Thursday, January 10, 2013

യമുനയുടെ മഴമേഘക്കനവുകള്‍




















പാദങ്ങള്‍ പതിയെ അമര്‍ത്തി ഇതളടര്‍ന്നു 
വീണ ദളങ്ങക്കു  മുകളിലൂടെ നടന്ന്‌
മഴയില്‍ കുളിച്ചു തണുത്തു ചൂളി 
നില്‍ക്കുന്ന ഭൂമിയെ നോക്കി 
കണ്ണിറുക്കി ചിരിക്കണം  എനിക്ക് ...

കാര്‍കൂന്തല്‍ കൊണ്ട് ഭൂമിയെ 
പുതപ്പിക്കുന്ന കാര്‍മേഘത്തിന്നടുക്കല്‍  ‍നിന്നും 
ഇടവപ്പാതിക്കു മുന്നേ മാനത്തെ തമ്പുരാന്‍ കാച്ചിയ
ശകലം കാച്ചെണ്ണ കടം വാങ്ങണമെനിക്ക്...

അറിയാത്ത മരത്തിന്‍റെ കാണാത്ത 
കൊമ്പില്‍ നിന്നുയരുന്ന കുയില്‍ പാട്ടിന്‍
ശ്രുതിയില്‍ ലയിച്ചു പാടി
കാറ്റിന്‍റെ  താളത്തിനോത്തു നടനമാടി ,
ഇലകളെ നാണിപ്പിക്കണമെനിക്ക് ...

നടുമുറ്റത്തേ  പെയ്യ്ത്തു  വെള്ളത്തില്‍ 
ചിത്രപ്പണികള്‍ തീര്‍ക്കുന്ന മഴയുടെ 
കരങ്ങള്‍ക്കൊപ്പം മിഴിയിണകളെ പായിച്ച് 
ആ വേല പഠിച്ചെടുക്കണമെനിക്ക് ...

പുല്‍നാമ്പുകളോടു കിന്നാരം പറഞ്ഞു  
കൂട്ടിരുന്ന മഴത്തുള്ളികളെ ചുംമ്പിച്ചുണര്‍ത്തുന്ന 
സൂര്യന്‍റെപ്രണയത്തിന്‍റെ  മായാജാലം 
കണ്ടുപിടിക്കണമെനിക്ക് ...

ആര്‍ക്കന്‍റചുംബനമേറ്റ് തിളങ്ങി നില്‍ക്കുന്ന 
മഴതുള്ളികളില്‍ ഒന്നിനെയെങ്കിലും 
ഉള്ളംകയ്യിലെടുത്തു പ്രിയനു  
സമ്മാനമായി നല്‍കണമെനിക്ക് ...


കോരിച്ചൊരിയുന്ന രാത്രിമഴയുടെ 
ശബ്ദവിന്യാസങ്ങളില്‍ ലയിച്ചു ,
ഒരിക്കലും തീരാത്ത കിന്നാരങ്ങള്‍ പറഞ്ഞ് 
പ്രിയന്‍റെ  തോരാത്ത പ്രണയത്തിന്‍റെ  ചൂടില്‍ 
മനം നിറഞ്ഞുറങ്ങണമെനിക്ക് ...

9 comments:

  1. സർവ്വേശ്വരൻ കഴിഞ്ഞാൽ പ്രകൃതി തന്നെ ഏറ്റവും നല്ല ഗുരുനാഥനും, സുഹൃത്തും, വഴികാട്ടിയും...

    നല്ല കവിത
    ശുഭാശംസകൾ......

    ReplyDelete
    Replies
    1. സൌഗന്ധികം .. നന്ദി ...
      പേരറിയില്ല .. അതൊകൊണ്ട് സൌഗന്ധികം ...എന്ന് വിളിച്ചത് ...

      Delete
  2. ചേച്ചി കവിത നന്നായി.. നല്ല ആശയവും വരികളും... പക്ഷെ ആ ചിത്രം ചേരുന്നില്ല......

    ReplyDelete
  3. പ്രിയനു മാത്രം തരും മധുരമീ പ്രണയം

    ReplyDelete
    Replies
    1. അജിത്‌ സര്‍ .... ഒരുപാടു നന്ദിയുണ്ട് എന്‍റെ എല്ലാ കവിതകളും വായിക്കുന്നതിനും .. ഒരു വരി കുറിക്കുന്നതിനും .. ഒരുപാടു നന്ദി ..

      Delete
  4. പ്രകൃതിയെ സ്നേഹിക്കുകയും നിരീക്ഷിക്കുകയും ലാളിക്കുകയും ചെയ്യുന്നവര്‍ക്ക് മാത്രമേ ഇത്ര എത്ര മനോഹരമായ ആഗ്രഹങ്ങള്‍ മനസ്സില്‍ നിറയൂ...
    ആ ആഗ്രഹങ്ങള്‍ നല്ല വരികളാല്‍ ഇവിടെ നിറഞ്ഞു ദൈവം നമ്മുക്ക് എത്ര മനോഹരമായിട്ടാണ് പ്രകൃതിയെ ഒരിക്കി തന്നിരിക്കുന്നത്... നല്ല മനസ്സുള്ളവര്‍ക്കെ അത് ആസ്വതിക്കുവാന്‍ കഴിയൂ...നല്ല കവിതകള്‍ വീണ്ടും വിരിയട്ടെ ...ഭാവുകങ്ങള്‍ നേരുന്നു .... സസ്നേഹം

    അപേക്ഷ: വരിക്കള്‍ക്ക് കുറച്ചു കൂടി ചിട്ട വരുത്താന്‍ ശ്രദ്ധിക്കുക . അപ്പോള്‍ വായിക്കുവാന്‍ സുഖം ഉണ്ടാവും

    www.ettavattam.blogspot.com

    ReplyDelete
    Replies
    1. ഷൈജു ..
      ഒറ്റ ക്ലിക്കില്‍ ഇട്ടവെട്ടത്തു നിന്ന് ...എന്‍റെ കവിത വായിച്ചു അഭിപ്രയങ്ങള്‍ പറഞ്ഞതിനും .. കവിതയെക്കുറിച്ച് ഉപകാരപ്രദമായ ഉപദേശങ്ങള്‍ തന്നതിനും ...ഒരുപാടു നന്ദി ....
      2012 ന്റെ കത്തു വായിച്ചു നന്നായിരിക്കുന്നു

      Delete
  5. കവിതയെപ്പറ്റി അഭിപ്രായം പറയാനുള്ള വിവരം ഇല്ല ! പക്ഷെ ചിത്രം ഇഷ്ട്ടപ്പെട്ടു !

    സുന്ദരി !

    ReplyDelete