Saturday, April 27, 2013

മുഖം മറച്ച നീ


















കീറിയെടുത്ത തളുകൊണ്ട് മുഖം മറച്ച നീ 
വിധി എനിക്കായി തന്ന ശ്മനപുഷ്പം 
മോഷ്ടിട്ടിച്ചിരിക്കുന്നു...!!
വിരഹ കാലത്തിന്‍റെ  ദു:ഖ ജീവിതത്തില്‍  
ഉപ ശിര്‍ഷകം തിരയുന്ന മേലങ്കിയില്ലാത്ത 
അപ്സരസ്സ് അല്ലയോ നീ...!!

എന്‍റെ നയങ്ങള്‍ നിറതിങ്കളായി  
മനസ്സില്‍ ഉറഞ്ഞ എന്‍റെ താപമെല്ലാം 
കണ്ണുകള്‍ ചുടു നീരായിച്ചോരിയുമ്പോള്‍
ഒരു നേര്‍ത്ത സ്വാന്തനം പോല്‍    
സായന്തനത്തില്‍  നിന്നില്‍ നിന്നെന്‍റെ 
ചുമലിലേക്ക് പാളിയ കാറ്റേ... 

നിന്നെ കൊതി തീരേ കൊത്തിത്തിന്നുന്ന 
ആര്‍ത്തി  പൂണ്ട ബന്ധങ്ങള്‍ 
ആത്മഹത്യ ചെയ്യാന്‍ ഒരു കാരണം തേടുന്ന നീ 
കവിതയുടെ അപൂര്‍ണ്ണതയില്‍ 
ജീവിതം സ്വപ്നങ്ങളുടെ സമാഹാരമായി 
വരച്ചു തീര്‍ക്കുന്നുവൊ...??


നിശിഥത്തില്‍ നീ പാടിയ വരികളില്‍ 
നിലാവ് അന്ത്യയ ചുംബനമര്‍പ്പിക്കുമ്പോള്‍ 
ഉറക്കമെന്ന കൊച്ചു മരണത്തിലേക്കോഴുകുവാന്‍ 
വിടാതെ നെഞ്ചിലേക്ക് സ്വപ്നവുമായി 
നീ കയറവേ ന്‍റെ  നക്ഷത്രങ്ങള്‍ നിന്‍റെ 
നക്ഷത്രങ്ങളേ വേള്‍ക്കുന്നു അറിയുന്നുവോ നീ...  

3 comments:

  1. ശിഥില ചിന്തകള്‍

    ReplyDelete
  2. നല്ല കവിത

    അക്ഷരത്തെറ്റുകൾ ശ്രദ്ധിക്കൂ

    ശുഭാശംസകൾ...

    ReplyDelete
  3. എന്നുമെന്നും ഇങ്ങനെ സൂകരപ്രസവം പോലെ പോസ്റ്റ് ചെയ്യുന്നതിലും നല്ലതല്ലേ അല്പം ശ്രദ്ധിച്ച് അക്ഷരത്തെറ്റുകളൊഴിവാക്കി സിംഹക്കുട്ടികളെ പ്രസവിക്കുന്നത്?

    ReplyDelete