Friday, December 14, 2012

അരുണോദയം




















ഞാന്‍ പൂച്ചെട്ടിയില്‍ വളരുന്ന 
സുന്ദരമായൊരു ചെടി 
ചോരച്ചുവപ്പുള്ള പൂക്കള്‍ 
നിറം മങ്ങിയ പച്ചിലകള്‍ 
വെയിലും മഴയും 
എനിക്ക് നിഷേധിക്കപ്പെട്ടിരിക്കുന്നു 
തുഷാരമടങ്ങുന്ന പ്രഭാതങ്ങളും 
നിലാവുതിരുന്ന രാവുകളും 
വിലക്കപ്പെട്ടിരിക്കുന്നു 
ഇളം തണ്ടുകള്‍ കത്രികത്തുമ്പുകളില്‍ 
തലയറ്റു വീഴുന്നു 
വേരുകള്‍ ചിന്തകള്‍ പോലെ 
എവിടെയൊക്കെയോ മുട്ടിത്തിരയുന്നു 
നീണ്ടു വരുന്ന നഖമുനകളില്‍ 
പൂക്കള്‍ പിടഞ്ഞു തീരുന്നു 
ചായം പൂശിയ കമ്പി വലകളില്‍ 
സ്വാതന്ത്ര്യം കെട്ടുപിണയുന്നു 
അകന്നകന്നു പോകുന്ന ശലഭങ്ങള്‍ 
എന്നോടൊന്നു  മാത്രം പറയുന്നു .....

ഇല്ലാ ....!!!

നിന്‍റെ അരുണോദയം ആയിട്ടില്ല ....!!   

1 comment:

  1. നല്ല ചിന്ത....
    എനിക്കു തോന്നുന്നു ഒരല്പം കൂടി ശ്രദ്ധിച്ചിരുന്നെങ്കിൽ ഏറെ നന്നായേനെയെന്നു......
    ശുഭാശംസകൾ.......

    ReplyDelete