Thursday, February 7, 2013

നോവറിയും ബന്ധങ്ങള്‍




















കാലത്തിന്‍റെ കാറ്ററിയാതെ 
വര്‍ഷപ്രളയങ്ങളറിയാതെ 
പാറപിളര്‍ന്നു പൊള്ളുന്ന 
വേനല്‍ച്ചുളയിലെരിഞ്ഞമരുന്നു  
ഇന്നു ബന്ധങ്ങള്‍...!! 

സ്വന്തം വേദനകളെ പുണര്‍ന്നു 
കരയുവാന്‍ കഴിയാതെ 
എരിഞ്ഞു തിരുന്നവര്‍ എത്രയെന്നോ...??
ലോകമേ നിന്‍റെ നന്മയുടെവിത്തുകള്‍ 
എവിടെയാണ് മറഞ്ഞിരിക്കുന്നത്...??
നഗരപ്പുഴുപ്പിന്‍റെ ഗന്ധങ്ങളില്‍ 
വിളര്‍ത്ത പകല്‍ച്ചിലമ്പലുകളില്‍ 
രാപകലുകള്‍ പോലും തിരിച്ചറിയാന്‍ കഴിയാതെ 
അച്ഛന്‍ മകളില്‍,
സഹോദരന്‍ സഹോദരിയില്‍,
ഗുരു ശിഷ്യയില്‍,
മകന്‍ അമ്മയില്‍,
കാമത്തിന്‍റെ വേരുകള്‍ചുറ്റി പടര്‍ന്നു കയറുന്നു...
അസ്ഥിരമായ അസ്തിത്വമില്ലാത്ത 
എത്രെയോ ബന്ധങ്ങള്‍ .....




















ഒരു പുഞ്ചിരിക്കും ആശ്വാസവാക്കിനുംപകരമായി 
ഇല്ലാതാകുന്നയെത്രെയോ ജന്മങ്ങള്‍ ? 
ആരാലും നിര്‍വചിക്കപ്പെടാതെ,
കണ്ണീര്‍ നനവുള്ളപുഞ്ചിരിയൊരുക്കി 
കഥകള്‍ക്കുമപ്പുറത്താവുന്നു ബന്ധങ്ങള്‍ 
നിലാവിന്‍റെ പൂങ്കവിള്‍ ചുംബിച്ച് ,
സ്വപ്നങ്ങളുടെ കലപിലകളിലലിഞ്ഞു 
തീരേണ്ട ബന്ധങ്ങള്‍ ....!!
ഇന്നിപ്പോള്‍ ....??
ദിക്കുകള്‍ മറന്ന്,വഴികള്‍ മറന്ന്,സ്വയം മറന്ന്,
തരിച്ച സ്മൃതിച്ചുവരുകള്‍ 
ആകാശങ്ങളെ ചൂഴ്ന്നു ചുഴലിയായ്,
പ്രളയമായ്, അതില്‍ ലയിച്ച് 
എന്തോ ആയിത്തിരുന്നു...  
വിറക്കുകയാണ് തൂലിക 
അക്ഷരങ്ങളായി തീരുന്നതോ 
ഉള്ളില്‍നിന്നൂര്‍ന്നു വരുന്ന രോക്ഷത്തിന്‍ പ്രാണരക്തം 






















8 comments:

  1. ലോകമേ നിന്‍റെ നന്മയുടെവിത്തുകള്‍
    എവിടെയാണ് മറഞ്ഞിരിക്കുന്നത്...??

    നമ്മുടെയെല്ലാം ഹൃദയത്തിൽത്തന്നെയുണ്ട് . കൂടുതലും വിതയ്ക്കപ്പെടുന്നത് അവയല്ലെന്നു മാത്രം. കവിത വളരെ,വളരെ ഇഷ്ടമായി.


    ദൈവം അനുഗ്രഹിക്കട്ടെ ..

    ശുഭാശംസകൾ.......

    ReplyDelete
  2. ദോഷൈകദൃക്ക്

    ReplyDelete
  3. ബന്ധങ്ങള്‍ ഭാരങ്ങളാകുന്നു

    ReplyDelete
  4. രോഷത്തിന്‍ പ്രാണരക്തം.....

    ReplyDelete
  5. ബന്ധങ്ങളെല്ലാം ക്ഷണ പ്രഭാചഞ്ചലം

    ReplyDelete
  6. ഹൃദ്യം ഈ വരികള്‍
    ആശംസകള്‍

    ReplyDelete
  7. നല്ല കവിത. ബന്ധങ്ങളിലെ നോവുകള്‍ വരച്ചു കാട്ടുന്നു . ഇടയില്‍ ദുര്‍ബലമായ വരികള്‍ കടന്നുകൂടുന്നത് ശ്രദ്ധിക്കുമല്ലോ ?
    പ്രളയമായി ... എന്തോ ആയിത്തീരുന്നു ..എത്രയോ ബന്ധങ്ങള്‍ ...തുടങ്ങിയ വരികള്‍ ഉദാഹരണം

    ReplyDelete