Monday, December 17, 2012

നീ മാത്രം


























നിന്നധരങ്ങളുടെ അനക്കവും 
നോക്കിയിരിപ്പാണ് ഞാന്‍
നിന്നെ കുറിച്ചോര്‍ത്തെടുക്കുവാന്‍ 
ഒന്നുമില്ലെനിക്കെന്നു സത്യം.

നിന്നെ കുറിച്ചുള്ളതൊന്നും മറന്നിട്ടില്ല ഞാന്‍
നിന്നെയിനിയും ഒരുപാടു സ്നേഹിപ്പാന്‍  
എനിക്കു  കഴിവതില്ലയെന്നു നേര്.

എന്‍ സ്നേഹത്തിന്‍ അവസാന തുള്ളിയും 
നിന്നിലേക്കു പകര്‍‍ന്നു തന്നില്ലയോ, 
ഇനിയുള്ള നാളുകള്‍  എന്‍ കണ്ണുകള്‍, ‍
നിന്നെക്കാള്‍ ഉപരിയായി മറ്റൊന്നിനെ
ഇഷ്ട്ടപെട്ടു പോവുമോ?
എന്നൊരു  ചിന്താ ഭയവും എനിക്കില്ല 

ഞാന്‍ കാണുന്നതെല്ലാം നിന്നെ മാത്രം,
മറ്റേതെങ്കിലും സ്വരമാധുരിയെന്നെ
കിഴ്പ്പെടുത്തുമോയെന്നു  വേവലാതിപ്പെടുന്നില്ല.

ഞാന്‍‍ കേള്‍‍ക്കുന്നതെല്ലാം 
നിന്‍റെ മധുമൊഴികള്‍‍ മാത്രം ... 
നടന്നു പോകവേ,  നിന്നില്‍ നിന്നകന്നു 
പോവുമോയെന്നു ഞാന്‍ ഭയപ്പെട്ടിട്ടില്ലോരിക്കലും!

ഏതു ദിശയിലേക്കു നടന്നാലും എത്തുന്നതോ,
നിന്‍ മുമ്പില്‍‍ തന്നെ.
അവകാശവാദം ഉന്നയിച്ചാരെങ്കിലും 
നിന്നെ കൊണ്ട്പോവുമെന്നൊരു  ചിന്തയെന്നെ 
അലട്ടിയിട്ടെല്ലോരിക്കലും.

ഒരു ഹൃദയത്തിനും ഒന്നില്‍‍ കൂടുതല്‍ 
അവകാശികള്‍ ‍ഉണ്ടാവില്ലല്ലോ! 
നീ എന്‍റെ ഹൃദയം ആണ്... 
എന്‍റെ മാത്രം ഹൃദയം 

ഭയമൊന്നേയുള്ളു ...ഒരേയൊരു ഭയം,
നീയെന്നെ വിട്ടു പോവുമോ എന്ന ഭയം
അതാണെന്‍റെ ഭയം ...

അതിനുത്തരം നല്‍‍കേണ്ടത് 
ഞാന്‍‍ അല്ല നീ തന്നെയാണ് ...!
നീ മാത്രം ...
ആ ഉത്തരത്തിനായി 
കാതോര്‍ത്തിരിക്കുകയാണു  ഞാന്‍ 
‍നിന്നധരങ്ങളുടെ താളവും  നോക്കി ..

























































നിന്‍റെ അധരങ്ങളുടെ അനക്കവും 
നോക്കി  ഇരിക്കുകയാണ് ഞാന്‍
നിന്നെ കുറിച്ചു ഓര്‍ത്തെടുക്കാന്‍ 
എനിക്കൊന്നുമില്ല 

കാരണം ...
നിന്നെ കുറിച്ചുള്ളതൊന്നും ഞാന്‍മറന്നിട്ടില്ല 
നിന്നെ ഇനിയും ഒരുപാടൊരുപാടു 
സ്നേഹിക്കാന്‍ എനിക്കു  കഴിയില്ല 

കാരണം ... 
എന്‍റെ സ്നേഹത്തിന്‍റെ അവസാന തുള്ളിയും 
നിന്നിലേക്കു പകര്‍ന്നു തന്നതാണ്, 
എന്നോ, എപ്പഴോ , എന്‍റെ കണ്ണുകള്‍ 
നിന്നെക്കാള്‍ മറ്റൊന്നിനെ ഇഷ്ട്ടപെട്ടു പോവുമോ 
എന്ന ഭയവും എനിക്കില്ല 

