വര്‍ഷങ്ങള്‍ മുന്‍പ് ഒരു പെണ്‍കുട്ടിയെ സ്നേഹിച്ചതിന്‍റെ പേരില്‍ തറവാട്ടില്‍ നിന്നും പടിയിറങ്ങി പോയ.. അച്ഛന്‍ ,
ഇന്നു അച്ഛന്‍റെ ഈ തറവാട്ടു മുറ്റത്തു നില്‍ക്കും എന്ന് ഒരിക്കലും ഞാന്‍ കരുതിയില്ല....................... !
എന്‍റെ ബന്ധുക്കള്‍ ആരൊക്കെയെന്നു എനിക്കു അറിയില്ല പൂമുഖത്തു ചാരു കസേരയില്‍ കിടക്കുന്നതു മുത്തച്ഛന്‍ ,പേരുകേട്ട തറവാട് മാധവത്ത് ..
ആ കസേരയില്‍ കിടക്കുന്നത്തത് മാധവത്ത് മാധവ മേനോന്‍ . എന്നെ കണ്ടിട്ട് ആകണം ..മാധവ മേനോന്‍ തല ഒന്ന് ഉയര്‍ത്തി നോക്കി . എന്നിട്ട് ആരാ എന്നാ ചോദ്യത്തില്‍ ഒരു നോട്ടം, ബാഗും ചെരിപ്പും അഴിച്ചു വച്ചു ഞാന്‍ പൂമുഖത്തു കയറി മുത്തച്ഛന്‍റെ കാലില്‍ തൊട്ടു ..
എന്താ കുട്ടിയെ ഈ കാണിക്കുന്നത് ..! മുത്തച്ഛന്‍റെ ചോദ്യം ,.. അറിയാതെ എന്‍റെ കണ്ണില്‍ നിന്നും രണ്ടു തുള്ളി കണ്ണുനീര്‍ ആ കാല്‍ക്കല്‍ വീണു . പെട്ടന്നു മുത്തച്ഛന്‍ ഒന്നു പിടഞ്ഞു. കുട്ടി ഏതാ ? എനിക്കു നിന്നെ മനസ്സിലായില്ലല്ലോ ?? അതാ വാതലിനു പുറകില്‍ ഒരു രൂപം . അതേ എന്‍റെ മുത്തശ്ശി ..രണ്ടാളും എന്നെ മാറി മാറി നോക്കുന്നു ..
ഞാന്‍ ..ഞാന്‍ .കിരണ്‍ ....കിരണ്‍ മാധവ്..,
മാധവത്തെ ഉണ്ണിയുടെ മോന്‍ കിരണ്‍ ..
രണ്ടാളും എന്നെ തന്നെ നോക്കി നില്‍ക്കുന്നു , എന്താണ് അവരടെ മുഖത്തെ ഭാവങ്ങള്‍ എന്ന് തിരിച്ചറിയാന്‍ എനിക്ക് കഴിയണില്ല .. രണ്ടാളും എന്നെ ചേര്‍ത്തു നിര്‍ത്തി നിറുകയില്‍ തുരുതുരെ ഉമ്മ വച്ചു.. ഞാനും കരഞ്ഞു പോയി .
ഒരു നിമിഷം നിന്‍റെ അച്ഛന്‍ എവിടെ എന്ന് രണ്ടാളും ..എനിക്ക് അവരോട് ഒന്നും പറയന്‍ ഉണ്ടായില്ല.. അവര്‍ എന്നെ അകത്തേക്ക് കൂട്ടിക്കൊണ്ടുപോയി .. എന്‍റെ അച്ഛന്‍റെ വീട് .. അച്ഛന്‍ പറഞ്ഞു കേട്ട അതിന്‍റെ മുക്കും മൂലയും എനിക്കു അറിയാം .. അതുകൊണ്ട് തന്നെ എനിക്ക് അതിന്‍റെ ഉള്ളില്‍ ഒരു പാട് നാള്‍ ജീവിച്ച ഒരു അനുഭവം ...,രണ്ടാളോടും വിശേഷങ്ങള്‍ പറഞ്ഞു, പരിഭവങ്ങളും പരാതികളും ഒക്കെ ആയി കുറെ നേരം ഇരുന്നു ..,
മുത്തശ്ശി.... എനിക്ക് ഒന്നു കുളിക്കണം .. അതും കുളത്തില്‍ ... മുത്തശ്ശി എണ്ണ കൊണ്ട് നിറുകയില്‍ വച്ചു തന്നു ഹോ ..! എന്ത് മണം ആണ് ഇതിനു .. അച്ഛന്‍ പറയാറുണ്ട് ..ഈ എണ്ണ യുടെ കഥ ... പാവം മുത്തശ്ശി ..മകനോടുള്ള അടങ്ങാത്ത സ്നേഹം മുഴുവനും പേരക്കുട്ടിക്ക് മുന്നില്‍ തുറന്നു വയ്ക്കുകയാണ് ...

