Monday, November 5, 2012

നക്ഷത്രലോകത്തിന്നൊരു കൂട്ടുകാരി

















ഇഷ്ട്ടമാണെനിക്കീ  പാതിരപൂവിനെ  
അനിനുള്ളിലലിയും നറു സുഗന്ധവും,
കണ്‍ചിമ്മി മെല്ലെച്ചിരിക്കും മിന്നാ-
മിനുങ്ങുകളെഴുതുമാനന്ദ കാവ്യശകലവും.

ഇഷ്ട്ടമാണെനിക്കീ രാത്രിയാമങ്ങളെ 
കുളിരു പകരുന്നോരി ‍നിലാപൊയ്കയും
എന്‍റെ മൌനത്തിന്‍ വാചാലമാം
ദൂതു പേറുമാ ചന്ദന കാറ്റിനെയും.

ഇഷ്ട്ടമാണെനിക്കീ നല്‍പ്പാട്ടുകാരന്‍റെ,
ചുണ്ടില്‍ ചലിക്കുമോരീരടിത്തുമ്പിനെ,
വെറുതെ തുടിക്കും കരളിന്‍റെയുള്ളില്‍
ഒഴുകിത്തുടിക്കുമാ രാഗതാളങ്ങളെ ...

ഇഷ്ട്ടമാണെനിക്കെന്‍ ഓമല്‍ കിനാക്കളെ,
ഈറനണിയുന്നോരെന്‍ ചപല ഭാവങ്ങളെ,
ജാതി ആരായാത്ത കൂട്ടുകാരന്‍റെ മണ്‍-
വീണയില്‍ നിന്നുതിരുമാര്‍ദ്ര സ്വരങ്ങളെ ...

ഇഷ്ട്ടമാണെനിക്കീ വേഴാമ്പല്‍ കൂടിന്‍റെ
കാത്തിരുപ്പില്‍ വീണു നീറുമാകാംക്ഷയെ,
ചേലചുറ്റി നൃത്തം ചവിട്ടീടുമൊരു 
ഭാവി കാലത്തിന്‍  നേര്‍ത്ത പ്രതീക്ഷകളെ...

ഇഷ്ട്ടമാണെനിക്കന്‍റെയിഷ്ട്ടങ്ങളെ, 
കനക തിലകം തൊടിയിക്കുമാ ഭാവനാവനികയെ 
നിറം പെയ്തിറങ്ങും പുഞ്ചിരിപ്പുഷ്പത്തി-
ലിളകിപ്പറക്കുന്ന തൂവെണ്‍ പിറാവിനെ ...

ഇഷ്ട്ടമാണെനിക്കന്‍റെയിഷ്ട്ടങ്ങളെ ..
നിശയില്‍ കിന്നാരം ചൊല്ലന്നോരാ,  
നിലാവിന്‍ അരുമ കിനാക്കള്‍ തന്‍ 
നക്ഷത്രലോകത്തിലെ കൂട്ടുകാരിയാവാന്‍ ...