Monday, September 17, 2012

പനിനീര്‍പൂവ്





























നിന്‍റെ സ്നേഹത്തില്‍ ആയിരം രാവുകള്‍
നല്‍കിയ ചുംബനങ്ങള്‍  ഉണ്ടു..
മഞ്ഞണിഞ്ഞ പനിനീര്‍പൂവ് പോലെ
കേഴുന്ന പുലരികള്‍  നിന്‍റെ .......
സാന്നിധ്യത്തില്‍ പുഞ്ചിരി തൂകി ..
കാര്‍മുകില്‍ മഴവില്ല  അണിയുന്ന ....
സന്ധ്യില്‍ ഓടക്കുഴല്‍ ഊതി അണയുന്ന
വാത്സല്യം ആണു  നീ എനിക്കു ..
എന്‍റെ മനസ്സിലെ നവനീതം കവര്‍ന്നു നീ.
നിലവിന്നു നല്‍കി എന്‍റെ

മനസ്സിലെ വിഷതങ്ങള്‍ എടുത്തു നീ 
നീലരാവില്‍ ചായം പൂശി ...
സ്വപ്നംങ്ങളിലെ മാലേയം എടുത്തു
കാമിനിമാരുടെ നെറുകയില്‍ ചാര്‍ത്തി നീ  

എന്‍റെ മനസ്സിന്‍റെ ഉള്ളില്‍ സ്വപ്നങ്ങളുടെ
ഒരു കൊട്ടാരം ഉയര്‍ന്നു ..അവിടെ ..

കപട ആലിംഗനത്തില്‍ തകരാതെ
ഒരു കാരുണ്യംമായി  നീ
എന്നും എന്‍റെ കൂടെ ഉണ്ടല്ലോ..
എന്‍റെ കൃഷ്ണാ ............

ഇല കീറിലെ കളഭം ......


























അരയാല്‍ ഇലകളില്‍ അഷ്ട്ടപതി പാടും ..
അരവിന്ദ നയന നിന്‍ അമ്പലമുറ്റത്ത്‌
ആത്മാവില്‍ അര്‍ച്ചന....... പുഷ്പ്പവും ആയി

നിന്‍റെ സോപാനം തേടിവന്ന വെള്ളരി പ്രാവ് ഞാന്‍ ...
പൊയ്പോയ ജന്മത്തില്‍ പതിനാറുകെട്ടിലെ ..
അന്തര്‍ ജനം അല്ലയോ ഞാന്‍ ...
ദശ പുഷ്പം ചൂടി ...ഇലക്കുറി ചാര്‍ത്തിയ മനക്കലെ
മാണിക്യ നിധി ആയിരുന്നു നജ്ന്‍ ...
പന്തീരടി പൂജ നേരം കഴിഞ്ഞു ....
ന്യവേദ്യംവും വാങ്ങി ..ആളും ഒഴിഞ്ഞു ...
തനിച്ചൊന്നു കാണാന്‍ കൊതിച്ചോന്നു നില്‍ക്കെ ..
എനിക്കായ് മാത്രം നിന്‍ നട വീണ്ടും തുറന്നു......




ഈ റോസാപൂവിനു ഒരു ഭംഗിയുമില്ല..



















ഈ റോസാപൂവിനു ഒരു ഭംഗിയുമില്ല....പക്ഷേ  ആ കുട്ടിയെ ഒന്നു ശ്രദ്ധിക്കു..എന്നെ കൂടുതല്‍  ‍ആകര്‍ക്ഷിച്ചത് ഈ കുട്ടിയുടെ മുഖമാണ്....കാറിന്‍റെ ഗ്ലാസില്‍ തെളിഞ്ഞു നില്‍ക്കുന്ന തന്‍റെ മുഖത്തെ നോക്കി അവള്‍ എന്തോസ്വപ്നം കാണുകയാണ്.... നമ്മളൊക്കെ പലപ്പോഴും മറന്നു പോകുന്ന പല ആഗ്രഹങ്ങളും ഇത്തരത്തിലുള്ള ചിത്രങ്ങള്‍ നമ്മേ ഓര്‍മ്മപ്പെടുത്തും സ്നേഹത്തോടെ ഒന്ന് വിളിക്കാന്‍ പോലും ആരുമില്ലാത്ത ഒരുപാടു  ജന്മങ്ങള്‍ക്കിടയില്‍ ഈ കുട്ടിയെ പോലെയുള്ള എത്ര എത്ര നിഷ്കളങ്ക മനസ്സുകള്‍ ഉണ്ടു ‍..
അവര്‍ എത്രമാത്രം സ്വപ്നങ്ങള്‍ കാണുന്നുണ്ടാകാം..നമുക്കു അരികിലൂടെ നടന്നുപോകുന്ന ഇത്തരം കുട്ടികളെ കാണുമ്പോള്‍ അവര്‍ക്ക് ഒന്നും നല്‍കാന്‍ കഴിഞ്ഞില്ലെങ്കിലും അകല്‍ച്ച കാണിക്കാതെ അവരെ ഒന്നു  സ്നേഹത്തോടെ നോക്കുവാനെങ്കിലും നമ്മള്‍ മനസ്സു കാണിക്കണം..

ഞാനും നീയും




















വജ്രത്തേക്കാള്‍ കാടിന്യമേറിയ വാക്കുകള്‍ തുളച്ചു കയറുന്ന ഹൃദയത്തിലൂടെ എനിക്കു  നിന്നെ കാണാം ദൂരെ ദൂരെ നീയിരിക്കുന്ന ചില്ലയുടെ നിശബ്ദ സംഗീതം കേള്‍ക്കാം...........സ്നേഹത്തിന്‍റെ അകല്‍ച്ചയും. .ഒറ്റപ്പെടലിന്‍റെ  അകല്‍ച്ചയും തമ്മില്‍ ദാ...........ഇത്രയേ അകലമുള്ളൂ ....... നിനക്കു എനിക്കുമിടയില്‍  ആരോ  തീര്‍ത്ത അദൃശ മതില്‍ മാത്രം..അവിടെ ഞാനും നീയും മാത്രം ..... ..........!!!