Tuesday, November 27, 2012

പ്രിയംവദ





















കവിത  എനിക്ക് ...
സുഹൃത്തിന്‍റെ തപിക്കുന്ന രക്തമാണ് 
പ്രണയിനിയുടെ മിഴികളില്‍ 
ഒളിഞ്ഞിരിക്കുന്ന ഗൂഢമൌനമാണ് 
ഇനിയും കെട്ടിവെക്കാത്ത മുടിയുമായ് 
തെരുവുകളിലലയുന്ന ദ്രൌപതിയുടെ  
കനലെരിയുന്ന ഹൃദയതാപമാണ് ...
അസ്വസ്ഥത നിറഞ്ഞ മനസ്സുമായി 
പരുക്കന്‍ വഴികളിലൂടെ നടക്കുന്ന 
യുവസുഹൃത്തിന്‍റെ തുളുമ്പുന്ന മിഴിനീരാണ്...
സ്വപ്നങ്ങളും യാഥാര്‍ഥ്യങ്ങളും 
തിരിച്ചറിയാതെ നിഴലിനോട്‌ പടവെട്ടിയലറുന്ന 
ഭ്രന്തിന്‍റെ മൊഴികളാണ് ...

കവിത എനിക്ക് ....
ബാല്യത്തിന്‍റെ മധുര്യവും 
കൌമാരത്തിന്‍റെ കുളിരുമാണ് 
പ്രിയപ്പെട്ടവരോടൊക്കേ യാത്ര പറയുമ്പോള്‍ 
കവിത എനിക്ക് അതിഥിയാണ് ....

കവിത എനിക്ക്...
കിളി കൊഞ്ചലും 
പാടുന്ന പുഴയും ...
നനുത്ത മഴയും 
അലറുന്ന തിരമാലയും.....
കണ്ടാല്‍ കൊതിതീരാത്ത  
അനുഭവിച്ചറിയാത്ത ...
വികരവുമാണെനിക്ക് ... 

  

2 comments:

  1. അത്രയ്ക്കിഷ്ടമോ?
    ഇതെല്ലാം സത്യമോ?

    ReplyDelete
  2. This comment has been removed by the author.

    ReplyDelete