എന്‍റെ ആരുമല്ലാതിരുന്നിട്ടും എന്‍റെ എല്ലാമെല്ലാമാണെന്നു ഞാന്‍ കരുതുന്നു..എന്‍റെ ജീവിതത്തില്‍ ഓര്‍മ്മവച്ചപ്പോള്‍ മുതല്‍ വന്നെന്‍റെ മനസ്സില്‍ കടന്നു കൂടിമറക്കാനാവാത്ത അവസ്ഥയില്‍ ഒത്തിരിയൊത്തിരി സ്നേഹിക്കുന്നു..... രാവും പകലും ഊണിലും ഉറക്കത്തിലും നിന്നെകുറിച്ചുള്ള ഓര്‍മ്മകളും ചിന്തകളും സ്വപ്നങ്ങളും മാത്രം...നിന്നെ എപ്പോള്‍ കാണാന്‍ പറ്റും ...ഒരു നേരം പോലും പിരിയാതെ എപ്പോഴും കൂടെയുണ്ടാവാന്‍ ആഗ്രഹിക്കുന്നു... നിന്നോടൊപ്പം കടല്‍ക്കരയിലൂടെ നടന്നപ്പോഴും അരയാലിന്‍ ചോട്ടിലിരുന്നപ്പോഴും എനിക്കുവേണ്ടി കാത്തിരുന്നപ്പോഴും എന്തെന്നില്ലാത്ത അനന്തം ഞാന്‍ അറിഞ്ഞു..... നീ വരുവോളം നിനക്കായ്.......കാത്തിരിക്കാന്‍ എനിക്ക് എന്തു ഇഷ്ട്ടമാണ് ....എത്രനാളിങ്ങനെ എന്‍റെ മുന്നില്‍ നോക്കിക്കൊതിപ്പിച്ചു വന്നു നില്‍ക്കും ചന്ദനനാഴിയില്‍ ചിന്തിയ മുത്തുപോല്‍ നിന്‍ ചിരിമാത്രമാണ് എന്നുമോര്‍മ്മയില്‍ വേനല്‍ പൊയ്കയില്‍ പെയ്തിറങ്ങും വെണ്ണിലാവേ ഒരുപാടു കരഞ്ഞിട്ടാണ് അച്ഛന്‍ നിന്നെ എനിക്കു പിടിച്ചു തന്നത് .. നിന്നെ കെട്ടിപ്പിടിച്ചു കിടക്കാന്‍ എന്തു രസം ആണെന്നോ...ഒരിക്കലും ആര്‍ക്കും നിന്നെ ഞാന്‍ വിട്ടുകൊടുക്കില്ല .....
Saturday, October 20, 2012
അമ്പിളി മാമന്‍... (ചെറുകഥ)

Wednesday, October 17, 2012
Friday, October 12, 2012
അവള് ഒരു നീലി (ചെറുകഥ )
വീണ്ടും ഒരു അവധിക്ക് നാട്ടില്‍ എത്തിയതാണ് ഞാന്‍. മറുനാട്ടില്‍ ഹോമിച്ചു തിര്‍ക്കുന്ന ജീവിതത്തില്‍ കിട്ടുന്ന മുപ്പതു ദിവസം നാട്ടില്‍ അച്ഛനും ,അമ്മയും , അമ്മമ്മയുടെയൂം ഒപ്പം സന്തോഷമായി കഴിയുക. അവരുടെ ഇംഗിതത്തിനനുസരിച്ചു യാത്രകളും മറ്റും നടത്തുക , ഇത്തവണ പതിവിനു വിപരീതമായിദൂരയാത്രകളൊക്കെ ഒഴിവാക്കിയിരുന്നു. ഭക്തി വിഷയങ്ങള്‍ക്ക് മുന്‍തൂക്കം കൊടുക്കുന്ന അമ്മയുടെ അജണ്ടയ്ക്കു വിട്ടു കൊടുത്തു യാത്രയുടെ തീരുമാനം. അമ്മമ്മക്ക് തിരെ സുഖം ഇല്ല .. കൊച്ചുമക്കളും പേരക്കുട്ടികളും ആയി എണ്ണി തിട്ടപ്പെടുതവുന്നത് ഉണ്ടു . എന്നാലും അമ്മമ്മക്ക് പ്രിയം എന്നോടാണ് ..നാട്ടില്‍ ഉള്ളപ്പോള്‍ എന്നെ ഒരുദിവസം കണ്ടില്ലകില്‍ അമ്മമ്മ പിണങ്ങും .. അമ്മമ്മയുടെ കൂടെ ചിലവഴിക്കാന്‍ കിട്ടുന്ന ഒരു സമയവും ഞാന്‍ പാഴാക്കാറില്ല .. എന്‍റെ ചെറുപ്പത്തില്‍ എന്നെ വളര്‍ത്തിയത് അമ്മമ്മ ആണ്. എന്നെ അമ്മമ്മ യും , അമ്മയും , കുട്ടന്‍ എന്നാണു വിളിക്കുക , ഗോപി കൃഷ്ണന്‍ എന്നതാണ് എന്‍റെ പേര് , അച്ഛന്‍ കൃഷ്ണന്‍ എന്നാണ് വിളിക്കുക. നാട്ടില്‍ എത്തിയപ്പോള്‍ മുതല്‍ എന്‍റെ കല്യാണത്തെ കുറിച്ചാണ് വീട്ടില്‍ ഉള്ളവരുടെ സംസാരം ...അഅങ്ങനെ അങ്ങ് കെട്ടാന്‍ പറ്റുമോ ..മനസ്സില്‍ ഇഷ്ട്ടപ്പെടുന്ന ഒരാളെ കിട്ടണ്ടേ ...!!!
ആദ്യ പ്രാര്‍ത്ഥനക്കായി സ്വന്തം തട്ടകത്തിലെ ഭഗവതീ ക്ഷേത്രത്തില്‍ എത്തിയതായിരുന്നു ഞങ്ങള്‍ . പ്രായാധിക്യം കാരണം ദൂരക്കൂടുതലുള്ള അമ്പലങ്ങളിലേക്കു ഇല്ലെന്നു പറഞ്ഞ അമ്മമ്മ ,പക്ഷെ ഭഗവതിയെതൊഴാന്‍ ഞങ്ങളോടൊപ്പം എത്തിയിരുന്നു .അല്‍ തറക്കല്‍ ചെരിപ്പുകള്‍ അഴിച്ചു വച്ച് ഞങ്ങള്‍ ചുറ്റു അമ്പലത്തിലേക്ക് കയറി ..പരിചയം ഇല്ലാത്ത മുഖം .. കണ്ടിട്ടാവണം എല്ലാവരും എന്നെ നോക്കുന്നു .അമ്മ, അമ്മമ്മയെ പിടിച്ചു പ്രദക്ഷിണം വയ്ക്കുന്നുട്.. ഞാനും അവര്‍ക്കു പിന്നാലെ പ്രദക്ഷിണം വച്ചു പ്രസാദം വാങ്ങി നടയിറങ്ങി. ആലപ്പുഴയിലെ കൂട്ടുകാരന്‍ തന്നുവിട്ട പാക്കറ്റ് മേടിക്കാന്‍ ഇപ്പോള്‍ ആ ളെത്തിക്കാണും .എന്‍റെ മനസ്സില്‍ ഇരുന്നു ആരോ ഓര്‍മ്മിപ്പിക്കും പോലെ തോന്നി . അല്‍തറക്കല്‍ലെത്തി യപ്പോള്‍ അമ്മ ചോദിച്ചു "കുട്ടനു മനസ്സിലായോ ആ ശാന്തിക്കാരനെ" "ഇല്ല ഇവിടത്തു കാരനല്ലെന്നു തോന്നി, "നമ്മുടെ പൂമഗലം ഇല്ലത്തെ ജാനകി അമ്മയുടെ കൊച്ചുമോനാ...""ജയദേവന്‍ """ഓര്‍മ്മകള്‍ "".
