Wednesday, January 9, 2013

സമ്മതം





























കാറ്റിനു സമ്മതമെന്തിനു

മരത്തിന്‍  ചില്ലയില്‍ ഒന്നു തൊടാന്‍

കടലിനു സമ്മതമെന്തിനു

തീരത്തിന്‍റെ പാദങ്ങള്‍ക്കുമ്മ വെക്കാന്‍

രാവിനു സമ്മതമെന്തിനു

സന്ധ്യയെ മൂടിപ്പുതപ്പിക്കുവാന്‍

ശലഭത്തിനെന്തിനു സമ്മതം

പൂവിന്‍റെ  ഉടലൊന്നു തൊട്ടുണര്‍ത്താന്‍

സൂര്യനു സമ്മതം വേണ്ടയീ-

ഭൂമിയെ നിദ്രയില്‍ നിന്നുണര്‍ത്തുവാന്‍ 

എങ്കിലും....

സമ്മതമില്ലാതെ എങ്ങിനെ

നിന്‍ ഹൃദയം തൊടും ഞാന്‍... 

10 comments:

  1. നിന്‍ ഹൃദയം തേടും ഞാന്‍ എന്നല്ലേ ?

    ReplyDelete
  2. അത് ശരിയാ ...
    എന്തായാലും ചോദിച്ചിട്ട് മതി ...

    ReplyDelete
  3. സൂര്യനെപ്പോലെ, ശലഭത്തിനെപ്പോലെ, രാവിനെപ്പോലെ ആകാന്‍ കഴിഞ്ഞെങ്കില്‍ ....

    ReplyDelete
  4. ഈ വരികളിലെ ഭാവന തികച്ചും നന്നായിരിക്കുന്നു!!!
    വിനീതേ, ഹൃദയം "തൊടും" എന്നാണ്! സ്പെല്ലിംഗ് മിസ്റ്റെയ്ക്ക് ഈ ബ്ലോഗിൽ പതിവാണ്.
    റാംജീ, സൂര്യനെപ്പോലെ, ശലഭത്തിനെപ്പോലെ, രാവിനെപ്പോലെ ആയിട്ട് എന്തു ചെയ്യാനാണ്? ഹൃദയം തൊടാനാണെങ്കിൽ നടപ്പില്ല.

    ReplyDelete
    Replies
    1. നന്ദി മാഷേ, ഇപ്പഴാ ശരിയായത്

      Delete
  5. നല്ല ചിന്ത, നല്ല വരികള്‍ ..

    ചെറിയൊരു അക്ഷരത്തെറ്റ് വായനക്കാരില്‍ വരുത്തുന്ന ചിന്താക്കുഴപ്പം ശ്രദ്ധിച്ചോ? അക്ഷരത്തെറ്റ് ഒഴിവാക്കാന്‍ ശ്രമിക്കുക...

    ശുഭാശംസകള്‍ .......

    ReplyDelete
  6. വരികള്‍ നന്നായിട്ടുണ്ട്.

    ReplyDelete
  7. എല്ലാവര്‍ക്കും നന്ദി ...
    കവിതയിലെ തെറ്റുകള്‍ ചൂണ്ടിക്കണിച്ചതിനും ..അഭിപ്രായങ്ങള്‍ പറഞ്ഞതിനും ഒരുപാടു നന്ദിയുണ്ട് ...
    എന്‍റെ ജോലിക്കിടയില്‍ ആണ് ഞാന്‍ ഇതു ടൈപ്പ് ചെയ്യുന്നത് ..ചിലപ്പോള്‍ വായിച്ചു നോക്കാന്‍ കൂടി നേരം കാണില്ല ..തെറ്റുകള്‍ വരാതിരിക്കാന്‍ എന്നാല്‍ കഴിയും വിധം ശ്രമിക്കാം.

    ReplyDelete
  8. അനുവാദമില്ലാതെ അകത്തുവന്നു ......നെഞ്ചില്‍ അടച്ചിട്ട.....

    നന്നായി ആശംസകള്‍ .............

    ReplyDelete