Tuesday, March 12, 2013

സഞ്ചാരം



















എന്തിനെന്നറിയാതെ, 
എങ്ങനെയെന്നറിയാതെ തുടക്കം. 
എത്രമേല്‍  ആലോചിച്ചിട്ടും ഒടുക്കത്തെ കുറിച്ച് ധാരണയില്ല...
എന്നില്‍  വന്നു ചേരുന്ന ആ ഒഴുക്കിന് 
എന്നോടു  ചേര്‍ന്നു ഒഴുകാനുള്ള സ്വാതന്ത്ര്യം.
ഒരുമിച്ചു ഒഴുകി പോകുമ്പോഴും 
കൈവഴി തിരിയാനുള്ള സ്വാതന്ത്ര്യം. 
നദിയില്‍  നിന്നും നദികള്‍  ഉണ്ടാവുന്നു.
ഒടുക്കം നദികള്‍ സമുദ്രത്തില്‍ ചെന്നു ചേരുകയും.
നദി നദിയെ വിരോധിക്കുന്നില്ല.
അതുപോലെ പ്രണയവും..
എന്നിലെ അപൂര്‍ണ്ണതയാണ് 
എന്നെ അന്വേഷിയാക്കുന്നത്. 
യാതൊന്നിന്‍റെ  കുറവാണോ എന്നില്‍  
ആ ഒന്നിനു വേണ്ടിയുള്ള അടക്കാനാവാത്ത ദാഹം.
അവിടെ സഞ്ചാരം തുടങ്ങുന്നു. 
ആ ഒന്നിനെ പ്രാപിക്കാന്‍, അതിലാവാന്‍, 
അതാവാന്‍  ...പിന്നെ ഞാനോ നീയോ ഇല്ല. 
ഏകം: പരമാനന്ദം...!!
എങ്കിലും അതിനും അപ്പുറം പാതകളുണ്ടോ?
എന്താണ്, എന്തുകൊണ്ട്.... ? 
സഞ്ചാരം തുടരുന്നു....................

2 comments:

  1. ഒന്നാണു നാദം; രാഗങ്ങൾ ജന്യം
    ഒന്നാണ് സൂര്യൻ; പലത് പ്രതിബിംബം

    എല്ലാത്തിലുമുള്ള അപൂർണ്ണത,അതില്ലാതാക്കാൻ എല്ലാ ചരാചരങ്ങളും അന്വേഷിക്കുന്നു..
    ആ ഒന്നിനെ..ആ ഏക ശക്തിയെ..ആ പൂർണ്ണതയെ...ഈശ്വരനെ..!!!

    നല്ല കവിത 


    ശുഭാശംസകൾ.....

    ReplyDelete