Saturday, November 3, 2012

പ്രണയതീരം വിട്ടു പറക്കും പക്ഷി





















പ്രണയതീരം വിട്ടു പറക്കും പക്ഷി 
നിന്‍റെ  ചിറകൊന്നരിഞ്ഞിട്ട്
മനസ്സില്‍ സൂക്ഷിക്കുന്നേന്‍ 
കാലത്തെ പേരും കാലളക്കും 
കുറിയവന്‍ ഞാനാകും 
കിണ്ടിക്കുള്ളില്‍ മൂളുന്നു മുരളുന്നു ...
ലക്ഷ്മണ രേഖക്കുള്ളില്‍  
ജീവിതം മുരടിക്കെ 
എനിക്കു ലങ്കബോധം 
സുന്ദര സൌഗന്ധികം ...!

മുടിക്കെട്ടഴിച്ചപോല്‍ 
പ്രപഞ്ചം കറുക്കുമ്പോള്‍ 
പുതു വീര്യങ്ങള്‍ തോറ്റി 
ഞാന്‍ വീണ്ടും പറക്കുന്നു ...
പ്രണയതീരം വിട്ടു പറക്കും പക്ഷി 
നിന്‍റെ  ചിറകൊന്നരിഞ്ഞിട്ട്
മനസ്സില്‍ സൂക്ഷിക്കുന്നേന്‍ ...

ഉതിരും നിലാവിന്‍റെ 
കതിരു കൊറിച്ചെന്‍റെ
ഉള്ളിലെസ്സാരംഗത്തിന്‍ 
ജീവിതം തുടുക്കുന്നു ...
പ്രണയതീരം വിട്ടു പറക്കും പക്ഷി 
നിന്‍റെ  ചിറകൊന്നരിഞ്ഞിട്ട്
മനസ്സില്‍ സൂക്ഷിക്കുമ്പോള്‍ 

പകലുരുകി വിഹായസ്സില്‍ 
സന്ധ്യയായ്ഴുകി തസ്സിലലിയുമ്പോള്‍ 
ചക്രവാളത്തിനപ്പുറമപ്പോഴും 
നിറഞ്ഞ മിഴികള്‍ക്കും 
വിടപറയലുകള്‍ക്കും 
പറിച്ചെറിയാനാവാത്ത 
പകലോര്‍മ്മകള്‍ ഇരുളില്‍ വിതുമ്പുന്നു....
പ്രണയതീരം വിട്ടു പറക്കും പക്ഷി 
നിന്‍റെ  ചിറകൊന്നരിഞ്ഞിട്ട്
മനസ്സില്‍ സൂക്ഷിക്കുന്നേന്‍ 



1 comment:

  1. ചിറകൊന്നരിഞ്ഞിട്ട് മനസ്സില്‍ സൂക്ഷിക്കുമ്പോള്‍


    ചിറകൊന്നിതാ വീണ്ടും പുതുതായ് കിളിര്‍ക്കുന്നു

    ReplyDelete