കാരണം ...
ഞാന്‍ കാണുന്നതെല്ലാം നിന്നെ തന്നെയാണ് ...
മറ്റേതെങ്കിലും സ്വരമാധുരി എന്നെ 
കിഴ്പ്പെടുത്തുമോ എന്നു  വേവലാതിപ്പെടുന്നില്ല

കാരണം ...
ഞാന്‍കേള്‍ക്കുന്നതെല്ലാം 
നിന്‍റെ മധുമൊഴികള്‍ മാത്രമാണ് ... 
നടന്നു നടന്നു നിന്നില്‍ നിന്നകന്നു 
പോവുമോ എന്നു ഞാന്‍ ഭയപ്പെട്ടിട്ടെ ഇല്ല 

കാരണം ...
ഏതു ദിശയിലേക്കു നടന്നാലും എത്തിപ്പെടുന്നത് 
നിന്‍റെ മുമ്പില്‍തന്നെയാണ്...
അവകാശവാദം ഉന്നയിച്ചു 
ആരെങ്കിലും 
നിന്നെ കൊണ്ട്പോവുമെന്ന ചിന്ത 
എന്നെ അലട്ടിയിട്ടെ ഇല്ല

കാരണം ...
ഒരു ഹൃദയത്തിനും ഒന്നില്‍‍ കൂടുതല്‍ 
അവകാശികള്‍ ഉണ്ടാവില്ല 
നീ എന്‍റെ ഹൃദയം ആണ്... 
എന്‍റെ മാത്രം ഹൃദയം 
ഭയം ഒന്നേ ഉള്ളു ...ഒരേ ഒരു ഭയം ...
നീ സ്വയം 
എന്നെ വിട്ടു പോവുമോ എന്ന ഭയം
അതാണെന്‍റെ ഭയം ... 

കാരണം ...
അതിനുത്തരം നല്‍കേണ്ടത് 
ഞാന്‍അല്ല നീ തന്നെയാണ് ...!
നീ മാത്രം ...
ഉത്തരത്തിനായി 
കാതോര്‍ത്തിരിക്കുകയാണു  ഞാന്‍ 
നിന്‍റെ അധരങ്ങളുടെ അനക്കവും നോക്കി ...






Saturday, December 15, 2012

വഴി തെറ്റി വന്നവര്‍





















മിഴിനീര്‍ കണങ്ങളെ തൊട്ടു തലോടുവാന്‍ ...
വെറുതെ വഴിതിറ്റി വന്നൊരു ഓര്‍മ്മകളേ  ‍
കോരിയെടുത്തു ഞാന്‍‍ മനചെപ്പിലടക്കട്ടെ.
ഇനിയും തിരിച്ചുവരാത്തോരാ ഉഷസ്സന്ധ്യകള്‍ ‍.
കാത്തോരാ സൂര്യനെ തേടി കണ്ണടച്ചതും...
വിഷാദത്തിനു  വിരല്‍പ്പാടു  പോലെ ....
സ്വപ്നങ്ങളണഞ്ഞതും, ഓര്‍മ്മിക്കുന്നു ഞാന്‍‍,
കണ്ണെത്താ ദൂരത്തു കണ്ണും നാട്ടു ,
തനിയെ നൊക്കിയിരുന്നു ... 
നീ പോയ വഴിയെ ഞാന്‍ നൊക്കിയിരുന്നു .....
വെറുതെ ഒരു മോഹമെന്നു  അറിയാമെങ്കിലും ..
നീ എന്‍  അരുകത്തു വരുമെന്നു  നിനച്ചു പോയി .........
അറിയാതെ പറയാതെ എന്‍ അരുകില്‍ 
നിന്നും പാറി പറന്നു നീ ...
ഒരു മഴവില്ലു  പോലെ എങ്ങോ മറഞ്ഞു പോയി ..
പുലര്‍കാല വേളയില്‍നിന്നെ പ്രതീക്ഷിച്ചു 
വെറുതേ ഇരുന്നു ഞാന്‍  ഇന്നും ....
അടുത്തറിയാന്‍  കൊതിച്ചിരുന്നു ഞാന്‍ ‍ ‍ ‍
നിന്‍ മധുരമാം മൊഴികള്‍ കേള്‍ക്കുവാനും .... 
എന്തിനീ മൌനം നിനക്കെന്നുമെന്നും 
എന്‍  ‍സൌഹ്രദം നീ കൊതിചിരുന്നില്ലയോ .??
മനസിലെ പേമാരിയെ ഒടുവില്‍ 

ഞാന്‍വിധി എന്നു വിളിച്ചു
നീ എന്ന ഓര്‍മ്മകള്‍ മാത്രം ബാക്കി 
എന്‍  ‍ഹൃദയത്തില്‍ ...ഓര്‍മ്മകള്‍മാത്രം ..!!!