പഴയകാലങ്ങളിലേക്ക് ഊളിയിട്ടത് പെട്ടെന്നായിരുന്നു.സാക്ഷാല്‍ ലക്ഷ്മി ദേവിയുടെ മുഖശ്രീയുള്ള "ഇല്ലത്തമ്മ"..ഏഴു തിരിയിട്ടു കത്തിച്ചനിലവിളക്കുമായി എന്‍റെ മനസ്സ് പടവുകളള്‍ കയറുകയാണ് .....സ്വര്‍ണ്ണ നിറം മായിരുന്നു ഇല്ലത്തമ്മക്ക്.. നിറങ്ങളള്‍ ചാലിച്ചിട്ട എന്‍റെ കുട്ടിക്കാലം ..ചുറ്റും വ൯മതില്‍ കെട്ടി നിര്‍ത്തിയ "ഇല്ലത്തുമന"മനയെ ചുറ്റി വേണം ഞങ്ങള്‍ക്ക് സ്കൂളില്‍ പോകാന്‍, മതിലിന്‍റെ ഏകദേശം നടുവിലായി എട്ടടിയോളം പൊക്കമുള്ള ഇരിമ്പുഗൈററ്. ഇരുവശങ്ങളിലും രണ്ടു ആനകളുടെ ളുടെ മണ്‍ പ്രതിമകള്‍ .കാലത്തും വൈകീട്ടും ആ ഗൈററു പിടിച്ചു പൂമുഖത്തേക്ക് നോക്കി നില്‍ക്കും ഇല്ലത്തമ്മയെ ഒന്നു കാണാന്‍ . പക്ഷെ എവിടെനിന്നോ മണംപിടിചെത്തുന്ന കാര്യസ്ഥന്‍ കണ്ണുരുട്ടി ഞങ്ങളെ ഓടിക്കും. മതിലിനോട് ചേര്‍ന്നു നില്‍ക്കുന്ന ചക്കരമാവില്‍ നിന്ന് കാറ്റത്തു വീഴുന്ന മാങ്ങപോലും ഞങ്ങള്‍ക്കു കിട്ടാറില്ല . കാററടിക്കുന്നതിന്നു മുന്‍പേ "കാര്യസ്ഥന്‍ "" റോഡില്‍ പാറാവ്‌തുടങ്ങിയിരിക്കും. ഇല്ലത്തമ്മ ദാനധര്‍മ്മിഷ്ട്ടയായിരുന്നു . മൂന്നു മക്കള്‍ ആയിരുന്നു ഇല്ലത്തമ്മക്ക്. മൂത്തയള്‍ ഗോവര്‍ദ്ധന്‍ , രണ്ടാമന്‍ .വാസുദേവന്‍ , ഇളയത് ഗൌരി....!!
ഗൌരി അവള്‍ എന്‍റെ കളിക്കൂട്ടുകാരി ..... വേളികഴിഞ്ഞു മുപ്പതാം ദിവസം ഭര്‍ത്താവ് വിഷം തീണ്ടിമരണപ്പെട്ടു. സര്‍പ്പകോപമായിരുന്നെന്നു പ്രശ്നവശാല്‍ കണ്ടതായി അമ്മ പറഞ്ഞുകേട്ടിട്ടുണ്ട്. കാലഹരണപ്പെട്ടതാണെങ്കിലും ദുഃഖിപ്പിക്കുന്ന ഓര്‍മ്മകള്‍ മനസ്സില്‍നിന്നുപറിച്ചെടുത്തു ഇടവഴിയിലേക്ക് കയറിയപ്പോള്‍ ,തോളില്‍ ഭാണ്ടക്കെട്ടുമായി എതിരെവരുന്ന പ്രാകൃ തനില്‍ ഒരു നിമിഷം കണ്ണുകള്‍ ഉടക്കി നിന്നു.ഓച്ചാനിച്ചു വഴിയോരം ചേര്‍ന്നു നിന്ന ആ രൂപം അമ്മയോട് ചോദിക്കുന്നത് കേട്ടു "ആരാ പിറകില്‍ വരുന്നത്?"അതെന്‍റെ മോനാ.. കുട്ടന്‍ ....പേര്‍ഷ്യേന്നു ലീവിനു വന്നതാ ..അച്ചുനു മനസ്സിലായില്ലഅല്ലെ ?" ദൈന്യത നിറഞ്ഞ നോട്ടത്തിനൊടുവില്‍ കയ്യിലെ പ്രസാദവും പോക്കറ്റില്‍ നിന്നെടുത്ത നോട്ടുകളും ആ കൈകല്‍ വെച്ചു കൊടുക്കുമ്പോള്‍ ....ഉള്‍ക്കണ്ണുകള്‍ ആ പഴയ കാര്യസ്ഥന്‍ വേലുപ്പിളളയെതിരയുകയായിരുന്നു. മുന്‍പില്‍ നടക്കുന്ന അമ്മമ്മയുടെ വാക്കുകള്‍ ചെവിയില്‍ മുഴങ്ങിക്കോണ്ടിരുന്നു......
"സുകൃതക്ഷയം..സുകൃതക്ഷയം...!!!!!!

നടവഴില്‍ എത്തിയപ്പോള്‍ ദാ..നില്‍ക്കുന്നു എന്‍റെ കൂട്ടുകാരന്‍ ഗിരി .., അമ്മ അവനോടു എന്തോ രഹസ്യം പറഞ്ഞു ...അവര്‍ പോകട്ടെ നമ്മുക്ക് കുറച്ചു സംസാരിച്ചിരിക്കാം . നിന്നെ കണ്ടിട്ട് ഒരുപാടു കാലം ആയല്ലോ ?. എനിക്കു നാട്ടില്‍ അധികം കൂട്ടുകാര്‍ ഒന്നുംഇല്ല. ഞങ്ങളുടെ സംസാരം ഏതാണ്ട് മണിക്കൂര്‍ നീണ്ടു .. പഴയ കാലത്ത് ഒന്നു പോയി തിരികെ വന്നപോലെ പോലെ തോന്നി എനിക്കു .. എന്തായാലും ഇത്തവണത്തെ വരവ് കുറെ നല്ല ഓര്‍മ്മകിലേക്ക് കൊണ്ടുപോയി .. മനസ്സിനു എന്താന്നില്ലാത്ത ഒരു സംന്തോഷം. തിരികെ വീട്ടില്‍ എത്തിയപ്പോള്‍ വേഗന്നു തിരികെ ചെല്ലണം എന്ന് ഓഫീസില്‍ നിന്നും കാള്‍ വന്നതായി പറഞ്ഞു , നാട്ടില്‍ വന്നിട്ട് കുറച്ചു ദിവസങ്ങളെ ആയുള്ളൂ .. ഇതാണ് പ്രവാസികളുടെ ജീവിതം. വേഗം തന്നെ ഓണ്‍ലൈല്‍ ടിക്കറ്റ് ബുക്ക് ചയ്തു .. . ഇടക്ക് വീണ്ടും ഞാന്‍ ഗിരിയെ കണ്ടു, ഞങ്ങള്‍ തമ്മില്‍ ഒരുപാടു സംസാരിച്ചു , പപ്പോഴും അവന്‍ അവന്‍റെ ചിറ്റയുടെ മോളെ കുറിച്ചു പറഞ്ഞു ,.. അപ്പോള്‍ ഒക്കെ ആ കുട്ടിയെ ഒന്നും കാണാന്‍ കൊതിതോന്നി .. കാരണം മാത്രം അറിയില്ല .

