Thursday, November 29, 2012

പ്രണയം
















കുളിര്‍നിലാ കൈനീട്ടിയെന്നെതൊടുന്നോരീ 
പ്രണയത്തിന്‍  നോവാണെനിക്കിഷ്ടം ...

വിടരുന്ന നിന്‍ മിഴിക്കോണിലെ വാത്സല്യ-
മമൃതമായ് തേടുന്ന പോലെ 

അറിയാത്ത നൊമ്പരം പങ്കുവെക്കും നിന്‍റെ
മൊഴിയാത്ത മൌനങ്ങള്‍ പോലെ...  

മിഴിനീര്‍ തുടയ്ക്കുവാന്‍ നീയെറിഞ്ഞിടുന്ന 
ചിരിയൂര്‍ന്ന നിലാവു പോലെ 

ഒരുപാടു ചോദ്യങ്ങള്‍ വീര്‍പ്പുമുട്ടിക്കുന്ന 
പറയാത്തൊരുത്തരം പോലെ  

മരതകം പതിവായ്‌ പൂക്കും ശാദ്വല-
പ്രണയ കാവ്യങ്ങളെ പോലെ 

പറയാതെ ഉള്ളിന്‍റെയുള്ളില്‍ മറന്നിട്ട 
ഹൃദയാഭിലാഷങ്ങള്‍ പോലെ 

മുറിവില്‍ തുന്നിയ പരിഭവം നാളേക്കു 
മറവിയായ് മാറുന്ന പോലെ 

എങ്കിലും കാതങ്ങള്‍ നിന്നിലേക്കെന്നിലേ-
ക്കിടറുന്ന പാദസത്യങ്ങള്‍ 

പതിവായ്‌ വരച്ചിട്ട ചന്ദനം പോല്‍ 
നേര്‍ത്ത കരളിന്‍റെ തിരയിളക്കങ്ങള്‍

ഇഴയുന്ന  നാശത്തിലായിരിക്കും വൃഥാ ...
ശാപങ്ങള്‍ തന്‍ വാക്കുകള്‍ 

ഉയരുന്ന പക്ഷിതന്‍ ചിറകു തൂവലില്‍ 
പകരുന്ന വര്‍ണ്ണഭേദങ്ങള്‍ 

ഇളവേല്‍ക്കുവാന്‍ തണല്‍ കാണാത്ത നെഞ്ചിലെ-
പരിഭവം....., പ്രണയമേ  സത്യം ...!!

അറിയാമതെങ്കിലും എന്നെത്തൊടുന്നോരീ 
വിറ പൂണ്ട വാക്കെനിക്കിഷ്ട്ടമാണ് 

വിടരുന്ന നിന്‍ മിഴിക്കോണിലെ  വാത്സല്യ-
മമൃതമായ് തേടുന്ന പോലെ ....!!!



















































8 comments:

  1. നല്ല പ്രാസഭംഗിയുള്ള കവിത. അർത്ഥവും അക്ഷരത്തെറ്റുകളും എനിയ്ക്ക് ബോധിച്ചിട്ടില്ലെങ്കിലും കവിത എനിയ്ക്കിഷ്ടമായി.

    ReplyDelete
  2. കണ്ണുക്കു മയ്യഴക്
    കവിതയ്ക്കു പൊയ്യഴക്

    കണ്ണിനു കണ്മഷി അഴകായിരിക്കുന്നത് പോലെ കവിതയ്ക്ക് ഭാവനാപൂര്‍ണ്ണമായ കള്ളങ്ങളാണഴകെന്ന് അര്‍ത്ഥം.

    ReplyDelete
    Replies
    1. സര്‍
      സത്യത്തില്‍ ഈ അഴകിനെ കുറിച്ച് എഴുതിയപ്പോള്‍ ഞാന്‍ ചിന്തിച്ചില്ല ...വരികളിലെ ഭാവനകള്‍ തെറ്റാണോ ???

      Delete
  3. അഭിപ്രായം പറയാൻ തക്കവണ്ണം
    എനിക്കു അറിവില്ലെങ്കിലും കുറച്ചു കൂടി നന്നാക്കാമായിരുന്നു എന്നാണെന്റെ എളിയ നിർദ്ദേശം.

    വായിച്ചു പോകുമ്പോൾ എവിടെയോ ഒഴുക്കു നില്ക്കുന്ന പോലെ... പിന്നെ ഞാൻ ഒ.എൻ.വി. യൊന്നുമല്ല ഇത്രയ്ക്കങ്ങു പറയാൻ. ഉപദേശിക്കാൻ എളുപ്പമാണല്ലോ...ഹി...ഹി..
    ശുഭാശംസകൾ.............

    ReplyDelete
    Replies
    1. ഞാനും കവയത്രിഒന്നും അല്ല ...ഒഴുക്കു നില്‍ക്കുമ്പോലെ തോന്നിയോ...എഴുതുന്ന ആളെക്കാള്‍ വായിക്കുന്നവര്‍ക്കാണ് അതിലെ കുറവുകള്‍ വിലയിരുത്താന്‍ കഴിയുക ...എന്തായലും നന്ദി ...

      Delete
  4. This comment has been removed by the author.

    ReplyDelete
  5. എല്ലാവര്‍ക്കും നന്ദി ..
    എന്‍റെ കവിത വായിച്ചതിനും ...അഭിപ്രായങ്ങള്‍ പറഞ്ഞതിനും, കവിതയില്‍ ഒരുപാടു തെറ്റുകുറ്റങ്ങള്‍ ഉണ്ട് എന്ന് അറിയാം. എന്നെക്കോണ്ടു കഴിയും പോലെ തിരുത്താം .

    ReplyDelete