന്‍ മുകളില്‍ വീഴുന്ന മഴയുടെ താളം കേട്ടില്ലേ...
നിളയിലലിയും മഴയുടെ താളം കേട്ടില്ലേ 
പിന്നെ... പിന്നെ ...  മഴ നിലയ്ക്കുമ്പോള്‍ 
തുള്ളി തുള്ളിയായി വീഴുന്ന താളമൊന്നുവേറെ
എന്തു രസമാണാശബ്ദം കേട്ടു കിടക്കാന്‍ ....
മഴയുടെ തംബുരു ശ്രുതിചേര്‍ത്തു  
ഞാനൊരു മാധവഗീതം പാടാം
അരികിലിരുന്നത് കാതോര്‍വാന്‍ 
കനക നിലാവേ വരുമോ നീയെന്‍ ചാരേ   
നിന്‍റെ കടമിഴിതാളം എനിക്കു കടംതരുമോ... 
എനിക്കു ഉറങ്ങുവാന്‍  നീ ഒരു താരാട്ടയിരുന്നു...
ഉണരുമ്പോള്‍  ഒരു കുളിര്‍ കാഴ്ചയും.
ഉറങ്ങാതിരിക്കുമ്പോള്‍ എന്‍ 
ഓര്‍മ്മകള്‍ തന്‍ പറുദീസയും നീയല്ലോ...!! 
മഴയുടെ താളത്തിനിരുതാളം
തുള്ളുവാന്‍ വെറുതേ... വെറുതേ 
ഞാനൊന്നു കൊതിക്കവേ...
ദൂരെനിന്നെത്തിയ കാറ്റിന്‍റെയീണം
തഴുകിത്തലോടിയെന്നോര്‍മ്മകളേ ...
മഴ സന്ധ്യകള്‍ എന്നുമെനിക്കൊരു വശ്യതയാണ്
ജാലകത്തിന്നുള്ളിലൂടെ എന്നിലേക്ക് ...
എന്‍റെ  ആത്മാവിലേക്ക്  .....
ഉടലാകെ കുളിര്‍ പെയ്യിക്കുന്ന...  
ഈ മഴത്തുള്ളികള്‍ എന്‍റെ സ്വന്തം 
മഴവെള്ളത്തിലൂടെ കടലാസ് വള്ളം 
ഒഴുക്കിവിടുന്നതിന്‍  രസംഒന്നു വേറെ തന്നെ ...
മനം നിറയ്ക്കുന്ന ബാല്യത്തിന്‍ ഉത്സവങ്ങള്‍ ...
അല്ലയോ മഴയേ നീ എനിക്കുന്നതന്ന ഓര്‍മ്മകള്‍ 
നിറഞ്ഞു നില്‍ക്കു ന്ന തണല്‍ മരങ്ങളുടെ നിഴലും,
മഴയുടെ നേര്‍ത്തതേങ്ങലും, 
ഇടിയും മിന്നലും ഒക്കെ..
മഴയും സ്നേഹവും എനിക്കോരുപോലെയാണ്...
പക്ഷേ....  
മഴയെന്‍ ദേഹം നനയിക്കും...
സ്നേഹമെന്‍ കണ്ണുകള്‍ നനയിക്കും ...
മഴയില്‍ നിറയുമെന്‍ പ്രണയം...
മഴയായി വിരിയുമെന്‍  പ്രണയം...
മിഴിനീര്‍ തുള്ളിയായിയെന്‍ പ്രണയം...
മഴയില്‍ അലിയുമെന്‍  പ്രണയം ...
ഈ മഴ എനിക്കു കാമുകന്‍...
ദുഃഖങ്ങളില്‍ എന്‍റെ കൂട്ടുകാരന്‍...
ഉറക്കങ്ങളില്‍ വിരുന്നെത്തി -
എന്നെ തഴുകി ഉണര്‍ത്തിയവന്‍...


3 comments:

 1. മഴയീ കവിതയിൽ പ്രണയമായി വിരിയുന്നു.ചിലർക്കതൊരു സാന്ത്വനവുമത്രെ.സന്തോഷം,വിരഹം,ദുഃഖം,പ്രണയം,
  ദേഷ്യം,ജയം,പരാജയം.. മഴയ്ക്കെന്തെല്ലാം ഭാവങ്ങൾ...!

