Friday, February 22, 2013

ഉര്‍മ്മിള



















ഇരുള്‍മൂടിയെന്‍റെ വഴികളില്‍  എപ്പോഴോ 
നീയൊരു താരകപൊന്‍ വെളിച്ചമായി 
നിഴലുകള്‍ കളമെഴുതുന്നോരെന്‍ മുന്നില്‍  
മറ്റൊരു നിറ സന്ധ്യയായ് നീ വന്നു  
നോവിന്നിതളായി വിരിഞ്ഞു നീയെന്നില്‍
മിഴിനീര്‍ക്കണം പോല്‍ തുളുമ്പി നിന്നു.
തരളമാ ഓര്‍മ്മയില്‍ നീ വിടര്‍ന്നു
നിത്യ വിശുദ്ധമാം തുളസിക്കതിരു പോലെ.
രാവിന്‍ നിലാത്തിരി ചുംബന ചൂടില്‍
നിശാഗന്ധി പോലെ തുടുത്തു നിന്നു.
രാപ്പടി പാട്ടിന്‍  ഈണങ്ങള്‍ പോലെ
യാമങ്ങളില്‍ നീ നിറഞ്ഞു നിന്നു.
കുളിരിളം മഞ്ഞിന്‍റെ  സ്പര്‍ശനം പോലെ
എന്‍ സ്നേഹം നിന്നെ പൊതിഞ്ഞു നിന്നു
കൊട്ടിയടച്ച നിന്‍ പടിപ്പുര വാതലില്‍
എന്‍റെ  മണ്‍ വീണയുപേക്ഷിച്ചു പോണുഞാന്‍
പിന്‍വിളി വിളിക്കില്ലെന്നറിയാം എനിക്കെങ്കിലും
പിന്‍വിളി കാതോര്‍ത്തു മടങ്ങുന്നു ഞാന്‍
ഒടുവില്‍ എന്‍റെയി മഞ്ഞുമൂടിയ വഴിയിലെ 
ഏകാന്തതയില്‍ ഏകാകിയെപ്പോല്‍ നിന്നു ഞാന്‍..  

2 comments:

  1. കവിത 'ജാലക'ത്തിലെ കവിതകളുടെ കൂട്ടത്തിലേക്ക് പോസ്റ്റ് ചെയ്യാത്തതെന്തേ..? പൊതുവിഭാഗത്തിൽ വരുമ്പോൾ വായനക്കാരുടെ ശ്രദ്ധയിൽപ്പെടാൻ കുറച്ചു ബുദ്ധിമുട്ടാണ്.കവിത നന്നായി.വിരഹം തന്നെ നിറഞ്ഞു നിൽക്കുന്നത്.


    ശുഭാശംസകൾ.....

    ReplyDelete
  2. ഏകാന്തതയിലെ ഏകാകി

    ReplyDelete