ഒരു ദിവസം ഗിരിയുടെ കള്‍ അവന്‍ എന്‍റെ വീടിലേക്ക് വരുന്നു എന്നും പറഞ്ഞു .. അല്‍പ്പ സമയത്തിനുള്ളില്‍ അവന്‍ വന്നു . ഞങ്ങള്‍ തിണ്ണയില്‍ വെറുതെ കിടന്നു വര്‍മാനം പറഞ്ഞു കൊണ്ടിരുന്നു .. എനിക്കു അവളെക്കുറിച്ച് ചോദിക്കണം എന്നുണ്ട് , അവനു എന്ത് തോന്നും എന്നു കരുതി ഒന്നും ഞാന്‍ ചോദിച്ചില്ല .. പക്ഷെ വീണ്ടു അവളെക്കുറിച്ച് പറയന്‍ തുടങ്ങി .. അവളെ കാണാന്‍ എനിക്കു വല്ലാണ്ട് കൊതിയായി.. എന്നെ കുറിച്ച് അവളോട് പറഞ്ഞിട്ടുണ്ടത്രേ ..അപ്പോള്‍ ഒന്നുകൂടി കാണാന്‍ ഉള്ള മോഹം കൂടി .. നാളെ അവന്‍ ജോലി സ്ഥലത്തേക്ക് പോകുവാണ്. അവിടെ യാണ് അവളുടെ വീടും . എന്നോടും കൂടി ചെല്ലാന്‍ പറഞ്ഞു ..പോയാലോ?? വീട്ടില്‍ എന്ത് പറഞ്ഞു പോകും .. എന്തായാലും പോകാമെന്നു തിരുമാനിച്ചു .. വണ്ടി ഓടിക്കുമ്പോഴും എന്‍റെ ചിന്ത അവളെ കുറിച്ചായിരുന്നു .. അവിടെ എത്തിയത് അറിഞ്ഞില്ല ഞാന്‍ .. നല്ല സ്ഥലം .. നിറയെ പച്ചപ്പ് പുതച്ചു നില്‍ക്കുന്ന ഒരു ഗ്രാമം.. അവന് അവിടെ സ്കൂള്‍ മാഷ് ആണ് , ആദ്യം അവന്‍റെ തമസ്സ സ്ഥലത്ത് പോയി ഒന്നു ഫ്രഷ് ആയി .. അവന്‍റെ കൂടുകരെ ഒക്കെ ഒന്നു പരിജയപ്പെട്ടു .. സമയം 5 മണി . ഞങ്ങള്‍ വെറുതെ നടക്കന്‍ ഇറങ്ങി ..അടുത്തുള്ള ദേവി ക്ഷേത്രത്തില്‍ നിന്നും നല്ല പട്ടു കേള്‍ക്കാം .. മനസ്സിന്നു വല്ലാത്ത ഒരു സുഖം തോന്നണു .. ഒരു പാടത്തിന്‍റെ കരിയില്‍ ഒരു വീട് അവന്‍ ചൂണ്ടി കാണിച്ചു എന്നിട്ടു പറഞ്ഞു അതു ചിറ്റയുടെ വീടാണ് . കൊള്ളാം നല്ല ഒരു കൊച്ചു വീട് .. മുറ്റം നിറയെ ചെടികള്‍ നിറഞ്ഞു നില്‍ക്കുന്നു . മുറ്റത്ത് തുളസി തറ .."" വല്മീകം"" നല്ല പേര് .. എന്‍റെ കണ്ണുകള്‍ അവിടെ ഒരു ആളെ തിരഞ്ഞു കണ്ടില്ല , ഗിരി പറഞ്ഞു ചിറ്റ യോടു, ഇന്നു നീ വരും എന്ന് ഞാന്‍ പറഞ്ഞിരുന്നു . നമ്മുടെ രാത്രി ഭക്ഷണം അവിടുന്നാണ് അപ്പോള്‍ എന്‍റെ മനസ്സു വല്ലാണ്ടു തുടിക്കുണ്ടായിരുന്നു .. ജീവിതത്തില്‍ ഇത്ര നാളും ഇല്ലാത്ത സ്വഭാവം ആണല്ലോ ഇപ്പോള്‍ എനിക്കു .. ഞാന്‍ എന്നെ തന്നെ ഒന്നു കുറ്റപ്പെടുത്തി നോക്കി. .. എന്താ കഥ വീണ്ടും അവളിലേക്ക് ഞാന്‍ അറിയാതെ അടുത്ത് പോകുന്നു . ഒരു വേള കണ്ടിട്ട് പോലും ഇല്ലാത്ത ഒരു ആളെ നെഞ്ചോടു ചേര്‍ത്തു വെക്കാന്‍ കൊതിയാവുന്നു ....ഞങ്ങള്‍ നടന്നു .പാടവും ഇടവഴിയുംകഴിഞ്ഞു അമ്പലത്തിന്റെ മുറ്റത്ത് എത്തി , നടക്കലെക്കുള്ള കല്‍പ്പടവുകള്‍ കയറിയപ്പോള്‍ ആള്‍ത്താമസ്സമില്ലാത്ത പഴയ തറവാടുകളുടെ മുറ്റം പോലെ കാട്ടുചെടികളും ,കറുകയും ,മുത്തങ്ങയും കാടുപിടിച്ചു കിടക്കുന്നു , ഗിരി പറഞ്ഞു നല്ല ശക്തി ഉള്ള ദേവി ആണ് . വ൪ഷം തോറുമുള്ള ഉത്സവം മുടങ്ങിയപ്പോള്‍ പതിവുള്ള ചെത്തിമിനുക്കലോക്കെ മതിയാക്കിയിരിക്കുന്നു. മൂന്നു നേരം ശാന്തിയും ദേവിക്ക് വിളക്കുവെക്കലും മാത്രം ഇപ്പോള്‍ ഉള്ളത് പണ്ടു അഞ്ചു ആന കളുടെ ഉത്സവംനടത്തുമായിരുന്നു. കോലം തുള്ളല്‍ ആണ് പ്രധാന വഴിപാട് ഉത്സവത്തിന് ..ഗിരി പറഞ്ഞു ഇതു അവളുടെ തറവാട്ടു ദേവി ആണ്. കൊച്ചച്ചന്‍റെ കുടുംബ ക്ഷേത്രം.. അവരു വലിയ തറവാട്ടുകാര്‍ ആയിരുന്നു . പണ്ടു രാജാവിന്‍റെ കൈയില്‍ നിന്നും പട്ടും വളയും വാങ്ങിയവര്‍ ആണ് . ഞങ്ങള്‍ നടക്കലേക്ക് കയറി.. ഒരു നിമിഷം ഞാന്‍ മറ്റേതോ ലോകത്ത് എത്തിയ പോലെ തോന്നി എനിക്കു .നിറദീപങ്ങളുടെ നടുവില്‍ പ്രഭ ചൊരിഞ്ഞു നില്‍ക്കുന്ന ദേവിയുടെ രൂപം ,.കാലപ്പഴക്കത്തില്‍ കേടുപാടുകള്‍ ഏറ്റുവാങ്ങിയ നാലമ്പലം ഏതുനിമിഷവും നിലം പൊത്താറായി നില്‍ക്കുന്നു.ചു ററമ്പലത്തില്‍നിന്നും തിടപ്പള്ളി താണ്ടി ശ്രീകോവിലിനു മുന്‍പില്‍ . അകത്തു പൂജനടക്കുകയാണ്. അടഞ്ഞു കിടന്നിരുന്ന നട തുറക്കുന്നത് വരെ കൈകൂപ്പി പ്രാര്‍ഥിച്ചു നിന്നു . മന്ത്രോച്ഛരണങ്ങള്‍ക്കും മണികിലുക്കത്തിനുമൊടുവില്‍ ശ്രീകോവില്‍ തുറന്നു.കളഭ ചര്‍ത്തു അണിഞ്ഞ ഭഗവതിയുടെ രൂപം കണ്ടപ്പോള്‍ എന്തെന്നില്ലാത്തഒരനുഭൂതിയായിരുന്നു. ക൪പ്പുരത്തിന്റെയും ചന്ദനത്തിന്റെയും മാസ്മര ഗന്ധം പരിസരമാകെപടരുന്നുണ്ടായിരുന്നു. എന്തോ ഒരു വല്ലാത്ത പ്രഭ അവിടം മുഴുവനും നിറഞ്ഞു നിന്നൂ..കൈകള്‍ ..കുപ്പി ..കണ്ണുകള്‍ അടച്ചു എത്ര നേരം ഞാന്‍ നിന്നു എന്നറിയില്ല .. ഇതു കേട്ടാണ് ഞാന്‍ കണ്ണു തുറന്നത് "നൂറു പുണ്യം കിട്ടും . കുട്ടിയെ ....ഭഗവതിക്കൊരു നിറമാല ചാര്‍ത്തിയിട്ടു ശ്ശി ദിവസ്സായി..... ഇതാ അര്‍ച്ചനയുടെ പ്രസാദം ..നക്ഷത്രം?" "ഗോപികൃഷ്ണന്‍ ..മകം നക്ഷത്രം.".. ഒരു നിമിഷം ഞാന്‍ ഞട്ടി .. എന്‍റെ പേരില്‍ ആരാണ് അര്‍ച്ചന കഴിച്ചത് .. ഞാന്‍ പ്രസാദം തിനായി കൈ നീട്ടി .. അപ്പോള്‍ ദാ മറ്റൊരു കൈ തിരുമേനിക്ക് നേരേ.. സെറ്റും മുണ്ടും ഉടുത്ത ഒരു പെണ്ണ് .. നിലവിളക്കിന്‍റെ പ്രഭയില്‍ ഒന്നേ ഞാന്‍ കണ്ടോള്ളൂ .. ഒന്നും കൂടി നോക്കാന്‍ എനിക്കായില്ല .. ദാ അവള്‍ പ്രസാദം വാങ്ങി പോകുന്നു.. എനിക്കും കിട്ടി ഒരു ഇലയില്‍ പ്രസാദം ..പുറത്തേക്കു വന്നു .. അവളെ ഒന്നുകൂടി കാണന്‍ തോന്നി .. ദാ ഗിരിയോട് നിന്നും സംസാരിക്കുന്നു .. ഞാന്‍ അവരടെ അടുത്തേക്ക് ചെന്നു . അവള്‍ ദാ പടിക്കെട്ടുകള്‍ ഇറങ്ങി തുടങ്ങി .. ഒരു നിമിഷം ഞാന്‍ മറ്റൊന്നും ആലോചിച്ചില്ല . അവളുടെ പിറകെ ചെന്നു , ഒന്നു നില്‍ക്കു, അവള്‍ നിന്നു , പതിയെ തിരഞ്ഞു നോക്കി എന്തേ ?? എന്ന അര്‍ഥത്തില്‍ ??
എന്‍റെ പേരില്‍ കുട്ടിയോട് ആരാണ് അര്‍ച്ചന കഴിക്കാന്‍ പറഞ്ഞത് ??, കുട്ടിയുടെ പേര് എന്താണ് ??,
കുട്ടിക്ക് എന്നെ അറിയുമോ ??
ഇതിനു മുന്‍പ് കുട്ടി എന്നെ കണ്ടിട്ടുണ്ടോ ???