നക്ഷത്ര കണ്ണുള്ള കൂട്ടുകാര്‍






















നക്ഷത്ര കണ്ണുള്ള കൂട്ടുകാര്‍
നിലാവു  പറഞ്ഞതും കളവല്ലാ .......
ലച്ചു പറഞ്ഞതും കളവല്ലാ .............
പോക്കുവെയില്‍  കേട്ടതും കളവല്ലാ .....
പൂനിലാവത്തു കിനാവിന്‍റെ   മുത്തുകള്‍ ......
നൂറു നൂറു ആയി പകുത്തു നല്‍കാന്‍ 
കൊന്നകള്‍ പൂക്കുന്ന നേരം ഏത്......
പക്ഷികള്‍ പാടുന്ന നിമിഷം ഏത് ...
ഒരു വരി സ്നേഹത്തിന്‍റെ 
കീര്‍ത്തനം  പാതി പകര്‍ന്നു നല്‍കാന്‍ ‍....
നേരം ഏതെന്നു പറഞ്ഞിടാതെ.......
കാലം ഏതെന്നു ഉരിയാടാതെ...........
മിഴി തുറന്നൊന്നു ഞാന്‍  കാത്തു നില്‍ക്കാം .....
വഴിത്താരയില്‍  കാത്തു നില്‍ക്കാം 
നിലാവു  പറഞ്ഞതും കളവല്ലാ..........
ലച്ചു പറഞ്ഞതും കളവല്ലാ............
പോക്കുവെയില്‍  കേട്ടതും കളവല്ലാ..............

Friday, December 14, 2012

അരുണോദയം




















ഞാന്‍ പൂച്ചെട്ടിയില്‍ വളരുന്ന 
സുന്ദരമായൊരു ചെടി 
ചോരച്ചുവപ്പുള്ള പൂക്കള്‍ 
നിറം മങ്ങിയ പച്ചിലകള്‍ 
വെയിലും മഴയും 
എനിക്ക് നിഷേധിക്കപ്പെട്ടിരിക്കുന്നു 
തുഷാരമടങ്ങുന്ന പ്രഭാതങ്ങളും 
നിലാവുതിരുന്ന രാവുകളും 
വിലക്കപ്പെട്ടിരിക്കുന്നു 
ഇളം തണ്ടുകള്‍ കത്രികത്തുമ്പുകളില്‍ 
തലയറ്റു വീഴുന്നു 
വേരുകള്‍ ചിന്തകള്‍ പോലെ 
എവിടെയൊക്കെയോ മുട്ടിത്തിരയുന്നു 
നീണ്ടു വരുന്ന നഖമുനകളില്‍ 
പൂക്കള്‍ പിടഞ്ഞു തീരുന്നു 
ചായം പൂശിയ കമ്പി വലകളില്‍ 
സ്വാതന്ത്ര്യം കെട്ടുപിണയുന്നു 
അകന്നകന്നു പോകുന്ന ശലഭങ്ങള്‍ 
എന്നോടൊന്നു  മാത്രം പറയുന്നു .....

ഇല്ലാ ....!!!

നിന്‍റെ അരുണോദയം ആയിട്ടില്ല ....!!   

Thursday, December 13, 2012

കിളികള്‍ ചേക്കേറാത്ത സായന്തനം
















വെന്തുരുകുമൊരു പകലറുതിയില്‍
എന്‍  തിരിച്ചറിവിന്‍ ഭിത്തികളില്‍
ചിതലരിച്ച ഓര്‍മ്മകള്‍ തട്ടിച്ചിതറിയപ്പോഴാണ്‌ 
എന്‍റെ കരിപിടിച്ച മനസ്സില്‍ വീണ്ടും
നീ , ഉയര്‍ത്തെഴുന്നേറ്റത് 

ഒരു ഇളം തെന്നലായ് 
ഇറ്റു വേഴുന്ന ഓരോ മഴത്തുള്ളിയിലും 
നിന്‍റെ സ്നേഹത്തിന്‍റെ ഗന്ധമുണ്ട് 

പുഴയിലൂടെ ഒഴികിയലയും
പൂവിതലുകളിലെല്ലാം നിന്‍റെ 
ഘനീഭവിച്ച സ്വപ്നങ്ങളുടെ 
മഞ്ഞുകണങ്ങളുണ്ട് ....

