Monday, November 12, 2012

തുഷാരമേഘങ്ങള്‍.












തുഷാരമേഘങ്ങള്‍.

ഈ  പൂനിലാവും  പൂക്കളും എനിക്കു സ്വന്തം
നീയെന്നുമെന്നരികിലുണ്ടെങ്കില്‍ ..!!
ഈറന്‍ പുലരിയും പുഴയുമെനിക്കു ദേവാമൃതം .....
നീയൊന്നു പുഞ്ചിരിക്കുകില്‍ ...!!
ഞാനെഴുതും കവിതകള്‍ക്ക് ക്സ്തുരി-
സുഗന്ധം ...നീയതു വയിക്കുകില്‍ ..!!
ഞന്‍ വരക്കും ചിത്രങ്ങള്‍ക്ക് രവി വര്‍മ്മ
ലാവണ്യം ,..നീയതു കാണുകില്‍...!!
നീയെന്‍ പാട്ടു കേള്‍ക്കുകില്‍
ഞാന്‍ ദേവഗായിക...!!
നീയെന്‍ ആത്മവില്‍ കുളിര്‍ തൂകി-
നില്‍ക്കും ....എന്‍ മേഘമേ 
എന്‍ തുഷാരമേഘമേ.....!!!  

5 comments:

  1. കുറച്ച് ദിവസങ്ങളായിട്ട് ഞാന്‍ ഈ ബ്ലോഗിലെ കവിതകള്‍ ശ്രദ്ധിക്കുന്നു
    ദുരൂഹത നിറഞ്ഞ കവിത?കള്‍ക്കിടയില്‍ ഈ ലാളിത്യമാര്‍ന്ന വരികള്‍ ഒന്ന് വേറിട്ട് നില്‍ക്കുന്നു

    അഭിനന്ദനങ്ങള്‍

    ReplyDelete
    Replies
    1. എഴുതിയത് അല്പം പിശകായിപ്പോയി:
      സാധാരണ ബ്ലോഗ് കവിതകള്‍ ഭൂരിഭാഗവും ദുരൂഹമാണ്, അതിനിടയില്‍ ഈ ബ്ലോഗിലെ കവിതകളൊക്കെ വേറിട്ട് നില്‍ക്കുന്നു എന്നാണ് അഭിപ്രായം

      Delete
  2. നന്ദി സര്‍ ,

    കവിതയില്‍ ദൂരുഹത ഒന്നും ഇല്ല , എന്‍റെ മനസ്സിന്‍റെ വേലിയേറ്റവും ..വേലിയിരക്കവും പോലെ ആണ് എന്‍റെ
    വരികള്‍ ..ജീവിതത്തില്‍ ഒരുപാടു പേടിച്ചു വേണം ജീവിക്കാന്‍ ..എന്നാലോ മരണത്തില്‍ ഒന്നും പേടിക്കണ്ടാ..
    വരികളില്‍ തെറ്റുകള്‍ വരാതെ ശ്രദ്ധിക്കാം.

    ReplyDelete
  3. സാര്‍ ,

    എന്‍റെ കവിതകള്‍ ബ്ലോഗിലെ മറ്റു കവിതകളില്‍ നിന്നും വേറിട്ടു നില്‍ക്കുന്നു എന്നു പറഞ്ഞതില്‍ സന്തോഷം ,
    അതിന്‍റെ കാരണം എനിക്ക് അറിയില്ല , എന്‍റെ മനസ്സില്‍ തോന്നണത്‌ എഴുതുന്നു..അത്ര മാത്രം...അതു ശരിയാണോ? തെറ്റാണോ ? എന്നും ഞാന്‍ ചിന്തിച്ചിട്ടില്ല ...എനിക്കു ശരി എന്നു തോന്നിയത് എഴുതി ..
    എഴുത്തിലോ..? വരികളിലോ..? എന്തികിലും പിശകുകള്‍ ഉണ്ടങ്കില്‍ കഷമിക്കണം ...ഞാന്‍ ഒരു തുടക്കക്കാരി മാത്രം ആണ്...കവിതയുടെ ആഴങ്ങള്‍ എന്തെന്ന് അറിയാന്‍ ഇതുവരെ ശ്രമിച്ചിട്ടില്ല എന്നതാണ് സത്യം ...

    ReplyDelete