Saturday, February 9, 2013

അവള്‍ മാത്രം



















രാത്രിയുടെ ഭാരങ്ങളില്‍ എല്ലാ ജീവികളും
മയക്കത്തിന്‍റെ പ്രേതത്തെ തേടുമ്പോള്‍ 
അവള്‍ മാത്രം ..അവള്‍ മാത്രം 
മേഘങ്ങളിലിരുന്ന് ഭൂമിയിലേക്കിറങ്ങാന്‍ 
മഴനൂലുകള്‍  നെയ്യുകയായിരുന്നു ...........
ഇന്നലെ സന്ധ്യക്ക് പെയ്ത മഴയില്‍ 
എന്‍റെ നെഞ്ചില്‍ വീണു പൊള്ളിയത്
അവളുടെ കണ്ണുനീര്‍ ആയിരുന്നോ...??
ആ മഴയ്ക്ക്  അവള്‍ അണിയാന്‍ ബാക്കിവെച്ച
കരിവളകളുടെ നിറമായിരുന്നോ...??
ആ മഴ സംഗീതത്തിനു താളമിട്ടത് നഷ്ടമായ
അവളുടെ കുഞ്ഞു മോഹങ്ങളായിരുന്നോ...??
മണ്ണിലെ നഷ്ടതീര്‍ത്ഥങ്ങളിലേക്ക് 
അമ്മയുടെ മാറിടത്തിലേയ്ക്ക്
ആമഴ ആര്‍ത്തലച്ചു പെയ്യുകയാണ്....
എന്തിനെന്നറിയാതെ. 



5 comments:

  1. അമ്മയില്‍ നിന്നും ,


    പറന്നകന്നൊരു ജന്മസാഫല്യമേ ......

    നൊമ്പരമുതിരും വരികള്‍
    നന്നായി എഴുതി

    ശുഭാശംസകള്‍.... ......

    ReplyDelete
  2. ആരാണവൾ....തമന്ന ആയിരുന്നോ...
    അടീലെ പടം കണ്ടപ്പോ ഒരു ഡൌട്ട്...

    ReplyDelete