കരിമേഘങ്ങളിഴയുന്ന 
നിന്‍റെ കണ്ണുകളില്‍ തിരയടങ്ങിയ
കടലിന്‍റെ ശാന്തയാണ് 

എന്‍റെ നെഞ്ചില്‍ നീ തിരുകിയ 
മയില്‍പ്പീലിത്തുണ്ടില്‍ നിന്‍റെ 
മോഹങ്ങളുടെ നിലക്കാത്ത തുടിപ്പുകള്‍ ഉണ്ട് ...

ഒടുവില്‍ ...
കിളികള്‍ ചേക്കേറാത്ത ഈ സായന്തനത്തില്‍ 
ഞാന്‍ തിരിച്ചറിയുന്നു,
കണ്ടു പോയ എന്‍ സ്വപ്നങ്ങള്‍ 
യാഥാര്‍ത്ഥ്യമാവുകയില്ലോരിക്കലും.



Wednesday, December 12, 2012

നന്ദിത


















ആരു  നീയെന്നെന്‍  കണ്ണു കാത്തു പൊകുന്നൂ വീണ്ടും 
ആര്‍ദ്രമായനാഥമായ്  പൂവിടും വിഷാദമേ ...

ആരിലും മിഴിനീരിന്‍ന്നാഴങ്ങള്‍  തേടിത്തേടി
നീ അലയുകയാണോ മേഘമായ് സുതാര്യതേ ...

ആകെ ഞാനറിയുവതൊന്നു നിന്‍ മിഴിക്കോണില്‍
കാവലും വിലക്കുമെന്‍ പാതയില്‍ പതിക്കുന്നു ...

ദൂരെദൂരത്തായിതേ വീഥിയിലൊരു താരം
നേരിന്‍റെ നേര്‍ക്കെന്നും ചാട്ടുളിയെറിയുന്നൂ...

ഓരിതള്‍ പൂവിന്‍ കരള്‍ നീട്ടുമീ നിശീഥിനീ 
നോവായി ,നിലാവായെന്‍ കണ്‍കളില്‍ നിറയുമ്പോള്‍ ...

അകലുമാര്‍ഭാടം, ആയതിന്‍ പേരോ .?? സ്നേഹം
വിളിച്ചത്തിന്‍ ദീപ്തധാരകള്‍ വിതറുന്നു ... 

എഴുതാം , മായ്ക്കാം , ജീവിതരേഖകള്‍ 
മനസ്സാകുമഴലിന്നോളങ്ങളില്‍  നീ പുനര്‍ജ്ജനിക്കുക ... 

മാരിവില്‍ മഴക്കണ്ണില്‍ സുര്യബിംബങ്ങള്‍ കാത്തു 
എരിവേനല്‍ ശില്പചാ തുരി തുടരുമ്പോള്‍ ...

എരിഞ്ഞു തിര്‍ന്ന പകലില്‍
കരിഞ്ഞു പോയത് എന്‍റെ സ്വപ്നങ്ങള്‍ ...

മറന്നു പോയത് തിരികെ വാങ്ങാതിരുന്ന 
ഓര്‍മ്മകളുടെ ക്ലാവു പിടിച്ച മനസ്സ് ...

നിനച്ചിരിക്കാത്ത മഴയില്‍ ഒലിച്ചു പോയത് 
ആരും കാണാതിരുന്ന എന്‍റെ ഹൃദയ നൊമ്പരങ്ങള്‍ ...

