Tuesday, January 15, 2013

മനസ്സില്‍ വിരിയുന്നോരോര്‍മ്മകള്‍



















എന്നോടൊത്തു ഉണരുന്ന പുലരികളില്‍ 
നിന്‍റെ  കൈപിടിച്ചു തൊടിയിലൂടെ നടക്കുമ്പോള്‍ 
പേരറിയാത്ത കാട്ടുപൂക്കളും, 
കരിയിലക്കിളികളും, വണ്ണാത്തിപ്പുള്ളുകളും 
വാഴകൈയില്‍ ഊഞ്ഞാലാടും അണ്ണാറകണ്ണനും, 
എന്‍ മനസ്സില്‍ വിരിയുന്നോരോര്‍മ്മകള്‍ മാത്രം.......

ഏകാന്തതയുടെ ഗീതങ്ങള്‍ക്കിടയില്‍ 
ഒരുമുളം തണ്ടില്‍ ഉതിരും 
ഓടക്കുഴല്‍ നാദം പോലെ....
നിന്‍ കിളിക്കോഞ്ച ലുകള്‍....
എന്‍ മനസ്സില്‍ വിരിയുന്നോരോര്‍മ്മകള്‍ മാത്രം.....

ഇനിയുമുടയാത്ത കുപ്പിവളകൈകളില്‍  
മിന്നിത്തിളങ്ങുന്ന വര്‍ണ്ണ വളച്ചീളുകളില്‍ 
മറഞ്ഞിരുന്നൊരു മിഴിനീര്‍ത്തുള്ളികള്‍ 
എന്‍ മനസ്സില്‍ വിരിയുന്നോരോര്‍മ്മകള്‍ മാത്രം....

കാവിനുള്ളില്‍ നാഗത്തറക്കുമേല്‍ ചുവന്ന 
പവിഴം പോല്‍ ചിതറിക്കിടക്കുന്ന
മഞ്ചാടിമണികളും...കുന്നിക്കുരുവും ..
ഉള്ളംക്കയ്യില്‍ നിനക്കായി കരുതിയ
മഞ്ചാടി മണികളില്‍ ചിന്നി തെറിക്കുന്നു
മഞ്ഞുതുള്ളികളും മഞ്ഞള്‍ പ്രസാദവും 
എന്‍ മനസ്സില്‍ വിരിയുന്നോരോര്‍മ്മകള്‍ മാത്രം....

മുറ്റത്തേച്ചെടിയില്‍ പാതിരാവില്‍ വിരിയുന്ന  
ഭൂമിയെപ്രണയിച്ച അപ്സര കന്യകയായ 
നിശാഗന്ധി പൂവിന്‍ നറു മണം വിതറുന്ന 
രാത്രികള്‍ക്കു എന്തൊരു ഭംഗി ..
എല്ലാംമെന്‍ മനസ്സില്‍ വിരിയുന്നോരോര്‍മ്മകള്‍ മാത്രം..

ശരിതെറ്റുകളെ  വേര്‍തിരിച്ചറിയാന്‍ 
സ്വപ്നങ്ങള്‍ക്കാവില്ലായെങ്കിലും 
തണുത്ത മഴത്തുള്ളികള്‍ സ്വപ്നങ്ങളായ്
പെയ്തിറങ്ങി ഒരു പുഴയായ് ഒഴുകിപ്പടര്‍ന്നതും 
മഴത്തുള്ളികളെന്നേ  ആലിംഗനം ചെയ്യുന്ന 
പ്രിയപ്പെട്ട മഴയായ് മാറിയതും....
നടന്നു വന്ന വഴികളിലൂടെ തിരിഞ്ഞു നടക്കുമ്പോള്‍ 
എവിടെയും നിറഞ്ഞു നില്‍ക്കുന്നത് 
ഇനിയും മരിക്കാത്ത എന്‍ ഓര്‍മ്മകള്‍ മാത്രം....."












11 comments:

  1. സ്വപ്നങ്ങളെ പോലെ ഓര്‍മ്മകള്‍ വേഗം മരിക്കില്ല.....
    അവ നമ്മെ പിന്തുടര്‍ന്ന് കൊണ്ടേയിരിക്കും.....

    ReplyDelete
    Replies
    1. ശരിയാണ് വാവ ..ഓര്‍മ്മകള്‍ ഒരിക്കലും മരിക്കില്ല

      Delete
  2. ഓർമ്മകളോടിക്കളിക്കുവാനെത്തുന്നു...

    കവിത നന്നായി.

    ശുഭാശംസകൾ.....

    ReplyDelete
  3. നടന്നു വന്ന വഴികളിലൂടെ തിരിഞ്ഞു നടക്കുമ്പോള്‍
    എവിടെയും നിറഞ്ഞു നില്‍ക്കുന്നത്
    ഇനിയും മരിക്കാത്ത എന്‍ ഓര്‍മ്മകള്‍ മാത്രം....."

    വളരെ ശരിയാണ് ആശ, ഇതു വായിക്കുമ്പോള്‍ എന്റെ മനസ്സും മരിക്കാത്ത കുട്ടികാല ഓര്‍മ്മകള്‍ തേടി പോയി. പ്രകൃതിയുടെ എന്തെല്ലാം വിസ്മയങ്ങള്‍ ആയിരുന്നു കാണുവാന്‍. ഇന്ന് അതൊന്നുമില്ല.
    നമ്മുക്ക് ഓര്‍ക്കാന്‍ ഇതൊക്കെയുണ്ട്. ഇപ്പോഴത്തെ കുട്ടികള്‍ക്കോ? നമ്മുടെ കാലം വരുമ്പോള്‍ അവര്‍ക്ക്
    കമ്പ്യൂട്ടറിന്റെ പഴയകാല ചരിത്രം ആയിരിക്കും ഓര്‍മിക്കാന്‍ ഉണ്ടാവുക. അല്ലെ?

    വീണ്ടും പ്രകൃതിയില്‍ കുളിച്ച ഓര്‍മ്മകള്‍ വിടരട്ടെ....ആശംസകള്‍....

    www.ettavattam.blogspot.com

    ReplyDelete
    Replies
    1. ശരിയാണ് ഷൈജു .. കുട്ടിക്കാലം ഒരിക്കലും മറക്കാന്‍ കഴിയില്ല .. ഇന്നത്തെ കുട്ടികളുടെ വലിയ നഷ്ട്ടവും കുട്ടിക്കാലം ആണ്. നന്ദി .ഷൈജു

      Delete
  4. ഓര്‍മ്മകള്‍
    ഓലോലം

    ReplyDelete
  5. പ്രിയപ്പെട്ട ചേച്ചി,
    ഭംഗിയുള്ള വരികള്‍
    നന്നായി എഴുതി. ആശംസകള്‍ !
    സ്നേഹത്തോടെ,
    ഗിരീഷ്‌

    ReplyDelete
    Replies
    1. നന്ദി ഗിരിഷ് ..കവിത വായിച്ചതിനും .. അഭിപ്രായം പറഞ്ഞതിനും

      Delete
  6. കവിതയോടൊപ്പം ചേര്ക്കുന്ന ഫോട്ടോകളെല്ലാം മനോഹരമാകുന്നുണ്ട്...ആശംസകള്

    ReplyDelete
  7. വിരഹത്തിന്റെ ഓര്‍മകള്‍മാത്രം

    ReplyDelete