അവള്‍ ഒന്നു കൂടി അടുത്തേക്ക് വന്നു നിന്നു ..,
പ്രസാദം ഇരുന്ന കൈ എന്‍റെ നേരെ നീട്ടി ,
ഞാന്‍ അറിയാതെ അതു എടുത്തു നെറ്റില്‍ തൊട്ടു. അവള്‍ ഒന്നു ചിരിച്ചു പെട്ടന്നു ആ മുഖ ഭാവം മാറി ..
ഒരു രൌദ്ര ഭാവത്തില്‍ .. എനിക്കു ഇഷ്ട്ടം ഉണ്ടായിട്ടു നിങളുടെ പേരില്‍ അര്‍ച്ചനയും , ചുറ്റു വിളക്കും, നിറമാലയും നടത്തി ,
എനിക്കു നിങളെ അറിയാം, ,
ഇതിനു മുന്‍പ് ഞാന്‍ നിങ്ങളെ ഒരുപാടു കണ്ടിട്ടുണ്ട് , എന്തേ........ !!! പിന്നെ എന്‍റെ പേര് കള്ളിയം കാട്ടു നീലി .. എന്താ .. അറിയുമോ എന്നെ ????..
ഒറ്റ ശ്വാസത്തില്‍ അവള്‍ പറയുന്നത് കേട്ടിട്ട് എനിക്കു ഒന്നും മിണ്ടാന്‍ പറ്റിയില്ല .. അവള്‍ തുള്ളി ഉറഞ്ഞ പോലെ പോയി ..
എങ്കിലും ആ പോക്കു കാണാന്‍ നല്ല ചെലുണ്ടെരുന്നു .. അവള്‍ പടിക്കല്‍ എത്തിയപ്പോള്‍ തിരുമെനിയ്ടെ വിളി ..കുട്ടിയെ മറക്കണ്ട 'ശനിയാഴ്ച ഇത്തിരി നേരത്തെ ഇങ്ങട് വന്നോളു... ച്ചാ..ച്ചുററുവിളക്കില്‍ എണ്ണഒഴിച്ച് തിരി ഇടണം ., .മാല തൂക്കണം ..,, അവനോനു തന്യ അതിന്‍റെ ഒരുപുണ്യം.പിന്നെ ഇവിടെ ശ്ശി കുട്ട്യോളും അളോളും ഉണ്ട്ടാവും.എല്ലാരും കൂടി ആവുമ്പോ എളുപ്പാവൂല്ലോ"'..........വരാം
തിരുമേനി ..നേരത്തെ വരാം." അങ്ങനാവട്ടെ.. .....!!!!!

ഞാന്‍ തിരിഞ്ഞു നോക്കുമ്പോള്‍ ഗിരി എല്ലാം കണ്ടു കൊണ്ടു നില്‍ക്കുന്നു .. അതാണു ഞാന്‍ പറഞ്ഞ കാന്താരി .......!!!! അല്ലടോ ഗിരി .. അതു നീലി ആണ്.. കള്ളിയം കാട്ടു നീലി .... ഗിരി ഉറക്കെ ഉറക്കെ ചിരിച്ചു കൂടെ ഞാനും .... ഗിരിയുടെ ഒരു കമന്റും അവള്‍ക്കു പറ്റിയ പേര്,.
തന്നെ അവള്‍ വെള്ളകുടിപ്പിച്ചോ ??? ഇല്ല .. പകഷെ ഈ നീലയെ ഞാന്‍ കൊണ്ടുപോകുവാണ്......ഞങ്ങള്‍ അത്താഴം കഴിക്കാന്‍ ചിറ്റയുടെ വീട്ടില്‍ എത്തി . അവിടെ എന്‍റെ ഇഷ്ട്ടമുള്ള വിഭവങ്ങള്‍ ആയിരുന്നു എല്ലാം . പലപ്പോഴും ആരും കണാതെ നീലിയെ തിരഞ്ഞു .. കണ്ടില്ല .യാത്ര പറഞ്ഞു പോരാന്‍ നേരം ഒന്നുകൂടി തിരിഞ്ഞു നോക്കി .കണ്ടില്ല അവളെ ,
പെട്ടന്ന് ദാ മുന്നില്‍ പ്രത്യക്ഷപ്പെട്ട പോലെ നീലി ....ഒന്നു ഞാന്‍ ഞട്ടി .. അവള്‍ ചിരിച്ചുകൊണ്ട് എനിക്കു ഒരു പൊതി തന്നു ..മുറുക്കാന്‍ ..ഇതും ഇയാള്‍ക്ക് പതിവുള്ളതല്ലേ എന്ന ഒരു ചോദ്യ വും ... ഇത്രയും ആയപ്പോള്‍ ഒന്നു ഞാന്‍ തീര്‍പ്പെടുത്തി ..എടി നീലി നിന്നെ ഞാന്‍ കൊണ്ടുപോകും .ഇനിയുള്ള കാലം എനിക്കു തുണയായി .....മനസ്സില്‍ ഞാന്‍ ഉറപ്പിച്ചു ... പടവുകള്‍ ഇറങ്ങി ഗിരിക്ക് ഒപ്പം നടന്നു ......
തിരികെ റൂമില്‍ എത്തിയപ്പോള്‍ ഗിരി ചോദിച്ചു നിനക്കു അവളെ ഇഷ്ട്ടം ആയോ ???..നിനക്കുവേണ്ടി നിന്‍റെ അമ്മ കണ്ടു വച്ച പെണ്‍കുട്ടി ആണ് ..ഇതു നീ അറിയാതെ ഒരു പെണ്ണുകാണല്‍ കൂടി ആയിരുന്നു .... സത്യത്തില്‍ എനിക്ക് അപ്പോള്‍ തന്നെ അമ്മയെ കാണാന്‍ കൊതി തോന്നി ....
പിറ്റേന്നു രാവിലെ ഞാന്‍ പോന്നു .. കുറെ ദൂരം പോന്നപ്പോള്‍ ഞാന്‍ നീലിയെ കുറിച്ച് ഓര്‍ത്തു .. ദാ എന്‍റെ അടുത്ത് .. എന്നെ നോക്കി ചിരിച്ചുകൊണ്ട് അവള് ഇരിക്കുന്നു . എന്‍റെ അടുത്തുള്ള സീറ്റില്‍ ... ഒരു നിമിഷം ഞാന്‍ സ്വപനത്തില്‍ ആണോ എന്നു തോന്നി ??? പിന്നെ ഒന്നും ഞാന്‍ ആലോചിച്ചില്ല അവളെ ആ സുന്ദരിയെ ....എന്‍റെ റെ നെഞ്ചോടുചേര്‍ത്തു പിടിച്ചു .....എന്‍റെ യാത്ര തുടര്‍ന്നു .... ഒരു ജീവിത.....യാത്രയില്‍....അമ്മ സമ്മാനിച്ച നിധിയും ആയി..
.........ശുഭം...........
Thursday, October 11, 2012
എന്‍റെ വാവ.....
വാവേ അരികില്‍ നീയില്ലയെന്ന സത്യത്തിനെ
അറിയുവാന്‍ ആവതില്ല എനിക്കിപ്പോഴും!!!!!
അതിനു മണ്ണില്‍ ജനിക്കാതിരിക്കണം
ഇനിയൊരിക്കലും പിച്ചക പൂവുകള്‍....
ജനലഴികളില്‍ പുലരിതന്‍ പൊന്‍ വെയില്‍
പതിയെ വന്നു തൊടാതിരിക്കണം......
ഒരു നിശബ്ദമാം സമ്മതമെന്നപോല്‍
പുഴയിലോളം തുടിക്കാതിരിക്കണം .....
പുതുമഴ പയ്ത അര്‍ദ്രമാം മണ്ണിന്‍റെ
നറുമണം വീണ്ടും ഉണരാതിരിക്കണം....
ചിറകടിച്ചുവന്ന അമ്പല പ്രാവുകള്‍
കുറുകി സന്ധ്യയെ മീട്ടാതിരിക്കണം......
ചിരിയിലെന്തോ മൊഴിഞ്ഞപോള്‍ കാറ്റിന്‍റെ
കുസൃതി വീണ്ടും കിലുങ്ങാതിരിക്കണം .....
തെളി വെളിച്ചത്തില്‍ ഉടലില്‍ നിന്നു
ഇനി വഴുതി മാറണം നിഴലില്‍ നീ.....
വീട്ടില്‍ നീ അതുവരേക്കും അറിയുന്നതെങ്ങിനെ
അരികിലില്ലയെന്ന സത്യത്തിനെ........
നീ ഇല്ലാത്ത ഒരു നിമിഷം എനിക്കൊരു യുഗമാണ്!!!!!
നീ ഇല്ലാത്ത ഓരോ നിമിഷവും എന്‍റെ മനസ്സ് പിടയും!!
അമ്മയേ വിട്ടു നീ എങ്ങു പോയി മറഞ്ഞു വാവേ.....
