Saturday, August 24, 2013

താജ്മഹല്‍













അകതാരില്‍ നിന്നൂര്‍ന്നു വരുന്നൊരു 
ഉദാത്തമായ വികാരമല്ലോ സ്‌നേഹം ...
സത്യത്തിന്‍ സസ്യലതാദികള്‍ തഴുകിയ 
നിസ്‌തുല സത്യമല്ലയോ പ്രണയം ...

അനശ്വര പ്രേമത്തിന്‍ അമൂര്‍ത്ത സൌധമേ 
താജ്‌മഹലെന്ന സ്‌മൃതി കുടീരമേ ...
സത്യമാം പ്രേമത്തിന്‍ നിത്യസൌന്ദരൃമേ 
വ്യത്യസ്‌തമായൊരു അത്ഭുതമല്ലയോ ...

പ്രാണ പ്രിയതമതന്‍ മധുരസ്‌മരണകള്‍ 
ശാശ്വതമായി എന്നെന്നുമോര്‍ക്കുവാന്‍ ... 
ഷാജഹാന്‍ കെട്ടിപൊക്കിയ സൌധമേ
താജ്‌മഹലെന്ന വിശ്വവിഖ്യാതമേ 

കറയറ്റഭംഗിതന്‍ കരവിരുതിനാല്‍ 
നിന്‍ ഹിത സാക്ഷാത്‌കാരത്തിനായ്‌ ...
കൈമെയ്യ് മറന്നു സൃഷ്‌ട്ടിച്ച ശില്‌പിയെ 
കരമതു ഛേദിച്ച ക്രൂരനല്ലേയോ നീ ...

ശില്‌പിയെക്കാളേറെ ശില്‍പ്പത്തെ സ്‌നേഹമോ
കവിയെക്കാളേറെ കവിതയെ പ്രേമമോ ...
സൃഷ്‌ടിനടത്തുവാന്‍ ശില്‌പി വേണ്ടന്നാണോ?
തൂലിക താനേ നിരങ്ങിയാലതു കവിതയായോ?

കലയെന്ന വാക്കിനര്‍ത്ഥമറിയുമോ ..??
എന്തിലും ,ഏതിലും ,എവിടെയും കലയുണ്‍ട്‌ ...
വികാര, വിചാര, സ്വപ്നാനുഭൂതികളുടെ  
ആവിഷ്ക്കാരമല്ലോ കലയും കലാകാരനും..!!




















































9 comments:

  1. ഇതാണ് കവിത
    അഭിനന്ദനങ്ങൾ

    ReplyDelete
  2. കല ..കലയ്ക്കുവേണ്ടിയോ..അതോ ജീവിതത്തിനു വേണ്ടിയോ...

    ReplyDelete
  3. This comment has been removed by the author.

    ReplyDelete
  4. അനശ്വര പ്രണയസൗധമായ താജ്മഹലിനെപ്പറ്റി വിശ്വകവി രവീന്ദ്രനാഥ ടാഗോർ എഴുതിയ ചില വരികളുണ്ട്.

    ഈ കവിത വായിച്ചപ്പോൾ ആ വരികളുമോർത്തു പോകുന്നു.


    അല്ലെയോ ചക്രവർത്തീ,ഷാജഹാൻ..
    യൗവ്വനം,ജീവിതം,യശസ്സ്,സമൃദ്ധിയിതൊക്കെയും
    കാലപ്രവാഹം കവരുന്നത് നീയറിഞ്ഞു
    എന്നാൽ,കാലാതീതമായ്,നിൻ പ്രാണവേദന-
    യതു കാത്തുവയ്ക്കാൻ നീ കിനാവു നെയ്തു.!!
    സായാഹ്നസൂര്യന്റെ കുങ്കുമദീപ്തി പോലകലും
    നിൻ രാജശാസനങ്ങളെന്നറികിലും,
    ശൂന്യതയിലലിയും മാരിവില്ലഴകു സമം
    നിൻ രത്നവൈഡൂര്യ ശേഖരങ്ങളെന്നറികിലും,
    ആകാശങ്ങളിലേക്കുണരുമൊരേകാന്ത വിലാപ-
    മുയരുമെന്ന് നീ പ്രത്യാശിച്ചു.!!
    കാലത്തിൻ കവിൾത്തടം തന്നിൽ,
    വിവിക്തമാം മിഴിനീർത്തുള്ളി പോലെ,
    ധവളകാന്തിയാർന്നൊരീ താജ്മഹൽ നീ സ്വപ്നം കണ്ടു.!!


    അതെ.പ്രണയത്തിന്റെ,അനുപമമായ നിത്യസ്മാരകമായി അതിന്നും നിലകൊള്ളുന്നു.കാലത്തിൻ കവിൾത്തട്ടിലൊരു മിഴിനീർക്കണം പോലെ.!!

    കവിത നന്നായി എഴുതിയിരിക്കുന്നു.ഇഷ്ടമായി.

    ശുഭാശംസകൾ...

    ReplyDelete
    Replies
    1. നന്ദി സൌഗന്ധികം.., എന്‍റെ എളിയ മനസ്സില്‍ തോന്നിയത് എഴുതിയതാണ്, ഒരുപാടു സന്തോഷംവും ഉണ്ട്.

      Delete
  5. താജ് മഹല്‍
    അത്ഭുതമത്ഭുതമേ!!

    ReplyDelete