Monday, December 24, 2012

എരിവെയില്‍




















ഒടുവില്‍ലെന്‍റെയീ  പൂക്കൂടയില്‍ നിന്നു -
മൊരു മണിപൂവ് കാഴ്ച്ച വെക്കുന്നു ഞാന്‍
അടരിലെപ്പൊഴേ തോറ്റുപോയ്  പിന്നിട്ട
പടികളൊക്കെയും കണ്ണുനീര്‍ തന്നു പോയ്‌ ..
തണലു നീ തന്നെ ...നീ തന്നെയെന്നിതാ ..
പുതു വെളിച്ചമെന്‍ കണ്‍കള്‍ തുറക്കെയായ്...
അറിവു നോവുകള്‍ നല്കുമീ വീഥി ..
തന്നൊടുവിലിപ്പോഴേ വന്നു നില്‍ക്കുന്നു ഞാന്‍
അറിവതൊക്കെയുമൊക്കെയും മങ്ങുന്ന
സുഖ; മുറക്കം കൊതിച്ചു നില്‍ക്കുന്നു ഞാന്‍
പ്രിയമോടോന്നു നീ പുല്‍കുമോ... നാഥാ ഞാന്‍
എരിവെയില്‍ നെഞ്ചിലേറ്റുന്ന യാത്രിക
അരികിലെപ്പോഴുമ പ്രിയം കണ്ടു
കണ്‍ കവിയുമേകാന്ത ഗാഥ തന്‍ നായിക ...
ഒടുവിലീ മുള്‍മുനമ്പില്‍ നിന്നൊറ്റയ്ക്കു
കനിവുതോന്നി.. തിരഞ്ഞു പോരുന്നു ഞാന്‍ .... 



2 comments:

  1. ഒടുവില്‍ലെന്‍റെയീ പൂക്കൂടയില്‍ നിന്നു -
    മൊരു മണിപൂവ് കാഴ്ച്ച വെക്കുന്നു ഞാന്‍

    നല്ല കവിത ...നല്ല വരികൾ......

    ശുഭാശംസകൾ.....





















    ReplyDelete
  2. ഒടുവില്‍ലെന്‍റെയീ പൂക്കൂടയില്‍ നിന്നു -
    മൊരു മണിപൂവ് കാഴ്ച്ച വെക്കുന്നു ഞാന്‍
    .............................

    ഹൃദ്യമാമൊരീയീരടി വായിച്ചു
    വീണ്ടുമൊന്നിതാ പോസ്റ്റു ചെയ്യുന്നു ഞാൻ
    എന്റെയാത്മാർത്ഥമായൊരാശംസകൾ!!!!!!!!

    ReplyDelete