Wednesday, December 19, 2012

മഴവില്ലു പോലൊരു പെണ്‍കുട്ടി ..




















ചന്നം പിന്നം ചാറുന്ന ചാറ്റല്‍ മഴക്കുമുന്നേ ...
ഏഴു വര്‍ണ്ണങ്ങള്‍ ചക്രവളത്തില്‍ 
പ്രത്യക്ഷപ്പെടുന്ന പോലെ 
സ്നേഹിക്കാന്‍ മാത്രം അറിയാവുന്ന 
മഴവില്ലു പോലൊരു പെണ്‍കുട്ടി ...
പാറിനടക്കും ശലഭമല്ലയോ നീ ..
ചെറിയ ഓളങ്ങളും അലകളും പോലെയാണ് നീ ..
ഒരുനാള്‍ പറയാതെ വന്നതും ..നീ 
പറയതെ അറിയാതെ പോയതും.. നീ...അല്ലേ ...??

നീ നക്ഷത്രമായി ചിരിക്കുമ്പോള്‍ 
എത്രയോ രാവില്‍ നിന്നെഞാന്‍ കാത്തിരുന്നു 
നിലാവു പരക്കുന്ന  എന്‍റെ പൂമുറ്റത്തു 
മഞ്ഞിന്‍റെ പാദസ്വരങ്ങള്‍ ഇട്ടും 
ഒഴുകുന്ന പുഴയോടു  കിന്നാരം ചൊല്ലിയും 
എത്രയോ രാവില്‍ നിന്നെ ഞാന്‍ കാത്തിരുന്നു 
സ്വപ്നങ്ങള്‍ക്കും ..പ്രതിക്ഷകള്‍ക്കും
ചിറകു മുളക്കുമെങ്കില്‍ ഒരിക്കല്‍ക്കൂടി 
പറന്നേന്‍ അരികില്‍ വരുമോ  ശലഭമേ ..നീ ...

ചന്ദനനിറവും ചെന്താമരപോല്‍ വിടര്‍ന്ന കണ്ണുകളും
ചെമ്പരത്തി പൂവുപോലെ ചുവന്ന ചുണ്ടുകളും 
അതില്‍ വിരിയും പാല്‍ പുഞ്ചിരിയും 
വിടര്‍ന്ന ശംഖുപുഷപ കണ്ണില്‍ കരിമഷിഎഴുതിയും  
ഇറന്‍ മുടിയില്‍ തുളസിക്കതിര്‍ ചൂടി
നെറ്റിയില്‍ ചന്ദനക്കുറി തൊട്ടു
കുലുങ്ങിച്ചിരിക്കുന്ന കരിവളകള്‍ ഇട്ടു
പവിഴമല്ലി പൂക്കള്‍ വിരിഞ്ഞ എന്‍റെ പൂമുറ്റത്തു 
എത്രയോ രാവില്‍ നിന്നെ ഞാന്‍ കാത്തിരുന്നു 
ഒരിക്കല്‍ക്കൂടി പറന്നേന്‍ അരികില്‍
 വരുമോ  ശലഭമേ ..നീ ...