കുളക്കടവ്
എന്തു ഭംഗിയ ഈ തോടിയൊക്കെ കാണാന്‍ .. എന്തിനാ അച്ഛന്‍ ഇവിടം വിട്ടു നഗരത്തില്‍ താമസ്സിക്കാന്‍ പോന്നത്തത് ..?
ഹോ ..! അമ്മയെ അടിച്ചോണ്ട് പോന്നതല്ലേ ? അപ്പോള്‍ പിന്നെ എന്താ ചെയ്യുക.
മുത്തശ്ശി വിളിച്ചു പറയുന്നുണ്ട് കുട്ടാ സൂക്ഷിക്കണേ .. വഴുക്കല്‍ ഉണ്ടാവും .. വേഗന്നു കുളിച്ചു കയറികൊള്ളൂ ഇല്ല ച്ചാല്‍ പനി പിടിക്കുട്ടോ...ശരി മുത്തശ്ശി ..
കുളി കഴിഞ്ഞു ഞാന്‍ .. മുത്തശ്ശി നിലവിളക്കു കൊളുത്തി നാമം ജപിക്കുന്നു. ഞാനും ചെന്നു അടുത്തിരുന്നു. രാമായണ മാസത്തിലെ കൊളുത്തിവെച്ച നിലവിളക്കിനു മുന്നില്‍ കാലും നീട്ടി ഇരുന്നു ഈണത്തില്‍ രാമകഥ ചൊല്ലിയ മുത്തശ്ശിയുടെ മടിയില്‍ കിടന്നു ഞാന്‍ മുത്തശ്ശിയുടെ തൂങ്ങിയ കാതുകളില്‍ പിടിച്ചു വലിച്ചുഞാന്‍.
മുത്തശ്ശിയോടു ഒരു രഹസ്യം പോലെ എന്‍റെ അച്ഛന്‍റെ പ്രണയത്തിന്‍റെ കഥ ചോദിച്ചു . വെറ്റിലക്കറ പിടിച്ചപല്ലുകള്‍ കാട്ടി ചിരിച്ചുകൊണ്ട് എന്‍റെ കവിളില്‍ നുള്ളി. പിന്നെ പറഞ്ഞു.
"" എന്‍റെ കുട്ടി നീ അറിയണം മനസില്ലാക്കണം പ്രണയം എന്താണ് എന്ന്. പ്രണയം മനസാണ് അത് മനസില്ലക്കാതെ പോയാല്‍ മനസ്സു ശൂന്യമാണ്"" .അന്ന് എനിക്കു മനസിലായില്ല ആ പഴം നാവില്‍ നിന്നും വന്ന ആ അരുള്‍ വാക്കിന്‍റെ അര്‍ഥം.

എനിക്കു അച്ഛന്‍ പണ്ട് ഉപയോഗിച്ചിരുന്ന മുറി തന്നെ തന്നു . മുറിയുടെ പടിഞ്ഞാറന്‍ ജന്നല്‍ തുറന്നിട്ടാല്‍ അങ്ങ് ദൂരേ വരെ നീണ്ടു കിടക്കുന്ന നെല്‍ പടം കാണാം .. പാടം നിറയെ വിളഞ്ഞു നില്‍ക്കുന്ന നെല്ല് ... അരുകില്‍ നല്ല ഒരു നീര്‍ച്ചോല .. മനസ്സിന്നു സന്തോഷം തോന്നാന്‍ ഇതില്‍ പരം ഒന്നു വേറേ വേണോ ??.
