Wednesday, December 26, 2012

അരുകില്‍ വന്നെത്തുമോ??






















കിനിയുന്ന കണ്ണിരില്‍ 
നനയാത്ത രാവുകളില്‍  
അരികില്‍ വന്നെത്തുമോ വസന്തമേ .......

ഒരു മുള്ളുമേശതെ 
നിറയുന്ന ചന്തങ്ങള്‍ 
ഹൃദയത്തില്‍ വിരിയുമോ വസന്തമേ .....

ഉണരുന്ന നിനവുകളെല്ലാം 
ത്രിസന്ധ്യയില്‍ വരിയുന്ന 
കൂരിരുളായി മാറി
പുഴകളും മലകളും 
പൂക്കാല ഭംഗിയും 
പുകയുമെന്‍ ഹൃദയത്തില്‍ 
വരണ്ടു പോയി..... 

തരിവളച്ചാര്‍ത്തു കിലുങ്ങുന്ന 
വാസന്ത നദികളും 
നിശ്ചലരായി മാറി ..
ഘനമൂകയാമി.... നീ....
വീചിയിലോര്‍മ്മകള്‍ തന്‍ 
കളിവഞ്ചി യേറിത്തുഴഞ്ഞു പോയി ...

മുകില്‍ ചുരക്കാതെയും , 
കുയില്‍ പടിടാതെയും 
കദനകാലത്തിന്‍ കളിയരങ്ങായിപ്പോയി .... 

ഇനിയുമീ പാലാഴി 
ആര്‍ത്തൊഴുകീടുവാന്‍ 
ഇനിയും നറും പൂകള്‍ 
ചിരി പൊഴിക്കാന്‍  
കിനിയുന്ന കണ്ണിരില്‍ 
നനയാത്ത രാവുകളില്‍ 
അരികില്‍ വന്നെത്തുമോ വസന്തമേ .......

3 comments:


  1. നല്ല ഭാവന. ആശംസകള്‍.
    http://drpmalankot0.blogspot.com

    ReplyDelete
  2. വസന്ത ഗീതം...

    ശുഭാശംസകൾ.....

    ReplyDelete
  3. വസന്തം വരുമോ

    “ഒരു മുള്ളുമേശതെ” ആദ്യം ഇത്തിരി കണ്‍ഫ്യൂഷനാക്കി
    പിന്നെ പിടിച്ചെടുത്തു

    ReplyDelete