Wednesday, January 9, 2013

ഉത്തരം


















അന്നൊരിക്കല്‍ ...
അവന്‍ എന്നോടു  ചോദിച്ചു
മരണം നിര്‍വചിക്കുമ്പോള്‍ ജീവിതത്തിന്‍റെ 
അര്‍ഥം തിരയേണ്ടാതുണ്ടോ ...??
ഞാന്‍ നല്‍കിയ ഉത്തരം ഇതായിരുന്നു ..

അറിയില്ല.....!!

വീണ്ടും  അടുത്ത ചോദ്യം ?
നീ പറയുന്ന മരണത്തിനു 
ഇരകണ്ട കഴുകന്‍റെ കണ്ണിലെ 
കൊതിപിടിപ്പിക്കുന്ന ഭാവമാണ് അല്ലെ  ??

അതുനുള്ള ഉത്തരവും അറിയില്ല ...!!

നിന്‍റെ ചിന്തകള്‍ എപ്പോഴും ആകാശത്തിന്‍റെ  
അതിരുകള്‍ക്കു  അപ്പുറത്ത  യിരുന്നില്ലേ ?? 
ഒരിക്കല്‍ നീ പറഞ്ഞില്ലേ അതിരുകള്‍ 
വിട്ടുപറക്കുന്നതായി പിന്നീടു  
നീ ഉണര്‍ന്നിട്ടില്ല എന്നും 
അതും നീ പറയുന്ന മരണത്തിന്‍റെ
വേറൊരു മുഖം അല്ലേ .??
ഇതിനുള്ള  ഉത്തരവും അറിയില്ല ..!!

കറുകനാമ്പിലെ  കുഞ്ഞു സുര്യന്‍ പെട്ടന്നു  
അസ്തമിച്ചപോലെ ..
ദേഷ്യത്തോടുകൂടി ...
പിന്നെ..നിനക്കു എന്തറിയാം ...??
എന്നായി ചോദ്യം ...???

ഏതിനെങ്കിലും ഉള്ള ഉത്തരം നല്‍കിയില്ലങ്കില്‍  
അവനു സംങ്കടം വരും ...!!
ഞാന്‍ നല്‍കിയ ഉത്തരം  ഇതായിരുന്നു ...

നിന്‍റെ  സ്നേഹം പോലെ ശ്വസംമുട്ടിക്കുന്ന 
ഒരുനുഭവമാണെന്നറിയാം
നിന്‍റെതുപോലെ മരണത്തിന്‍റകണ്ണിലെ 
സ്നേഹാര്‍ദ്ര ഭാവവും എനിക്കു 
നിഷേധിക്കാനാവില്ലന്നും  അറിയാം ...

ഇതൊരു  യാത്രയാണു എന്നും അറിയാം ..
അതിലേ വെറും സഞ്ചരികള്‍ ആണുനാമെല്ലാം
കര്‍മ്മങ്ങള്‍ നിര്‍വഹിക്കാന്‍ നിയോഗിക്കപ്പെട്ട 
വെറും കര്‍മ്മയോഗികള്‍ ആണെന്നും അറിയാം ...   

ഹൃദയത്തിനുകുറുകേ വേലി തീര്‍ത്തു 
അതിരുകള്‍ തിരിക്കുന്നവന്‍ , 
അവനാണ് മരണം....
ആ അതിരുകള്‍ ഭേദിക്കുവാന്‍ 
എനിക്കോ നിനക്കോ കഴിയില്ലന്നും അറിയാം ...

നേരും നുണയും തിരിച്ചറിയാതെ 
കാലത്തിന്‍ കണ്ണടിയില്‍ തെളിയുന്ന 
ദിക്കറിയാതെ , വാക്കറിയാതെ 
ഉഴലുന്ന വെറും പേക്കോലങ്ങള്‍ 
ആണുനാമെല്ലാം എന്നുമാറിയാം ...
എന്താ ശരിയാണോ ... ??


6 comments:

  1. ഏതിനെകിലും ഉള്ള ഉത്തരം നല്‍കിയില്ലങ്കില്‍
    അവനു സങ്കടം വരും ..
    എന്താ ശരിയാണോ ??

    ReplyDelete
    Replies
    1. ശരിയാണ് സര്‍ ...നന്ദി

      Delete
  2. ശരി തന്നെ.... വെറും പേക്കോലങ്ങള്‍ അല്ലെങ്കിലും എന്തെങ്കിലുമൊക്കെ നമ്മില്‍ ബാക്കിയുണ്ടാകും.....


    മാഷേ, ഒരു പുതിയ പോസ്റ്റ്‌ ഞാനും ഇട്ടിട്ടുണ്ട്.. വന്നു കണ്ടു അഭിപ്രായം പറയണേ....
    അതിനു ക്ഷണിക്കാന്‍ കൂടിയ വന്നത്....

    ReplyDelete
    Replies
    1. തിര്‍ച്ചയായും .. നന്ദി

      Delete
  3. ഉത്തരമില്ലാത്ത ചോദ്യം പോലെ മരണം....!

    നല്ല കവിത

    ശുഭാശംസകൾ....

    ReplyDelete