അമ്മയേ വിട്ടു നീ എങ്ങു പോയി മറഞ്ഞു വാവേ.....
അമ്മതന്‍ വേദന നീ അറിയുന്നില്ലേ എന്‍റെ വാവേ...
പകലിനു രാത്രിയോട് പ്രണയം..
സ്വര്‍ണ്ണ മണല്‍ തരികളില്‍ വിരലോടിച്ചു
സൂര്യന്‍റെ സ്വര്‍ണ്ണ കിരണങ്ങളെ വരവേറ്റു
ആ കടല്‍ത്തീരത്തു ഞങ്ങള്‍ പരസ്പരം നോക്കികൊണ്ടിരുന്നു.
ഓരോ തിരകളും ഞങ്ങളെ നോക്കി മന്ദഹസിച്ചു .
ഞാന്‍ അവന്‍റെ പേരും അവന്‍ എന്‍റെ പേരും
ആ തീരത്തു ഞങ്ങളുടെ ഹൃദയങ്ങള്‍ കൊണ്ടെഴുതി...!!
പക്ഷേ തിരമാലകള്‍ ഒരു കള്ള ചിരിയോടെ
വന്നു അതു മായ്ച്ചു കളഞ്ഞു.......
സമയം......!!!!!!!!!!!!!
ഒരു പായകപ്പല്‍ കടലിലൂടെ മിന്നി മായുന്ന
പോലെ മെല്ലേ പോയ് മറഞ്ഞു...
സന്ധ്യാ വെയില്‍നാളം ചുവപ്പു കലര്‍ന്ന
മഞ്ഞയില്‍ ശോഭിച്ചു നിന്നു.......
ചക്രവാളത്തിനു ചുറ്റും കറുത്ത പക്ഷികള്‍
മാല പോലെ പറന്നകലുന്നു.....
സൂര്യന്‍ മെല്ലെ കടലിലേക്കു മറഞ്ഞു.
രാത്രിയെ വരവേല്‍ക്കാനായി വെള്ളിതിങ്കള്‍
മാനത്തു മിന്നിത്തിളങ്ങി...
ഭൂമിയില്‍ എങ്ങും ഇരുട്ടിന്‍റെ നേരിയ തിരശീല
പൊഴിഞ്ഞു തുടങ്ങി...
പരസ്പരം പുണര്‍ന്നു ആ സാഗരതിനെ സാക്ഷിയാക്കി
അവന്‍റെ നെറുകയില്‍ ചുംബിച്ചു..
ആ നിമിഷത്തിന്‍റെ നിര്‍വൃതിയില്‍ ഞാന്‍ ഒരു നിശാ ശലഭത്തെ
പോലെ തിളങ്ങുന്ന താരകങ്ങള്‍ക്കിടയില്‍ പറന്നുയര്‍ന്നു.....
നീ എനിക്കെന്‍റെ എല്ലാമാണ്...
പ്രണയം ഒരു സാഗരമാണ്.
അറ്റമില്ലാത്ത സാഗരം....
ഇവര്‍ ആരെന്നോ???
പകലും... രാത്രിയും....
പകലിനു ..രാത്രിയോട് പ്രണയം....
നീലിയുടെ കൃഷ്ണന്‍.....
എന്‍റെ കൃഷ്ണാ
നിന്നെ കൊണ്ടു ഞാന്‍ തോറ്റുട്ടോ....??..
എവിടെയായിരുന്നു നീ..., ??
നിന്നെ കൊണ്ടു ഞാന്‍ തോറ്റുട്ടോ....??..
എവിടെയായിരുന്നു നീ..., ??
എത്ര നാളായി നിന്നെ ഞാന്‍ കാത്തിരിക്കുന്നു
പോയാല്‍ പോയ വഴി അല്ലെ ???
ഓ !.അവിടെ വന്നു കാണാത്തതിന്‍റെ
പിണക്കം ആണ് അല്ലെ..?
പിണക്കം ആണ് അല്ലെ..?
നിനക്കു അറിയാല്ലോ എന്‍റെ ....കര്യം ........
നീലിയുടെ കൃഷ്ണന്‍.....
നിന്‍റെ സ്നേഹത്തില്‍ ആയിരം
രാവുകള്‍ നല്‍കിയചുംബനം ഉണ്ടു
രാവുകള്‍ നല്‍കിയചുംബനം ഉണ്ടു
മഞ്ഞു അണിഞ്ഞ പനിനീര്‍ പൂവ് പോലെ
കേഴുന്ന പുലരികള്‍ നിന്‍റെ സാന്നിധ്യത്തില്‍ പുഞ്ചിരി തൂകുന്നു കൃഷ്ണാ...
കേഴുന്ന പുലരികള്‍ നിന്‍റെ സാന്നിധ്യത്തില്‍ പുഞ്ചിരി തൂകുന്നു കൃഷ്ണാ...
കര്‍മുകിലുകള്‍ മഴവില്ല്
അണിയുന്ന സന്ധ്യയില്‍
അണിയുന്ന സന്ധ്യയില്‍
ഓടക്കുഴല്‍ ഊതി അണയുന്ന
വാത്സല്യം ആണ് നീ ..
വാത്സല്യം ആണ് നീ ..
എന്‍റെ മനസ്സിലെ നവനീതം കവര്‍ന്നു നീ ..
നിലാവിനു നല്‍കി....എന്‍റെ മനസ്സിലെ വിഷമങ്ങള്‍ ..
നീ എടുത്തു നീലരാവില്‍ ചായം പൂശി അല്ലേ കൃഷ്ണാ. ..
നിലാവിനു നല്‍കി....എന്‍റെ മനസ്സിലെ വിഷമങ്ങള്‍ ..
നീ എടുത്തു നീലരാവില്‍ ചായം പൂശി അല്ലേ കൃഷ്ണാ. ..
സ്വപ്നങ്ങളിലേ മാലേയം
കാമിനി മാരുടെ നിറുകയില്‍ ചാര്‍ത്തി .
കാമിനി മാരുടെ നിറുകയില്‍ ചാര്‍ത്തി .
എന്‍റെ മനസ്സിന്‍റെ ഉള്ളില്‍
സ്വപങ്ങളുടെ ഒരു കൊട്ടാരം ഉയര്‍ന്നു ..
സ്വപങ്ങളുടെ ഒരു കൊട്ടാരം ഉയര്‍ന്നു ..
അവിടെ നക്ഷത്രങ്ങള്‍
പട്ടു മറന്ന കറുത്ത സന്ധ്യയുടെ മുറ്റത്തു...
പട്ടു മറന്ന കറുത്ത സന്ധ്യയുടെ മുറ്റത്തു...
നിലവിളക്കിന്‍ തിരി നീട്ടി
നിനക്കുവേണ്ടി കാത്തിരിക്കുന്നു ..
നിനക്കുവേണ്ടി കാത്തിരിക്കുന്നു ..
കൃഷ്ണാ ഞാന്‍ ..."""""".
Wednesday, October 10, 2012
എന്‍റെ കവിത
എന്‍റെ കവിത
ഉറക്കേചോല്ലാന്‍ ഭയന്ന്
ഞാന്‍ ഉള്ളിലൊതുക്കുന്ന
കറുത്ത മൊഴികളാണ് ...
എന്‍റെ കവിത അടരും മുന്‍പേ
കണ്‍കോണില്‍ ഉതിര്‍ന്നുറഞ്ഞ
എന്‍റെ കണ്ണുനീര്‍ത്തുള്ളികള്‍ ആണ് ...
എന്‍റെ കവിത
എന്നോ ചോരവറ്റി
മിടിപ്പു നിലച്ചുപോയ
ഹൃദയത്തിലെ പറയാനാവാത്ത
നോമ്പരങ്ങള്‍ ആണ് ...
എന്‍റെ ജന്മം മഴയുടെ
അവസാനത്തെ തേങ്ങലാവുന്നു
അടര്‍ന്നു വീഴുന്ന
പൂവിന്‍ ഇതളുകളാവുന്നു ...
കാണാത്ത ആകാശത്തിലെ
മരിച്ച നക്ഷത്രം ആവുന്നു
എരിഞ്ഞടങ്ങുന്ന ചിതയിലെ
അവസാന അസ്ഥികള്‍ ആവുന്നു ...
കവിതയിലെ എന്‍റെ ജന്മം
സ്വപ്ന ങ്ങള്‍ക്ക് ബാലിയാടാവാന്‍
വീണ്ടും ബാക്കിയാവുന്നു ....
Wednesday, October 3, 2012
കൃഷ്ണ വേണി (ചെറുകഥ)
വര്‍ഷങ്ങള്‍ മുന്‍പ് ഒരു പെണ്‍കുട്ടിയെ സ്നേഹിച്ചതിന്‍റെ പേരില്‍ തറവാട്ടില്‍ നിന്നും പടിയിറങ്ങി പോയ.. അച്ഛന്‍ ,
ഇന്നു അച്ഛന്‍റെ ഈ തറവാട്ടു മുറ്റത്തു നില്‍ക്കും എന്ന് ഒരിക്കലും ഞാന്‍ കരുതിയില്ല....................... !
