Tuesday, February 12, 2013

സിന്ദൂരസന്ധ്യ നിലാവിലലിഞ്ഞു













വെളിച്ചത്തെ മൊത്തമായി
വല വീശിയെടുക്കുകയാണ്
ആകാശച്ചരുവിങ്കലെ മുക്കുവന്‍
അവന്‍ കുടഞ്ഞെറിഞ്ഞ ഇരുളില്‍
അതിലെ ശൂന്യതയില്‍
ഞാനൊത്തിരി താഴേക്ക്‌ പോയി....

പകലിന്‍റെ ഇതളുകള്‍ പാറിവീണാകാം 
സന്ധ്യയുടെ കവിളുകള്‍ തുടുത്തത്...
അല്ലെങ്കില്‍,
ഇനി വരാനുള്ള നിലാവിന്‍റെ 
കുളിരോര്‍ത്ത് കോരിത്തരിച്ചിട്ടാകാം...

ഒടുവില്‍ രാവിന്‍റെ ഇലച്ചാര്‍ത്തിനുള്ളില്‍
കൂടണയുമ്പോള്‍ ഹൃദയകവാടങ്ങള്‍ 
തുറന്നിട്ട യോഗിയെപ്പോലെ എത്ര ശാന്തമീ ""വാനം""












മരക്കൂട്ടങ്ങള്‍ക്കിടയിലൂടെ
വലനെയ്തുവരുന്ന രാവ്...!!
ഉള്ളിലെ അനുഭൂതികളില്‍ തഴുകി
നിലാവ് നിറയുമ്പോള്‍
ഇരുളില്‍ മറഞ്ഞ വിഷാദത്തെ
മറക്കമോ...?? 
അതോ മനസ്സോ മറന്നതു...??

ആഴിതന്‍ മാറില്‍
മുഖം ചേര്‍ത്തു സൂര്യന്‍ ,
ഒളികണ്ണാല്‍ നോക്കിച്ചിരിക്കുന്ന തീരം
നിലാവിനെ ഉള്ളിലേക്കാവാഹിച്ച്
പടിയിറങ്ങുന്ന രാവിന്‍റഅവസാനത്തെ തുള്ളി
മിഴിയിണക്കുള്ളില്‍ മയങ്ങിക്കിടക്കുന്നു 

നിദ്രയുടെലോകത്ത് ഒറ്റപ്പെട്ടുപോയ
മിഴിയിണകളെ തനിച്ചാക്കി ,
ഓര്‍മ്മകളുടെ ലോകത്ത്
പകര്‍ന്നാട്ടം നടത്തുന്ന മനസ്സേ  ...!!
നിന്നോര്‍മ്മതന്‍ വെളിച്ചത്തില്‍
ഞാനാഞ്ഞു തുഴയട്ടെ , 
ഇരുളാണ് ചുറ്റും , കരയങ്ങു ദൂരെ ....





6 comments:

  1. "ഓര്‍മ്മകളുടെ ലോകത്ത്
    പകര്‍ന്നാട്ടം നടത്തും മനസ്സേ'

    ReplyDelete
  2. ഒടുവില്‍ രാവിന്‍റെ ഇലച്ചാര്‍ത്തിനുള്ളില്‍
    കൂടണയുമ്പോള്‍ ഹൃദയകവാടങ്ങള്‍
    തുറന്നിട്ട യോഗിയെപ്പോലെ എത്ര ശാന്തമീ

    ""വാനം""

    നല്ല വരികള്‍

    ഇനിയുമെഴുതൂ

    ശുഭാശംസകള്‍ .....

    ReplyDelete
  3. വീണ്ടുമൊരു നല്ല കവിത...
    നന്ദി ചേച്ചി..

    ReplyDelete
  4. കവിതകളൊക്കെ വായിക്കുന്നു
    നല്ലതും മികച്ചതും അത്ര നന്നാവാത്തതുമൊക്കെ ഉണ്ട് കൂട്ടത്തില്‍

    ReplyDelete