രാത്രിയില്‍ നല്ല കഞ്ഞിയും പയറും ചുട്ട പപ്പടവും ....ഹോ !!! വയറു നിറഞ്ഞത് അറിഞ്ഞതേയില്ല .. ഞാന്‍ വന്നു എന്നറിഞ്ഞു അച്ഛന്‍റെ ബന്ധുക്കള്‍ എന്നെ കാണാന്‍ വന്നു , അമ്മാവന്‍മാര്‍ , അമ്മായി മാര്‍ .. അങ്ങനെ പോകുന്നു ബന്ധുക്കള്‍ .. ഞാന്‍ മുത്തശ്ശിയോട് അച്ചന്‍റെ ഉറ്റ സ്നേഹിതന്‍ സുകുമാരന്‍ അമ്മാവനെ കുറിച്ച് ചോദിച്ചു .. മുത്തശ്ശി പറഞ്ഞു ആകെ ബുദ്ധിമുട്ടാണ് അവന് .. ഭാര്യ ലക്ഷ്മിയുടെ മരണം അവനെ വല്ലാണ്ട് തളര്‍ത്തി .. ഒരു മോന്‍ ഉള്ളതും ഇല്ലാത്തതും കണക്കാ..
പിന്നെ ഉള്ളത് വേണി ആണ്, കൃഷ്ണവേണി അവള്‍ ഏതാണ്ടു നിന്‍റെ പ്രായം തന്നെ .. പാവം കുട്ടി .. ലക്ഷ്മി മരിച്ചപ്പോള്‍ അവളെ ഞാന്‍ ഇങ്ങോട് കൂട്ടി .. ഇപ്പോള്‍ അവള്‍ ഇവിടുത്തെ കുട്ടിയാണ്. ഞങ്ങളെ നോക്കുന്നത് അവളാണ് .. പാവം കുട്ടി ..
മം മം ... മനസ്സില്‍ ഞാന്‍ അറിയാതെ മൂളിപോയി ... എന്‍റെ മനസ്സിലെ കൌമാര ക്കാരന്‍, ഈ വേണി കുട്ടിയെ മാത്രം കണ്ടില്ലല്ലോ ? അപ്പോള്‍ അത്താഴത്തിന്റെ പിന്നില്‍ ഉള്ള കരവിരുതും ടെസ്റ്റും ഒരു പക്ഷേ ഈ കൃഷ്ണവേണിയുടെത് ആവാം..

മനസ്സില്‍ എവിടെയോ ഒരു... .ഒരു .വെപ്രാളം അല്ലാ ..ഒന്നു കാണാന്‍ ഒരു മോഹം .... അവളെ കുറിച്ച് ഓര്‍ത്തു കിടന്നു ഉറങ്ങി പോയത് അറിഞ്ഞില്ല ..എവിടെയോ കൂട്ടില്‍ കിടന്ന പൂവന്‍കോഴി മൂന്നു വട്ടം ഉറക്കെ വിളിച്ചുകൂവുന്നത് കേട്ടാണ് അര്‍ദ്ധമയക്കത്തില്‍ നിന്നും ഞാന്‍ ഉണര്‍ന്നത് ..നേരം വെളുക്കുന്നു .. പാടത്തു നിന്നും ഒരു നനുത്ത കുളിര്‍ കാറ്റു എന്നെ ഒന്നു തൊട്ടു തലോടി ..ഇടക്കിടെ ജന്നല്‍ അഴിയില്‍ കൂടി കവിളില്‍ തലോടുന്ന സുര്യന്‍റെ കിരങ്ങള്‍...
ഹോ ..ഇതാണ് നല്ല ഗ്രാമത്തിന്‍റെ ഭംഗി ..മുറ്റത്ത് ആരൊക്കെയോ സംസാരിക്കുന്നതു കേള്‍ക്കാം .ഞാന്‍ ആണ് സംസാരവിഷയം .. എടിവെയോ ഒരു കുപ്പി വളുകളുടെ ശബ്ദം .. ആ ശബ്ദം കേട്ട ഭാഗത്തേക്ക് എന്‍റെ മനസ്സു അറിയാതെ പോയി ..അതാ അവിടെ ഒരു ദാവണിയുടെ മിന്നായം.. .. കൃഷ്ണ വേണി .. ഒന്നു മിന്നായം പോലെ ഒന്നു കണ്ടു ..ഞാന്‍ പൂമഖത്തേക്ക് ചെന്നു .
അതാ , അവിടെ മുറ്റത്ത് മുത്തശ്ശി യുടെ അടുത്തു നില്‍ക്കുന്നു ... തികച്ചും ഒരു ഗ്രാമീണ പെണ്‍കുട്ടി ..വിടര്‍ന്ന കണ്ണുകള്‍ , നീളമുള്ള മുടി , വെളുത്തു മെലിഞ്ഞ ഒരു കുട്ടി .. ഇവള്‍ . ഒരു സുന്ദരി തന്നെ ...ഒരു നിമിഷം അവള്‍ എന്നെ നോക്കി..ഞാനും ..
