Tuesday, December 18, 2012

മിഴിനീര്‍















ഓര്‍മ്മകള്‍ കൊച്ചോളമായി 
അലയടിക്കുമീ  മനസ്സില്‍ 
ഒരു നേര്‍ത്ത മഴത്തുള്ളി കണക്കേ 
ഒരു പൊന്‍ മയിപ്പീലി പോലെ ഒരുനാള്‍ 
എനിക്കൊരു പോന്നോമാനെയേ കിട്ടി ...

വീണ്ടും കൊച്ചോളങ്ങള്‍ പൊട്ടിച്ചിരിച്ചു 
പണ്ടത്തെ ഏതോ പാട്ടിന്‍റെ വരികള്‍ 
ചുണ്ടത്തുവന്നു പുഞ്ചിരിയീണത്തില്‍
പിന്നെയും തുള്ളിക്കൊരുകുടം കണക്കേ 
ആര്‍ത്തു ചിരിച്ചും രസിച്ചും ഞാന്‍

ഒടുവിലൊരു മഴവില്‍ തുള്ളി 
അല്ല തുള്ളിയിലൊരു മഴവില്ല് ;
ഒരു മാത്ര നേരം കൊണ്ട് 
എല്ലാം എന്നില്‍ നിന്നും തട്ടിയെടുത്തു 
മഴ പോലെ എന്‍റെ മിഴിനീര്‍ പെയ്യതു 
കറുത്ത വാവിന്‍ കൂരിരുള്‍ പോല്‍ 
നിറഞ്ഞു എന്‍ ആത്മ നൊമ്പരം ...

നെഞ്ചോടു ചേര്‍ത്ത് ഞാന്‍ കെഞ്ചി
എന്‍ ഓമനതന്‍ പ്രാണനു വേണ്ടി 
ഒരുനാള്‍ ഞാനറിയാതെ തൂ മഞ്ഞു പോല്‍ 
ആ മിഴി കൂമ്പിയടഞ്ഞു 
നിലത്തു വീണുടഞ്ഞു തെറിച്ച
കണ്ണാടി തുണ്ടുകള്‍ പോലെന്‍ മനം ചിതറി ...

ഇനിയെത്ര നാളുകളെന്നറിയില്ല 
ആ വേദനയില്‍ നിന്നും മോചനം നേടുവാന്‍ 
മാറില്ല ഒരിക്കലുമാവേദന 
എരിഞ്ഞു  തീരുന്ന നാള്‍ വരേയും 
കനലായി എന്നുമെന്നുള്ളില്‍
ഇതു തന്നെയല്ലേ  ജീവിതം ..... !!


4 comments:

  1. നന്നായിരിക്കുന്നു

    ReplyDelete
  2. പൊന്നുണ്ണിയെ നഷ്ടപ്പെട്ട ഒരമ്മയുടെ വേദന...ആശയുടെ സ്ഥിരം പാറ്റേണായ പ്രണയത്തില് നിന്നും വ്യതിചലിച്ചുകൊണ്ടുളള കവിത.തരക്കേടില്ല.എങ്കിലും എഴുത്തിനിയും മെച്ചപ്പെടുത്താനുണ്ട്. ആശംസകള്

    ReplyDelete
  3. അമ്മമഴക്കാറ്‌....
    നന്നായി...
    ശുഭാശംസകൾ.....

    ReplyDelete