Friday, January 11, 2013

വിധികല്പനകള്‍ .




















മനസ്സില്‍ പലപല നിറ വര്‍ണ്ണങ്ങളാല്‍ 
ശോഭയാത്ര നടത്തും സ്വപ്‌നങ്ങള്‍.
സഫലമാകില്ലെന്നറിയുകില്‍ 
യാഥാര്‍ത്ഥ്യങ്ങള്‍ക്ക് നടുവില്‍ 
എനിക്കെന്നെ  കൈവിട്ടു പോകുന്നു.

കറുത്ത കാര്‍മേഘങ്ങള്‍ കണ്ണില്‍ 
അന്ധകാരം തീര്‍ക്കുംമ്പോഴും 
കെട്ടിയിട്ട ചങ്ങലക്കണ്ണികള്‍ പൊട്ടിച്ചെടുത്ത് 
ആനന്ത നൃത്തമാടുന്നെന്‍ മനസ്സ്  .

സാധ്യമാകാത്തോരാ സക്ഷാത്ക്കാരങ്ങള്‍ക്കായി
ഉണരുമൊരു ബോധമണ്ഡലത്തിലേറ്റു മുട്ടും 
യാഥാര്‍ത്ഥ്യങ്ങളെ മനസ്സിലേക്കാവാഹിക്കാ-
നാവാതെ മുഖം തിരിക്കും മസ്തിഷ്കം.

കരുതിവച്ചതും വന്നുചേര്‍ന്നതുമായൊരു  
സ്നേഹബന്ധങ്ങള്‍ ...മിഥ്യയാണെന്നറിയവേ,
മുന്നോട്ടുള്ള വഴി ശൂന്യമാകുന്നു.

പകപ്പുകയറി , 
കണ്ണില്‍ ശൂന്യതയുടെ തമസ്സ് മൂടുമ്പോഴും  
അനുസരിക്കാത്ത മനസ്സ്,  പ്രതീക്ഷയോടെ...
കഴിഞ്ഞകാല മധുരസ്മൃതിയിലും
ഭാവികാലത്തിന്‍റെ  കൈപിടിയിലുമൊതുങ്ങുന്നു.

സ്മരണകളില്‍ നിന്നും മോചനമില്ലാതെ 
തകര്‍ന്നടിയുമെന്നറിയാമെങ്കിലും,
ആ സുന്ദര സ്മൃതിയില്‍ ആഴ്ന്നിറങ്ങിങ്ങുന്നു,
മോചനമില്ലാതെ .....
ഒരിക്കലും  മോചനമില്ലാതെ!! 

സ്നേഹത്തിന്‍  തടവറയില്‍ 
നിന്നുടെ വിധികല്പന കാത്തു കഴിയുമെന്നില്‍
കാരുണ്യം കാണിക്കുന്നതെപ്പോഴാണു നീ.

കാത്തിരിപ്പിന്‍റെ മനസ്സില്‍ തളര്‍ച്ചയേകുന്നു,
പഴകിയ സ്വപ്‌നങ്ങള്‍ സൂക്ഷിക്കും മനസ്സിന്‍റെ നിലവറകള്‍,
മരവിപ്പിന്‍ തണുപ്പിനാല്‍ ചിതല്‍പ്പുറ്റുകയറിയിരിക്കുന്നു.
വര്‍ണ്ണചിത്രങ്ങളാല്‍ തീര്‍ക്കപ്പെട്ട മോഹനചിത്രങ്ങള്‍ 
ആയുസ്സിന്‍  മദ്ധ്യാഹ്നത്തില്‍ നിറംകെട്ടു പോയിരിക്കുന്നു.

യൌവനത്തിന്‍റെ പൂന്തോട്ടത്തില്‍ പ്രണയത്താല്‍ 
മൊട്ടിട്ടു വിരിഞ്ഞ സ്വപ്നത്തിന്‍ പൂക്കള്‍ 
തണ്ടോടോടിഞ്ഞുവാടിത്തുടങ്ങിയിരിക്കുന്നു. 
ശേഷിച്ചെന്‍  ആയുസ്സു  സ്നേഹവായ്പിനായ് മാത്രം.
























5 comments:

  1. ശേഷിച്ച ആയുസ് സ്നേഹത്തിനു മാത്രമായി നല്‍കാം....

    ചേച്ചി ഒന്ന്‍ എഡിറ്റ്‌ ചെയ്തിട്ട് പോസ്റ്റ്‌ ചെയ്യണേ....
    അതിനും കൂടെ സമയം കണ്ടെത്തു........

    ReplyDelete
  2. ഒന്ന്‍ എഡിറ്റ്‌ ചെയ്തിട്ട് പോസ്റ്റ്‌ ചെയ്യണേ....
    അതിനും കൂടെ സമയം കണ്ടെത്തു........

    ശരിയാണ് കേട്ടോ.

    ReplyDelete
  3. പ്രിയപ്പെട്ട ചേച്ചി ,
    വരികള്‍ ഇഷ്ടമായി. നന്നായി എഴുതി
    മനസ്സില്‍ സ്നേഹപുഷ്പങ്ങള്‍ ഇനിയും വിരിയട്ടെ
    സ്നേഹത്തോടെ,
    ഗിരീഷ്‌

    ReplyDelete
  4. മാനവ ഹൃദയത്തിൻ നൊമ്പരമറിയാതെ
    ഭൂമിയും വാനവും പുഞ്ചിരിച്ചു...

    ഈശ്വരൻ അനുഗ്രഹിക്കട്ടെ....
    നല്ല കവിത
    ശുഭാശംസകൾ....

    ReplyDelete
  5. സ്നേഹത്തിനായ് മാത്രം...

    All the Best

    ReplyDelete