മുത്തശ്ശി !!കുട്ടിയെ..കുട്ടന് ചയ കോടുക്കു...പട്ടണത്തില്‍ വളര്‍ന്ന കുട്ടിയല്ലേ ... രാവിലത്തെ കുളിയും മറ്റും ശീലമുണ്ടാവില്ല .. ശിവ..ശിവ..,
കൃഷ്ണവേണി ഒന്ന് കളിയാക്കി ചിരിചിരിച്ചു ... പട്ടണത്തിലെ പരിഷ്കാരി ..
മം മം .. നിന്നെ ഞാന്‍ ശരിയാക്കുന്നുട് .. ചായും കൊണ്ടു വരൂ .. എന്‍റെ മനസ്സില്‍ പറഞ്ഞു .. അവള്‍ വരും മുന്‍പ് പോയി കുളികഴിഞ്ഞു വന്നു ദാ ചായും ആയി അവള്‍ മുന്നില്‍ .. അവള്‍ ചായ മേശയില്‍ വച്ചിട്ട് പോയി .. ആ പോക്കു കാണാന്‍ പോലും എന്ത് ഭംഗിയ .. ഇവളെ നിനക്ക് സ്വന്തം അക്കികൂടെ .. ആരോ ഉള്ളില്‍ ഇരുന്നു പറയും പോലെ....അങ്ങനെ ഞാനും പ്രണയിച്ചു തുടങ്ങി...

അങ്ങനെ പുലരികള്‍ ഞങ്ങള്‍ക്ക് .. കുളിരുതന്നും , സന്ധ്യകള്‍ ഞങ്ങള്‍ക്ക് കഥകള്‍ പഞ്ഞുതന്നും ദിവസങ്ങള്‍ പോയതു ഞാനോ അവളോ അറിഞ്ഞില്ല .. പിരിയാന്‍ പറ്റാത്തവിധം ഞങ്ങള്‍ അടുത്തു.. എനിക്കു കോളേജ് തുറക്കറായി .. പട്ടണത്തിലേക്ക് പോകണം .. അവളോട് എന്ത് പറയും .. മുത്തശ്ശി എപ്പോഴും എന്‍റെ കൂടെ ഉണ്ടവും.... അവളോട് എങ്ങനെ സംസാരിക്കും ...ഞാന്‍ ആകെ വിഷമത്തില്‍ ആയി ... അവസാനം ഞാന്‍ പറയാന്‍ ഉള്ളതു ഒരു കടലാസ്സില്‍ എഴുതി.

പിറ്റേന്ന് പ്രഭാതം ...
അവള്‍ അഴിഞ്ഞുലുഞ്ഞ മുടി വാരിക്കെട്ടി അടുക്കള വാതില്‍ തുറന്നു മുറ്റത്തെക്കിറങ്ങി. ഭിത്തിയില്‍ ചാരി വെച്ചിരുന്ന ചൂല് എടുത്തു കൈവെള്ളയില്‍ രണ്ടുമൂന്നുവെട്ടം കുത്തി ദാവണിയുടെ അറ്റം എളിയില്‍ തിരുകി, പരിസരം മൊത്തത്തില്‍ ഒന്നു വീക്ഷിച്ചു മുറ്റമാടിക്കാന്‍ തുടങ്ങി... അപ്പോള്‍ എന്നും തന്നെ നോക്കി പല്ലിളിച്ചു കാട്ടുന്ന അണ്ണാറക്കണ്ണനെ പിച്ചി പടര്‍ന്നു കയറിയ കിളിഞ്ഞിളില്‍ നോക്കി, കാണാതായപ്പോള്‍, "എന്തെ ഇന്നു വന്നില്ല ??എന്ന് ഒരു ചോദ്യം അവളുടെ മനസ്സില്‍ ഉണര്‍ന്നു. തെക്കേ നാട്ടുമാവിന്‍റെ കൊമ്പില്‍ എന്നും തനിക്കൊരു പാട്ട് സമ്മാനിച്ച് പറന്നു പോകുന്ന പുള്ളിക്കുയില്‍ തന്‍റെ അനക്കം കേട്ടപ്പോള്‍ നീട്ടി കൂകി കിഴക്കോട്ടു പറന്നകന്നു. ആ കുയിലിനു എതിര്‍ പട്ടു പാടാനും അവള്‍ മറന്നില്ല, ഇടക്കിടെ അവളുടെ കാലില്‍ തോട്ടുരുമ്മുന്ന ചക്കിയെ , ഇടതു കൈ കൊണ്ട് ലാളിക്കുന്നതും ഇവളുടെ കുറുമ്പുകള്‍ തന്നെ..
