കാറ്റിനു സമ്മതമെന്തിനു
മരത്തിന് ചില്ലയില്‍ ഒന്നു തൊടാന്‍
കടലിനു സമ്മതമെന്തിനു
തീരത്തിന്റെ പാദങ്ങള്‍ക്കുമ്മ വെക്കാന്‍
രാവിനു സമ്മതമെന്തിനു
സന്ധ്യയെ മൂടിപ്പുതപ്പിക്കുവാന്‍
ശലഭത്തിനെന്തിനു സമ്മതം
പൂവിന്റെ ഉടലൊന്നു തൊട്ടുണര്‍ത്താന്‍
സൂര്യനു സമ്മതം വേണ്ടയീ-
ഭൂമിയെ നിദ്രയില്‍ നിന്നുണര്‍ത്തുവാന്‍
എങ്കിലും....
സമ്മതമില്ലാതെ എങ്ങിനെ
നിന് ഹൃദയം തൊടും ഞാന്‍...
നിന് ഹൃദയം തേടും ഞാന്‍ എന്നല്ലേ ?
ReplyDeleteഅത് ശരിയാ ...
ReplyDeleteഎന്തായാലും ചോദിച്ചിട്ട് മതി ...
സൂര്യനെപ്പോലെ, ശലഭത്തിനെപ്പോലെ, രാവിനെപ്പോലെ ആകാന്‍ കഴിഞ്ഞെങ്കില്‍ ....
ReplyDeleteവിസമ്മതം
ReplyDeleteഈ വരികളിലെ ഭാവന തികച്ചും നന്നായിരിക്കുന്നു!!!
ReplyDeleteവിനീതേ, ഹൃദയം "തൊടും" എന്നാണ്! സ്പെല്ലിംഗ് മിസ്റ്റെയ്ക്ക് ഈ ബ്ലോഗിൽ പതിവാണ്.
റാംജീ, സൂര്യനെപ്പോലെ, ശലഭത്തിനെപ്പോലെ, രാവിനെപ്പോലെ ആയിട്ട് എന്തു ചെയ്യാനാണ്? ഹൃദയം തൊടാനാണെങ്കിൽ നടപ്പില്ല.
നന്ദി മാഷേ, ഇപ്പഴാ ശരിയായത്
Deleteനല്ല ചിന്ത, നല്ല വരികള്‍ ..
ReplyDeleteചെറിയൊരു അക്ഷരത്തെറ്റ് വായനക്കാരില്‍ വരുത്തുന്ന ചിന്താക്കുഴപ്പം ശ്രദ്ധിച്ചോ? അക്ഷരത്തെറ്റ് ഒഴിവാക്കാന്‍ ശ്രമിക്കുക...
ശുഭാശംസകള്‍ .......
വരികള്‍ നന്നായിട്ടുണ്ട്.
ReplyDeleteഎല്ലാവര്ക്കും നന്ദി ...
ReplyDeleteകവിതയിലെ തെറ്റുകള്‍ ചൂണ്ടിക്കണിച്ചതിനും ..അഭിപ്രായങ്ങള്‍ പറഞ്ഞതിനും ഒരുപാടു നന്ദിയുണ്ട് ...
എന്റെ ജോലിക്കിടയില്‍ ആണ് ഞാന്‍ ഇതു ടൈപ്പ് ചെയ്യുന്നത് ..ചിലപ്പോള്‍ വായിച്ചു നോക്കാന്‍ കൂടി നേരം കാണില്ല ..തെറ്റുകള്‍ വരാതിരിക്കാന്‍ എന്നാല്‍ കഴിയും വിധം ശ്രമിക്കാം.
അനുവാദമില്ലാതെ അകത്തുവന്നു ......നെഞ്ചില്‍ അടച്ചിട്ട.....
ReplyDeleteനന്നായി ആശംസകള്‍ .............