  വിഖ്യാത ചലച്ചിത്ര നടൻ ചാർളീ ചാപ്ലിൻ ഒരിയ്ക്കൽ പറഞ്ഞത്രെ.. 


  ''ഞാൻ മഴയത്ത് കുടയില്ലാതെ നടക്കാൻ ആഗ്രഹിക്കുന്നു.എന്തെന്നാൽ,അപ്പോഴെന്റെ 
  കണ്ണീർ മറ്റാരും കാണില്ലല്ലോ''.. 

  കവിത നന്നായി.

  ശുഭാശംസകൾ....

  ReplyDelete
 2. അവള്‍ക്ക് 5 വയസ്സുള്ളപ്പോള് ­‍ ഞാന്‍ പറഞ്ഞു : I love you..
  അവള്‍ ചോദിച്ചു : എന്താ അത് ?

  അവള്‍ക്ക് 15 വയസ് ആയപ്പോള്‍ ഞാന്‍ പറഞ്ഞു : I love you..
  അവള്‍ നാണിച്ച് തല താഴ്ത്തി പുഞ്ചിരിച്ചു..

  അവള്‍ക്ക് 20 വയസ് ഉള്ളപ്പോള്‍ ഞാന്‍ പറഞ്ഞു : I love you.....
  അവള്‍ എന്‍റെ നെഞ്ചില്‍ തല ചായ്ച്ച് കൈ കോര്‍ത്തു..
  ഞാന്‍ അലിഞ്ഞു പോകുന്ന പോലെ എനിക്ക് തോന്നി....

  അവള്‍ക്ക് 25 വയസ് ഉള്ളപ്പോള്‍ ഞാന്‍ പറഞ്ഞു : I love you..
  അവള്‍ എനിക്കുള്ള ബ്രേക്ക്ഫാസ്റ്റ ­് ഉണ്ടാക്കി വിളമ്പുകയായിരുന ­്നു
  അടുത്തു വന്ന് നെറുകയില്‍ ചുംബിച്ച് അവള്‍ പറഞ്ഞു :
  "വേഗം കഴിക്ക്... ഓഫീസില്‍‍ പോകാന്‍ വൈകും..."

  അവള്‍ക്ക് 30 വയസുള്ളപ്പോള്‍ ഞാന്‍ പറഞ്ഞു :I love you..
  അവള്‍ പറഞ്ഞു : "എന്നോട് ശരിക്കും സ്നേഹമുണ്ടെങ്കി ­ല്‍‍ ജോലി കഴിഞ്ഞ് നേരത്തെ വീട്ടില്‍വരൂ... ­ "

  അവള്‍ക്ക് 40 വയസ് ഉള്ളപ്പോള്‍ ഞാന്‍ പറഞ്ഞു : I love you..
  അവള്‍ തീന്‍ മേശ വൃത്തിയാക്കുകായ ­ിരുന്നു...
  അവള്‍പറഞ്ഞു :
  "ഇങ്ങനെ ഇരിക്കാതെ കുട്ടികള്‍ക്ക് പാഠങ്ങള്‍ പറഞ്ഞു കൊടുക്കാന്‍..."

  അവള്‍ക്ക് 50 വയസ് ഉള്ളപ്പോള്‍ ഞാന്‍ പറഞ്ഞു : I love you..
  അവള്‍ തുണി തുന്നുകയായിരുന് ­നു...,
  എന്നെ നോക്കി ചിരിച്ചു..

  അവള്‍ക്ക് 70 വയസ് ഉള്ളപ്പോള്‍ ഞാന്‍ പറഞ്ഞു : I love you..
  ഞങ്ങള്‍ കണ്ണടയൊക്കെ വെച്ച് പണ്ട് ഞാന്‍ അവള്‍ക്ക് എഴുതിയ പ്രണയ ലേഖനങ്ങള്‍ വായിക്കുകയായിരു ­ ന്നു...
  അവള്‍ എന്നെ നോക്കി പുഞ്ചിരിച്ചു...
  .

  അവള്‍ക്ക് 80 വയസ് ഉള്ളപ്പോള്‍ അവള്‍ പറഞ്ഞു : I love you..
  എനിക്ക് ഒന്നും പറയാന്‍ കഴിഞ്ഞില്ല....

  ഞാന്‍ കരഞ്ഞു..

  ReplyDelete
 3. Saw ur profile. Just out of curiosity .ur wishes come true ?

  ReplyDelete