ഞാന്‍ ജന്നലില്‍ കൂടി കണ്ടാ കൃഷ്ണ വേണി ..പക്ഷിയോടും , ചെടികളോടും അണ്ണാര കണ്ണനോടും കിന്നാരം പറയുന്നവള്‍ ആണ് .. മുറ്റം വൃത്തിയാക്കി കൊണ്ടിരുന്നപ്പോള്‍ തന്‍റെ അരുകില്‍ പാറി പറന്നു വീണ കടലാസ്സു കഷ്ണം തുറന്നു നോക്കി.പിന്നെ ചുറ്റും കണ്ണോടിച്ചു. അതാ നില്‍ക്കുന്നു മുത്തശ്ശി യുടെ കൊച്ചുമോന്‍ തുടുത്ത മുഖവും തിളങ്ങുന്ന കണ്ണുകളും ജന്നലരികില്‍ നിന്നും തെന്നി മാറുന്നത് കണ്ടു. മുറ്റംമടി കഴിഞ്ഞു കൊലയില്‍ ഇരുന്ന കിണ്ടിയിലെ വെള്ളമെടുത്തു മുറ്റം തളിച്ചു അടുക്കളയില്‍ കയറി പാത്രങ്ങള്‍ കഴുകി വൃത്തിയാക്കി. അപ്പോള്‍ കാലുകളില്‍ ഉരസി തന്‍റെ സ്നേഹം പ്രകടിപ്പിക്കുന്ന ചക്കി ....വാഴ തണ്ടില്‍ ചോറ് കൊത്തി തിന്നാന്‍ കാത്തിരിക്കുന്ന നങ്ങേലിക്കാക്ക. ഇവരൊക്കെ കൃഷ്ണ വേണി യുടെ കൂട്ടുകാര്‍ ആണ് . തൊഴുത്തിലെ കാര്‍ത്യായനിയെ കുളിപ്പിച്ച് അഴിച്ചു മാറ്റിക്കെട്ടി. അലക്കാനുള്ള തുണികള്‍ കള്‍ കഴുകി ഉണങ്ങാനിട്ടു.അപ്പോഴും മനസ്സില്‍ തന്നെ നോക്കി നില്‍ക്കുന്ന തിളങ്ങുന്ന കണ്ണുകളും തുടുത്ത മുഖവും ആയിരുന്നു അവളുടെ മനസ്സില്‍ ....തോര്‍ത്തും എടുത്തു കുളക്കടവില്‍ മുങ്ങി ഉയര്‍ന്നപ്പോള്‍ മനസ്സിനും ശരീരരത്തിനും ഒരു സുഖം. കുളക്കടവിലെ ചെമ്പിന്‍ ഇലകളില്‍ മഞ്ഞു തുള്ളികള്‍ പുലര്‍കാല രശ്മികള്‍ മാണിക്ക്യം പോലെ തിളങ്ങി നിന്നു. ഈറന്‍ ചുരുള്‍മുടിയില്‍ തോര്‍ത്തു വെച്ചു കെട്ടി അടുക്കളയില്‍ കയറി , പ്രഭാത ഭക്ഷണം ഉണ്ടാക്കി ....പിന്നെ ഉച്ച ഊണു തയ്യാറാക്കുമ്പോഴും മുത്തശ്ശിയുടെ കാലില്‍ കൊട്ടാന്‍ച്ചുക്കാതി തേച്ചു പിടിപ്പികുമ്പോഴും മനസ്സില്‍ ആ കടലാസ്സു കഷണം ആയിരുന്നു. നാലുമണിക്കാപ്പിക്കു പാലും വാങ്ങി വരുമ്പോള്‍ തന്‍റെ സമ പ്രായക്കാര്‍ മറത്ത് പുസ്തകവും അടുക്കിപ്പിടിച്ചു വരുന്നത് കാണുമ്പോള്‍ ഉള്ളില്‍, എന്‍റെ അമ്മ ഉണ്ടായിരുന്നു എങ്കില്‍ ...?? ഉള്ളു തേങ്ങി അവളുടെ...അവള്‍ ഇങ്ങനെ ആണ്.
