Saturday, January 19, 2013

നിഴല്‍ ചിത്രങ്ങള്‍

























ഹൃദയം പൊട്ടിയോഴുകിയ
കണ്ണുനീരിന്‍ പുഴക്കരയില്‍
ഒന്നുമേ ചൊല്ലാതെ കുമ്പിട്ടിരിക്കുമീ
നിഴല്‍ ചിത്രത്തിനുള്‍ത്തടത്തില്‍..
പുഴ തന്‍ ഓളങ്ങളില്‍ നിന്‍റെ
പ്രതിബിംബം ഞാനാദ്യമായ്‌  കണ്ടു
പിന്നെ കണ്ണുകളിലെ മൌനവും ....
കെടാവിളക്കെന്ന പോലെ
അണയാതെകത്തുന്ന നിന്‍റെ നിഴലില്‍ 
പൊട്ടിച്ചിരികളോ, കുസ്രിതികളോ ,
ഒരുനേര്‍ത്തതേങ്ങലിന്‍ മാറ്റൊലിയോ ?
ഇല്ലാത്ത നിന്‍റെ മൌനം ...
എന്‍റെ  കാഴ്ച്ചകളില്‍ നീ അന്യനായിരുന്നു
ആരെന്നു തിരഞ്ഞു നീ പോകയോ..?
ചൊല്ലുക നിഴല്‍  ചിത്രമേ
എന്താണിന്നു നിന്‍ ഉള്‍ത്തടത്തില്‍ ......"
വീണ്ടും മറയുന്ന കാഴ്ചകള്‍ക്കു  പിന്നില്‍  ...........
പൊന്‍മണി ചെപ്പിലെ ഓര്‍മ്മകളോ ??
മുറിഞ്ഞപകലിന്‍റെ  മുഷിഞ്ഞ ഓര്‍മ്മകളുമായി
ജലരേഖപോലെന്നോ മറഞ്ഞു കളഞ്ഞാരോ  നിന്നേ ..!!
കഥയായി, നീ... എനിക്ക്
അകഥയില്‍ ഞാനില്ലായിരുന്നു
തിരഞ്ഞു നീ പോകയോ.., എന്നേ ??
ചൊല്ലുക നിഴല്‍  ചിത്രമേ...
എന്താണിന്നു നിന്‍ ഉള്‍ത്തടത്തില്‍ ......"!!
കാലം വലകെട്ടിത്തീര്‍ത്ത
ചിത്രങ്ങളെ നോക്കിയിരിക്കെ
നീ മരണത്തെ പറ്റി പറഞ്ഞു ..
പിന്നെ പിന്നെ ജീവിതത്തെ പറ്റിയും ......
മായിക സൌന്ദര്യമുള്ള മരണത്തെ പറ്റി
പറയാതെ പറഞ്ഞതും കാട്ടിക്കൊതിപ്പിച്ചതും നീയാണ്..!"
നിഴലുകള്‍ക്ക്  പിന്നില്‍   ഒരു തണലില്ലായിരുന്നുവെങ്കില്‍
എന്നേ മണ്ണോടു ചേര്‍ന്നേനെ
ആ വെളിച്ചത്തില്‍ മാത്രം ചലിക്കുന്ന
ജീവിതങ്ങള്‍ ......""
എന്‍റെ കാഴ്ച്ചകളില്‍ നീ അന്യനായിരുന്നു
വീണ്ടുംകണ്ടത് മറയുന്ന കാഴ്ചകള്‍
കാഴ്ചകള്‍ക്ക് പിന്നിലും ...........
അടഞ്ഞ ചില്ലുവാതിലിനിപ്പുറം
ജീവിതത്തിനു കാവലിരുന്നു ഞാന്‍  
ഇരുളില്‍ മരണത്തെ തിരഞ്ഞു...