Tuesday, February 5, 2013

അര്‍ദ്ധ വിരാമം






















ജീവിതത്തില്‍ ഒരുനാള്‍ 
മരുപ്പച്ച തേടിപ്പോയി ഞാന്‍ 
അതില്‍ പിന്നെ കാലം കടലായതും ,
കടലില്‍ വഞ്ചി മുങ്ങിയതും
ഞാനറിഞ്ഞതേയില്ല.

ഉണര്‍ന്നപ്പോള്‍, സ്വപ്നം നഷ്ടമായൊരു 
കല്‍പ്പടവു മുന്നില്‍.
ഈ പടവുകളിലിരിക്കവേ... 
ആരെത്തിരഞ്ഞു ഞാന്‍ വന്നുവോ,
ഓര്‍ത്തെടുക്കാനാവാതെ മനം പിടഞ്ഞു.
ആത്മനൊമ്പരങ്ങളുടെ ശവപ്പറമ്പില്‍, 
ദൂരേക്ക് പോയവര്‍ നല്‍കിയിട്ടുപോയോരാ
മഞ്ഞുകാലത്തിന്‍ ഓര്‍മകളുമായി 
ഒരു കുഞ്ഞു സ്വപ്നത്തിനായി 
ഞാനിരുന്നു,   ഏകയായീ കല്‍പ്പടവില്‍.

ഇനിയൊരു മടങ്ങിപോക്കിനാവാതെ,
പാദങ്ങളെന്നെ നോക്കി പരിഹസിക്കുന്നു.
കെട്ടഴിഞ്ഞ ചൂലുകൊണ്ട് കരിയിലകളെ
തൂത്തുമാറ്റാന്‍ ശ്രമിക്കും പോല്‍
കുത്തഴിഞ്ഞ ചിന്തകളുമായി
ആകാശഗോപുരം പോലുള്ള പടവുകളില്‍,
നിസ്സഹായതയോടെ ഞാനിരിപ്പൂ.

കാതിലെന്തോ സ്വകാര്യം പറയുവാന്‍ 
എവിടെ നിന്നെന്നറിയാതെ വന്നൊരു 
തണുത്ത കാറ്റിനു എന്നോടെന്തോ 
പറയുവാന്‍ ഇല്ലേ.....???

ഇതൊരു അര്‍ദ്ധ വിരാമം ..
കൌമാരത്തിന്‍റെ വ്യാധിയില്‍ 
തമസ്സിന്‍ ഓളങ്ങള്‍ കരക്കണഞ്ഞില്ല.
ആരോടും പറയാതെ സന്ധ്യയുടെ 
ഇലകള്‍ ഒന്നാകെ പൊഴിഞ്ഞു പോയി..!!
ഇതു യൌവ്വനം ...!!

ഇളം കൈകളാല്‍ തലോടുന്ന വര്‍ണ്ണങ്ങങ്ങളാല്‍ 
വാരി ചൂടിയ മയില്‍പ്പീലിയാവേണം നീ 

നാളെയാ, നിലാവിന്‍റെ  തൊട്ടിലില്‍ 
മിന്നിയാളുന്ന താരകമാകേണം നീ 

ഇന്നിന്‍റെ  ജീവനില്‍  നറുവെട്ടം ചിതറുമീ
മെഴുകുതിരി പോലുള്ളീ ജന്മത്തിനുമിടയില്‍ 
നേരിന്‍റെ ജാലകം പണിയണം നീ 

നിന്നെവിട്ടു പോയവര്‍ക്കു മുന്നില്‍
വിജയത്തിന്‍റെ പടവുകള്‍ താണ്ടി  
ഉയിര്‍ത്തെഴുന്നേല്‍ക്കുമൊരു കണ്ണീര്‍പ്പക്ഷിയുടെ
ചിത്രം വരച്ചു തീര്‍ക്കേണം നീ





























































5 comments:

  1. നിന്നെവിട്ടു പോയവര്‍ക്കു മുന്നില്‍
    വിജയത്തിന്‍റെ പടവുകള്‍ താണ്ടി
    ചേക്കേറുന്ന ഒരു കണ്ണീര്‍പ്പക്ഷിയുടെ
    ചിത്രം വരച്ചു തിര്‍ക്കണം.....നീ

    അതെ. ചിരിച്ചുകൊണ്ടു തന്നെ ജീവിതപ്പടവുകൾ കയറൂ.. പൊഴിയുന്നത് ആനന്ദാശ്രുവാകാൻ ജഗദീശ്വരൻ അനുഗ്രഹിക്കട്ടെ....

    കവിതനന്നായി

    ശുഭാശംസകൾ......

    ReplyDelete
  2. കരുത്തേറിയ വിഷയങ്ങളിലേയ്ക്ക്‌ പേന ചലിക്കുന്നു......
    കാത്തിരിക്കുന്നു അടുത്ത കവിതയ്ക്ക്.....

    ReplyDelete
  3. ഇലകള്‍ ഓരോന്നായ് കൊഴിഞ്ഞുപോകെ....

    ReplyDelete
  4. ഒരു കണ്ണീര്‍പ്പക്ഷിയുടെ ചിത്രം വരച്ചു തിര്‍ക്കണം..

    ReplyDelete
  5. വയനസുഖമുള്ള എഴുത്ത് - വരാം വീണ്ടും ഈ വഴിക്ക്

    ReplyDelete