തിരികെ വന്നു അടുക്കളയില്‍ കയറുമ്പോഴും കണ്ണുകള്‍ അറിയാതെ ആ ജനാലയോളം നീണ്ടു ചെല്ലും ചിലപ്പോള്‍ നിരാശയോടെ മടങ്ങി വരും ചിലപ്പോള്‍ പൂത്തിരി കത്തിച്ചു നിറഞ്ഞു നില്‍ക്കും.അടുക്കളയടച്ചു മേലു കഴുകി തിരികെ മുറിയിലെത്തി ആരും കാണാതെ മാറോടു ചേര്‍ത്തു വെച്ച ആ കടലാസ് കക്ഷണം എടുത്തു നിവര്‍ത്തി അതിലെ വടിവൊത്ത അക്ഷരങ്ങള്‍ തെളിഞ്ഞു വന്നു. അതില്‍ ഇങ്ങിനെ കുറിച്ചിരുന്നു." അണ്ണാറക്കണ്ണനോട് കുശലം , ചൊല്ലുന്ന , പിച്ചിപ്പൂവിന്‍ സുഗന്ധം നുകരുന്ന, കുയില്‍ പാട്ടിന്‍ എതിര്‍പ്പട്ടു പാടുന്ന , ചക്കിയും , കാര്‍ത്യായനിയെയും , നങ്ങേലിയോടും , പരിഭവം പറയുന്ന..കുറുമ്പി...
കുളക്കടവിലെ ചേമ്പിന്‍ ഇലകളില്‍ പറ്റിപിടിച്ചിരിക്കുന്ന മഞ്ഞുതുള്ളികളെ നോക്കി നില്‍ക്കുന്ന മഞ്ഞു പോലെ ഉള്ള പെണ്‍കുട്ടി നിന്നെ എനിക്കിഷ്ടമാണ്. ഒരുപാട് ഇഷ്ട്ടമാണ്..."അധികം താമസിക്കാതെ നിന്നെ ഞാന്‍ വന്നു വിളിക്കും. നിനക്കു ഇഷ്ട്ടമാണെങ്കില്‍ അതുവരെ പിടിച്ചു നില്‍ക്കുക.ഞാന്‍ വരും നിന്‍റെ കൈകളില്‍ പിടിക്കാന്‍ . അന്നു നിനക്കു എന്‍റെ കൈയില്‍ മുറുകെ പിടിക്കന്‍ ഉള്ള ബലം നിന്‍റെ കൈകള്‍ക്കു ഉണ്ടാവണം . നീ വരുമെന്ന പ്രതീക്ഷയോടെ നീ കളിയാക്കി വിളിക്കാറുള്ള നിന്‍റെ പട്ടണത്തിലെ പരിഷ്കാരി ...മനസ്സില്‍ നിറഞ്ഞ സന്തോഷത്തോടെ ജന്നല്‍ പാളികള്‍ തുറന്നു നോക്കി കൃഷ്ണ വേണി അവനായി കത്തിരുന്നു...ആ പരിഷ്ക്കാരിക്കായി....
""പ്രണയം മനസ്സാണ് കുട്ടി ആ മനസ്സു ഉണ്ടങ്കില്‍ മാത്രമേ പ്രണയിക്കാവൂ അങ്ങിനെ ഉള്ള പ്രണയമാണ് ഈ ലോകത്തു നിലനില്ക്കു മാത്രമല്ല ഈ പ്രപഞ്ചം മുഴുവന്‍ അത് പ്രകാശം ചൊരിയും എന്നു . മുത്തശ്ശിയുടെ ആ വാക്കുകളുടെ ഇന്നും ചെവിയില്‍ മുഴങ്ങുന്നു ..കൃഷ്ണവേണിയുടെ കാതുകളില്‍ അവന്‍ ഉരുവിടുന്നു...മുത്തശ്ശിയുടെ പഴം നാവിലെ ശീലുകള്‍....
...............................ശുഭം..............................
നല്ല രചന ആശംസകള്‍
ReplyDeleteആദ്യമാണിവിടെ..വീണ്ടും എഴുതുക...
ReplyDeleteഎല്ലാ ആശംസകളും.