Saturday, December 8, 2012

സ്നേഹം ഒരു സ്വപ്നം















സ്നേഹം എനിക്കെന്നുമൊരു സ്വപ്നം
ചരട് പൊട്ടി അകലെ പറക്കുമൊരു 
പട്ടം പോല്‍.
പച്ചക്കുന്നിന്‍ നെറുകയില്‍ നെല്ലിമര കീഴില്‍;
സ്വപ്നത്തിന്‍ ചരടും തെരുപ്പിടിച്ചു,
വിതുംമ്പുമൊരു കുട്ടി ഞാന്‍.
മിഴിനീരിന്‍ മേഘതുണ്ടുകള്‍ക്കിടയില്‍
മഴവില്ലായി നിന്ന പട്ടം,
എന്‍ വിജനമാം വഴിത്താരയില്‍
വീണു കിട്ടുമൊരു പൂവിതള്‍ പോല്‍.
നീലവാനില്‍ വര്‍ണ്ണച്ചിറകു 
വിടര്‍ത്തിയെന്‍ സ്നേഹ പട്ടം.
എന്‍ നീലക്കണ്ണില്‍ വിരിയും നിന്‍ മുഖം;
നിന്‍ സ്നേഹ ചിറകിലേറി പറന്നു;
ഒരു താരകമാകാന്‍ കൊതിപ്പൂ ഞാന്‍.
പട്ടത്തിന്‍റെ ചരടില്‍ തൂങ്ങി
ആകാശത്തിലേക്ക് പറക്കും നേരമെന്‍,
നിന്‍റെ വിരല്‍ തുമ്പില്‍ തീരത്തൊരു;
സ്നേഹബന്ധം എന്നില്‍ നിന്നും 
പറന്നകലുന്നു............
മാഞ്ഞുപോം സ്വപ്നത്തിന്‍ തുണ്ടില്‍;
പൊട്ടിയ പട്ടത്തിന്‍ ചരടും പിടിച്ചു
ഈ വിരഹത്തിന്‍ മലമുകളില്‍,

ഒരു താരകമാകാന്‍ കൊതിച്ചു ഞാനും.

Friday, December 7, 2012

മൌനഗീതങ്ങള്‍


















ഉയിരിലൂറും അനര്‍ഘ സ്മൃതികള്‍ 
തന്നുറവിലൂടിതള്‍  പൊട്ടും വാക്കുകള്‍ 
ഇലവുകള്‍ പുളഞ്ഞാടുന്ന വീഥിയില്‍ 
പുലരി കൈതൊട്ട പച്ചിലപ്പെയ്ത്തുകള്‍

നദികളേ, നിങ്ങള്‍ കാക്കുമജ്ഞാതമാം 
കുളിരകങ്ങള്‍ നിനച്ചിരിക്കുന്നു ഞാന്‍ ...
ചെറിയ തൂവല്‍ പൊഴിക്കും മുകില്‍ കിളിക്ക്

ഇരവു താങ്ങാന്‍ കൊടുത്തതാണെന്‍ മനം ...
കവിതയിലീറന്‍ മുടി വിതര്‍ത്താനന്ദ
നടനമാടും കുളിര്‍ മഴ ,കൈകളില്‍ 
പതിയെ എന്‍ മുഖം ചേര്‍ത്തു വെച്ചത്ര നേരമങ്ങു
മിഴിതുറക്കുവാന്‍ കാത്തിരിപ്പു ഞാന്‍ 

കരളിലാടുമനന്തമാം നോവിന്‍റെ 
മുഖപടങ്ങള്‍  നടുക്കുന്ന നേരുകള്‍ 
അകലെ രാവുകള്‍ നേദിച്ച കുങ്കുമം 
നെറുകയില്‍ത്തൊട്ടു പോരും പുലരികള്‍ 

പടവിലായിരം പൂവിതളുകള്‍ വീണലി-
ഞ്ഞാടിപ്പതറിപ്പതിച്ചു പോം പ്രേമമേ
ഒരു കുടക്കിഴിലിരുവരും നനയുമെന്നറിയവേ ...
പോക വന്‍ മരക്കിഴില്‍ ഇരുവരും മഴ നനയാതെ....





















































Thursday, December 6, 2012

കനവിന്‍റെ വാതില്‍





















ഒരു മനോമോഹിനി കനവിന്‍റെ
വാതിലില്‍ മലരിട്ടു മലരിട്ടു നിന്നു 
മഴവില്ലഴകുകള്‍ തൂകിയെന്നഴലുകള്‍
മധുരിതമാക്കിച്ചമച്ചത് ആരാനും കണ്ടുവോ ...??

നിറ തിങ്കളേന്തിച്ചിരിച്ചോരെന്‍  
രാത്രികള്‍ നവനീത ആര്‍ദവമായിരുന്നു 
ഒരു മാത്രാ നറു മലര്‍ മറയുമെന്നാരാനു 
ഓര്‍ത്തുവോ ...??

മഴവില്ലു പടിടുമെന്നും
അഴലുണ്ട് വന്നോരാ മഴ മേഘ മാലകള്‍ 
പ്രണയ നിശ്വാസം പൊഴിക്കുമെന്നും
ആരാനും അറിഞ്ഞുവോ ...??

വിധുര സ്മൃതികള്‍ തന്‍ നീലവനികളില്‍ 
വിരിയുകയാണല്ലോ കിനാക്കള്‍
അതുമതി ജീവിതം മധുമയമാക്കുവാന്‍ 
കൌതുകങ്ങള്‍ ഗാനമാക്കാനും ...