എന്‍റെ ബന്ധുക്കള്‍ ആരൊക്കെയെന്നു എനിക്കു അറിയില്ല പൂമുഖത്തു ചാരു കസേരയില്‍ കിടക്കുന്നതു മുത്തച്ഛന്‍ ,പേരുകേട്ട തറവാട് മാധവത്ത് ..
ആ കസേരയില്‍ കിടക്കുന്നത്തത് മാധവത്ത് മാധവ മേനോന്‍ . എന്നെ കണ്ടിട്ട് ആകണം ..മാധവ മേനോന്‍ തല ഒന്ന് ഉയര്‍ത്തി നോക്കി . എന്നിട്ട് ആരാ എന്നാ ചോദ്യത്തില്‍ ഒരു നോട്ടം, ബാഗും ചെരിപ്പും അഴിച്ചു വച്ചു ഞാന്‍ പൂമുഖത്തു കയറി മുത്തച്ഛന്‍റെ കാലില്‍ തൊട്ടു ..
എന്താ കുട്ടിയെ ഈ കാണിക്കുന്നത് ..! മുത്തച്ഛന്‍റെ ചോദ്യം ,.. അറിയാതെ എന്‍റെ കണ്ണില്‍ നിന്നും രണ്ടു തുള്ളി കണ്ണുനീര്‍ ആ കാല്‍ക്കല്‍ വീണു . പെട്ടന്നു മുത്തച്ഛന്‍ ഒന്നു പിടഞ്ഞു. കുട്ടി ഏതാ ? എനിക്കു നിന്നെ മനസ്സിലായില്ലല്ലോ ?? അതാ വാതലിനു പുറകില്‍ ഒരു രൂപം . അതേ എന്‍റെ മുത്തശ്ശി ..രണ്ടാളും എന്നെ മാറി മാറി നോക്കുന്നു ..
ഞാന്‍ ..ഞാന്‍ .കിരണ്‍ ....കിരണ്‍ മാധവ്..,
മാധവത്തെ ഉണ്ണിയുടെ മോന്‍ കിരണ്‍ ..
രണ്ടാളും എന്നെ തന്നെ നോക്കി നില്‍ക്കുന്നു , എന്താണ് അവരടെ മുഖത്തെ ഭാവങ്ങള്‍ എന്ന് തിരിച്ചറിയാന്‍ എനിക്ക് കഴിയണില്ല .. രണ്ടാളും എന്നെ ചേര്‍ത്തു നിര്‍ത്തി നിറുകയില്‍ തുരുതുരെ ഉമ്മ വച്ചു.. ഞാനും കരഞ്ഞു പോയി .
ഒരു നിമിഷം നിന്‍റെ അച്ഛന്‍ എവിടെ എന്ന് രണ്ടാളും ..എനിക്ക് അവരോട് ഒന്നും പറയന്‍ ഉണ്ടായില്ല.. അവര്‍ എന്നെ അകത്തേക്ക് കൂട്ടിക്കൊണ്ടുപോയി .. എന്‍റെ അച്ഛന്‍റെ വീട് .. അച്ഛന്‍ പറഞ്ഞു കേട്ട അതിന്‍റെ മുക്കും മൂലയും എനിക്കു അറിയാം .. അതുകൊണ്ട് തന്നെ എനിക്ക് അതിന്‍റെ ഉള്ളില്‍ ഒരു പാട് നാള്‍ ജീവിച്ച ഒരു അനുഭവം ...,രണ്ടാളോടും വിശേഷങ്ങള്‍ പറഞ്ഞു, പരിഭവങ്ങളും പരാതികളും ഒക്കെ ആയി കുറെ നേരം ഇരുന്നു ..,
മുത്തശ്ശി.... എനിക്ക് ഒന്നു കുളിക്കണം .. അതും കുളത്തില്‍ ... മുത്തശ്ശി എണ്ണ കൊണ്ട് നിറുകയില്‍ വച്ചു തന്നു ഹോ ..! എന്ത് മണം ആണ് ഇതിനു .. അച്ഛന്‍ പറയാറുണ്ട് ..ഈ എണ്ണ യുടെ കഥ ... പാവം മുത്തശ്ശി ..മകനോടുള്ള അടങ്ങാത്ത സ്നേഹം മുഴുവനും പേരക്കുട്ടിക്ക് മുന്നില്‍ തുറന്നു വയ്ക്കുകയാണ് ...

കുളക്കടവ്
എന്തു ഭംഗിയ ഈ തോടിയൊക്കെ കാണാന്‍ .. എന്തിനാ അച്ഛന്‍ ഇവിടം വിട്ടു നഗരത്തില്‍ താമസ്സിക്കാന്‍ പോന്നത്തത് ..?
ഹോ ..! അമ്മയെ അടിച്ചോണ്ട് പോന്നതല്ലേ ? അപ്പോള്‍ പിന്നെ എന്താ ചെയ്യുക.
മുത്തശ്ശി വിളിച്ചു പറയുന്നുണ്ട് കുട്ടാ സൂക്ഷിക്കണേ .. വഴുക്കല്‍ ഉണ്ടാവും .. വേഗന്നു കുളിച്ചു കയറികൊള്ളൂ ഇല്ല ച്ചാല്‍ പനി പിടിക്കുട്ടോ...ശരി മുത്തശ്ശി ..
കുളി കഴിഞ്ഞു ഞാന്‍ .. മുത്തശ്ശി നിലവിളക്കു കൊളുത്തി നാമം ജപിക്കുന്നു. ഞാനും ചെന്നു അടുത്തിരുന്നു. രാമായണ മാസത്തിലെ കൊളുത്തിവെച്ച നിലവിളക്കിനു മുന്നില്‍ കാലും നീട്ടി ഇരുന്നു ഈണത്തില്‍ രാമകഥ ചൊല്ലിയ മുത്തശ്ശിയുടെ മടിയില്‍ കിടന്നു ഞാന്‍ മുത്തശ്ശിയുടെ തൂങ്ങിയ കാതുകളില്‍ പിടിച്ചു വലിച്ചുഞാന്‍.
മുത്തശ്ശിയോടു ഒരു രഹസ്യം പോലെ എന്‍റെ അച്ഛന്‍റെ പ്രണയത്തിന്‍റെ കഥ ചോദിച്ചു . വെറ്റിലക്കറ പിടിച്ചപല്ലുകള്‍ കാട്ടി ചിരിച്ചുകൊണ്ട് എന്‍റെ കവിളില്‍ നുള്ളി. പിന്നെ പറഞ്ഞു.
"" എന്‍റെ കുട്ടി നീ അറിയണം മനസില്ലാക്കണം പ്രണയം എന്താണ് എന്ന്. പ്രണയം മനസാണ് അത് മനസില്ലക്കാതെ പോയാല്‍ മനസ്സു ശൂന്യമാണ്"" .അന്ന് എനിക്കു മനസിലായില്ല ആ പഴം നാവില്‍ നിന്നും വന്ന ആ അരുള്‍ വാക്കിന്‍റെ അര്‍ഥം.

എനിക്കു അച്ഛന്‍ പണ്ട് ഉപയോഗിച്ചിരുന്ന മുറി തന്നെ തന്നു . മുറിയുടെ പടിഞ്ഞാറന്‍ ജന്നല്‍ തുറന്നിട്ടാല്‍ അങ്ങ് ദൂരേ വരെ നീണ്ടു കിടക്കുന്ന നെല്‍ പടം കാണാം .. പാടം നിറയെ വിളഞ്ഞു നില്‍ക്കുന്ന നെല്ല് ... അരുകില്‍ നല്ല ഒരു നീര്‍ച്ചോല .. മനസ്സിന്നു സന്തോഷം തോന്നാന്‍ ഇതില്‍ പരം ഒന്നു വേറേ വേണോ ??.
രാത്രിയില്‍ നല്ല കഞ്ഞിയും പയറും ചുട്ട പപ്പടവും ....ഹോ !!! വയറു നിറഞ്ഞത് അറിഞ്ഞതേയില്ല .. ഞാന്‍ വന്നു എന്നറിഞ്ഞു അച്ഛന്‍റെ ബന്ധുക്കള്‍ എന്നെ കാണാന്‍ വന്നു , അമ്മാവന്‍മാര്‍ , അമ്മായി മാര്‍ .. അങ്ങനെ പോകുന്നു ബന്ധുക്കള്‍ .. ഞാന്‍ മുത്തശ്ശിയോട് അച്ചന്‍റെ ഉറ്റ സ്നേഹിതന്‍ സുകുമാരന്‍ അമ്മാവനെ കുറിച്ച് ചോദിച്ചു .. മുത്തശ്ശി പറഞ്ഞു ആകെ ബുദ്ധിമുട്ടാണ് അവന് .. ഭാര്യ ലക്ഷ്മിയുടെ മരണം അവനെ വല്ലാണ്ട് തളര്‍ത്തി .. ഒരു മോന്‍ ഉള്ളതും ഇല്ലാത്തതും കണക്കാ..
പിന്നെ ഉള്ളത് വേണി ആണ്, കൃഷ്ണവേണി അവള്‍ ഏതാണ്ടു നിന്‍റെ പ്രായം തന്നെ .. പാവം കുട്ടി .. ലക്ഷ്മി മരിച്ചപ്പോള്‍ അവളെ ഞാന്‍ ഇങ്ങോട് കൂട്ടി .. ഇപ്പോള്‍ അവള്‍ ഇവിടുത്തെ കുട്ടിയാണ്. ഞങ്ങളെ നോക്കുന്നത് അവളാണ് .. പാവം കുട്ടി ..
മം മം ... മനസ്സില്‍ ഞാന്‍ അറിയാതെ മൂളിപോയി ... എന്‍റെ മനസ്സിലെ കൌമാര ക്കാരന്‍, ഈ വേണി കുട്ടിയെ മാത്രം കണ്ടില്ലല്ലോ ? അപ്പോള്‍ അത്താഴത്തിന്റെ പിന്നില്‍ ഉള്ള കരവിരുതും ടെസ്റ്റും ഒരു പക്ഷേ ഈ കൃഷ്ണവേണിയുടെത് ആവാം..

മനസ്സില്‍ എവിടെയോ ഒരു... .ഒരു .വെപ്രാളം അല്ലാ ..ഒന്നു കാണാന്‍ ഒരു മോഹം .... അവളെ കുറിച്ച് ഓര്‍ത്തു കിടന്നു ഉറങ്ങി പോയത് അറിഞ്ഞില്ല ..എവിടെയോ കൂട്ടില്‍ കിടന്ന പൂവന്‍കോഴി മൂന്നു വട്ടം ഉറക്കെ വിളിച്ചുകൂവുന്നത് കേട്ടാണ് അര്‍ദ്ധമയക്കത്തില്‍ നിന്നും ഞാന്‍ ഉണര്‍ന്നത് ..നേരം വെളുക്കുന്നു .. പാടത്തു നിന്നും ഒരു നനുത്ത കുളിര്‍ കാറ്റു എന്നെ ഒന്നു തൊട്ടു തലോടി ..ഇടക്കിടെ ജന്നല്‍ അഴിയില്‍ കൂടി കവിളില്‍ തലോടുന്ന സുര്യന്‍റെ കിരങ്ങള്‍...
ഹോ ..ഇതാണ് നല്ല ഗ്രാമത്തിന്‍റെ ഭംഗി ..മുറ്റത്ത് ആരൊക്കെയോ സംസാരിക്കുന്നതു കേള്‍ക്കാം .ഞാന്‍ ആണ് സംസാരവിഷയം .. എടിവെയോ ഒരു കുപ്പി വളുകളുടെ ശബ്ദം .. ആ ശബ്ദം കേട്ട ഭാഗത്തേക്ക് എന്‍റെ മനസ്സു അറിയാതെ പോയി ..അതാ അവിടെ ഒരു ദാവണിയുടെ മിന്നായം.. .. കൃഷ്ണ വേണി .. ഒന്നു മിന്നായം പോലെ ഒന്നു കണ്ടു ..ഞാന്‍ പൂമഖത്തേക്ക് ചെന്നു .
അതാ , അവിടെ മുറ്റത്ത് മുത്തശ്ശി യുടെ അടുത്തു നില്‍ക്കുന്നു ... തികച്ചും ഒരു ഗ്രാമീണ പെണ്‍കുട്ടി ..വിടര്‍ന്ന കണ്ണുകള്‍ , നീളമുള്ള മുടി , വെളുത്തു മെലിഞ്ഞ ഒരു കുട്ടി .. ഇവള്‍ . ഒരു സുന്ദരി തന്നെ ...ഒരു നിമിഷം അവള്‍ എന്നെ നോക്കി..ഞാനും ..
മുത്തശ്ശി !!കുട്ടിയെ..കുട്ടന് ചയ കോടുക്കു...പട്ടണത്തില്‍ വളര്‍ന്ന കുട്ടിയല്ലേ ... രാവിലത്തെ കുളിയും മറ്റും ശീലമുണ്ടാവില്ല .. ശിവ..ശിവ..,
കൃഷ്ണവേണി ഒന്ന് കളിയാക്കി ചിരിചിരിച്ചു ... പട്ടണത്തിലെ പരിഷ്കാരി ..
മം മം .. നിന്നെ ഞാന്‍ ശരിയാക്കുന്നുട് .. ചായും കൊണ്ടു വരൂ .. എന്‍റെ മനസ്സില്‍ പറഞ്ഞു .. അവള്‍ വരും മുന്‍പ് പോയി കുളികഴിഞ്ഞു വന്നു ദാ ചായും ആയി അവള്‍ മുന്നില്‍ .. അവള്‍ ചായ മേശയില്‍ വച്ചിട്ട് പോയി .. ആ പോക്കു കാണാന്‍ പോലും എന്ത് ഭംഗിയ .. ഇവളെ നിനക്ക് സ്വന്തം അക്കികൂടെ .. ആരോ ഉള്ളില്‍ ഇരുന്നു പറയും പോലെ....അങ്ങനെ ഞാനും പ്രണയിച്ചു തുടങ്ങി...

അങ്ങനെ പുലരികള്‍ ഞങ്ങള്‍ക്ക് .. കുളിരുതന്നും , സന്ധ്യകള്‍ ഞങ്ങള്‍ക്ക് കഥകള്‍ പഞ്ഞുതന്നും ദിവസങ്ങള്‍ പോയതു ഞാനോ അവളോ അറിഞ്ഞില്ല .. പിരിയാന്‍ പറ്റാത്തവിധം ഞങ്ങള്‍ അടുത്തു.. എനിക്കു കോളേജ് തുറക്കറായി .. പട്ടണത്തിലേക്ക് പോകണം .. അവളോട് എന്ത് പറയും .. മുത്തശ്ശി എപ്പോഴും എന്‍റെ കൂടെ ഉണ്ടവും.... അവളോട് എങ്ങനെ സംസാരിക്കും ...ഞാന്‍ ആകെ വിഷമത്തില്‍ ആയി ... അവസാനം ഞാന്‍ പറയാന്‍ ഉള്ളതു ഒരു കടലാസ്സില്‍ എഴുതി.

പിറ്റേന്ന് പ്രഭാതം ...
അവള്‍ അഴിഞ്ഞുലുഞ്ഞ മുടി വാരിക്കെട്ടി അടുക്കള വാതില്‍ തുറന്നു മുറ്റത്തെക്കിറങ്ങി. ഭിത്തിയില്‍ ചാരി വെച്ചിരുന്ന ചൂല് എടുത്തു കൈവെള്ളയില്‍ രണ്ടുമൂന്നുവെട്ടം കുത്തി ദാവണിയുടെ അറ്റം എളിയില്‍ തിരുകി, പരിസരം മൊത്തത്തില്‍ ഒന്നു വീക്ഷിച്ചു മുറ്റമാടിക്കാന്‍ തുടങ്ങി... അപ്പോള്‍ എന്നും തന്നെ നോക്കി പല്ലിളിച്ചു കാട്ടുന്ന അണ്ണാറക്കണ്ണനെ പിച്ചി പടര്‍ന്നു കയറിയ കിളിഞ്ഞിളില്‍ നോക്കി, കാണാതായപ്പോള്‍, "എന്തെ ഇന്നു വന്നില്ല ??എന്ന് ഒരു ചോദ്യം അവളുടെ മനസ്സില്‍ ഉണര്‍ന്നു. തെക്കേ നാട്ടുമാവിന്‍റെ കൊമ്പില്‍ എന്നും തനിക്കൊരു പാട്ട് സമ്മാനിച്ച് പറന്നു പോകുന്ന പുള്ളിക്കുയില്‍ തന്‍റെ അനക്കം കേട്ടപ്പോള്‍ നീട്ടി കൂകി കിഴക്കോട്ടു പറന്നകന്നു. ആ കുയിലിനു എതിര്‍ പട്ടു പാടാനും അവള്‍ മറന്നില്ല, ഇടക്കിടെ അവളുടെ കാലില്‍ തോട്ടുരുമ്മുന്ന ചക്കിയെ , ഇടതു കൈ കൊണ്ട് ലാളിക്കുന്നതും ഇവളുടെ കുറുമ്പുകള്‍ തന്നെ..
ഞാന്‍ ജന്നലില്‍ കൂടി കണ്ടാ കൃഷ്ണ വേണി ..പക്ഷിയോടും , ചെടികളോടും അണ്ണാര കണ്ണനോടും കിന്നാരം പറയുന്നവള്‍ ആണ് .. മുറ്റം വൃത്തിയാക്കി കൊണ്ടിരുന്നപ്പോള്‍ തന്‍റെ അരുകില്‍ പാറി പറന്നു വീണ കടലാസ്സു കഷ്ണം തുറന്നു നോക്കി.പിന്നെ ചുറ്റും കണ്ണോടിച്ചു. അതാ നില്‍ക്കുന്നു മുത്തശ്ശി യുടെ കൊച്ചുമോന്‍ തുടുത്ത മുഖവും തിളങ്ങുന്ന കണ്ണുകളും ജന്നലരികില്‍ നിന്നും തെന്നി മാറുന്നത് കണ്ടു. മുറ്റംമടി കഴിഞ്ഞു കൊലയില്‍ ഇരുന്ന കിണ്ടിയിലെ വെള്ളമെടുത്തു മുറ്റം തളിച്ചു അടുക്കളയില്‍ കയറി പാത്രങ്ങള്‍ കഴുകി വൃത്തിയാക്കി. അപ്പോള്‍ കാലുകളില്‍ ഉരസി തന്‍റെ സ്നേഹം പ്രകടിപ്പിക്കുന്ന ചക്കി ....വാഴ തണ്ടില്‍ ചോറ് കൊത്തി തിന്നാന്‍ കാത്തിരിക്കുന്ന നങ്ങേലിക്കാക്ക. ഇവരൊക്കെ കൃഷ്ണ വേണി യുടെ കൂട്ടുകാര്‍ ആണ് . തൊഴുത്തിലെ കാര്‍ത്യായനിയെ കുളിപ്പിച്ച് അഴിച്ചു മാറ്റിക്കെട്ടി. അലക്കാനുള്ള തുണികള്‍ കള്‍ കഴുകി ഉണങ്ങാനിട്ടു.അപ്പോഴും മനസ്സില്‍ തന്നെ നോക്കി നില്‍ക്കുന്ന തിളങ്ങുന്ന കണ്ണുകളും തുടുത്ത മുഖവും ആയിരുന്നു അവളുടെ മനസ്സില്‍ ....തോര്‍ത്തും എടുത്തു കുളക്കടവില്‍ മുങ്ങി ഉയര്‍ന്നപ്പോള്‍ മനസ്സിനും ശരീരരത്തിനും ഒരു സുഖം. കുളക്കടവിലെ ചെമ്പിന്‍ ഇലകളില്‍ മഞ്ഞു തുള്ളികള്‍ പുലര്‍കാല രശ്മികള്‍ മാണിക്ക്യം പോലെ തിളങ്ങി നിന്നു. ഈറന്‍ ചുരുള്‍മുടിയില്‍ തോര്‍ത്തു വെച്ചു കെട്ടി അടുക്കളയില്‍ കയറി , പ്രഭാത ഭക്ഷണം ഉണ്ടാക്കി ....പിന്നെ ഉച്ച ഊണു തയ്യാറാക്കുമ്പോഴും മുത്തശ്ശിയുടെ കാലില്‍ കൊട്ടാന്‍ച്ചുക്കാതി തേച്ചു പിടിപ്പികുമ്പോഴും മനസ്സില്‍ ആ കടലാസ്സു കഷണം ആയിരുന്നു. നാലുമണിക്കാപ്പിക്കു പാലും വാങ്ങി വരുമ്പോള്‍ തന്‍റെ സമ പ്രായക്കാര്‍ മറത്ത് പുസ്തകവും അടുക്കിപ്പിടിച്ചു വരുന്നത് കാണുമ്പോള്‍ ഉള്ളില്‍, എന്‍റെ അമ്മ ഉണ്ടായിരുന്നു എങ്കില്‍ ...?? ഉള്ളു തേങ്ങി അവളുടെ...അവള്‍ ഇങ്ങനെ ആണ്.
തിരികെ വന്നു അടുക്കളയില്‍ കയറുമ്പോഴും കണ്ണുകള്‍ അറിയാതെ ആ ജനാലയോളം നീണ്ടു ചെല്ലും ചിലപ്പോള്‍ നിരാശയോടെ മടങ്ങി വരും ചിലപ്പോള്‍ പൂത്തിരി കത്തിച്ചു നിറഞ്ഞു നില്‍ക്കും.അടുക്കളയടച്ചു മേലു കഴുകി തിരികെ മുറിയിലെത്തി ആരും കാണാതെ മാറോടു ചേര്‍ത്തു വെച്ച ആ കടലാസ് കക്ഷണം എടുത്തു നിവര്‍ത്തി അതിലെ വടിവൊത്ത അക്ഷരങ്ങള്‍ തെളിഞ്ഞു വന്നു. അതില്‍ ഇങ്ങിനെ കുറിച്ചിരുന്നു." അണ്ണാറക്കണ്ണനോട് കുശലം , ചൊല്ലുന്ന , പിച്ചിപ്പൂവിന്‍ സുഗന്ധം നുകരുന്ന, കുയില്‍ പാട്ടിന്‍ എതിര്‍പ്പട്ടു പാടുന്ന , ചക്കിയും , കാര്‍ത്യായനിയെയും , നങ്ങേലിയോടും , പരിഭവം പറയുന്ന..കുറുമ്പി...
കുളക്കടവിലെ ചേമ്പിന്‍ ഇലകളില്‍ പറ്റിപിടിച്ചിരിക്കുന്ന മഞ്ഞുതുള്ളികളെ നോക്കി നില്‍ക്കുന്ന മഞ്ഞു പോലെ ഉള്ള പെണ്‍കുട്ടി നിന്നെ എനിക്കിഷ്ടമാണ്. ഒരുപാട് ഇഷ്ട്ടമാണ്..."അധികം താമസിക്കാതെ നിന്നെ ഞാന്‍ വന്നു വിളിക്കും. നിനക്കു ഇഷ്ട്ടമാണെങ്കില്‍ അതുവരെ പിടിച്ചു നില്‍ക്കുക.ഞാന്‍ വരും നിന്‍റെ കൈകളില്‍ പിടിക്കാന്‍ . അന്നു നിനക്കു എന്‍റെ കൈയില്‍ മുറുകെ പിടിക്കന്‍ ഉള്ള ബലം നിന്‍റെ കൈകള്‍ക്കു ഉണ്ടാവണം . നീ വരുമെന്ന പ്രതീക്ഷയോടെ നീ കളിയാക്കി വിളിക്കാറുള്ള നിന്‍റെ പട്ടണത്തിലെ പരിഷ്കാരി ...മനസ്സില്‍ നിറഞ്ഞ സന്തോഷത്തോടെ ജന്നല്‍ പാളികള്‍ തുറന്നു നോക്കി കൃഷ്ണ വേണി അവനായി കത്തിരുന്നു...ആ പരിഷ്ക്കാരിക്കായി....
""പ്രണയം മനസ്സാണ് കുട്ടി ആ മനസ്സു ഉണ്ടങ്കില്‍ മാത്രമേ പ്രണയിക്കാവൂ അങ്ങിനെ ഉള്ള പ്രണയമാണ് ഈ ലോകത്തു നിലനില്ക്കു മാത്രമല്ല ഈ പ്രപഞ്ചം മുഴുവന്‍ അത് പ്രകാശം ചൊരിയും എന്നു . മുത്തശ്ശിയുടെ ആ വാക്കുകളുടെ ഇന്നും ചെവിയില്‍ മുഴങ്ങുന്നു ..കൃഷ്ണവേണിയുടെ കാതുകളില്‍ അവന്‍ ഉരുവിടുന്നു...മുത്തശ്ശിയുടെ പഴം നാവിലെ ശീലുകള്‍....
...............................ശുഭം..............................
Monday, September 24, 2012
മോഹം
കരിന്തിരി കത്തിയ കല്‍ വിളക്കിന്‍ കോണില്‍ ...
ഒരു നെയ് തിരിയായ് വീണ്ടും എരിയുവാന്‍ ...
ഒരു മോഹം .....വെറുതെ ...
വെറുതെ ആണെങ്കിലും ....
അണയാന്‍ പോകുന്ന തിരിക്കുണ്ടാകും ..
ആളിക്കത്താനുള്ള വെമ്പല്‍...
അതായിരിക്കാം ...എന്‍റെ ജീവന്‍ ..
എന്നില്‍ നിന്നും അടര്‍ന്നു പോവാന്‍ കഴിയാത്തതും ...
കൈകള്‍ അടര്‍ത്തിയിട്ടു കരള്‍ അകന്നു പോകഞ്ഞതും ..
ഹൃദയം മുറിഞ്ഞു രക്തം വാര്‍ന്നിട്ടും ..
എന്‍ ഓര്‍മ്മകള്‍ അകന്നു പോകഞ്ഞതും .
വെറുമൊരു മോഹം മാത്രമാണു ...
എന്നു ഞാന്‍ തിരിച്ചറിയുന്നു ....
എന്‍റെ മോഹങ്ങളെ .....
Subscribe to:
Posts (Atom)
.jpg)