ഓര്‍മ്മകള്‍ക്ക് നല്ല സുഗന്ധമാണെന്നു പറയും...ശരിയാണോ??? ..
ഓര്‍മ്മകള്‍ക്ക് ഒരു പ്രത്യേക സുഗന്ധമാണ്...
അവ പകര്‍ന്നു നല്‍കുന്നത് ഒരു പ്രത്യേക നിര്‍വൃതിയാണ്.....!!
അവയ്യക്ക് ചിലപ്പോള്‍ ആത്മാവിന്റെ നഷ്ട സുഗന്ധമാകാം...
ചിലപ്പോള്‍ പ്രണയത്തിന്റെ മായിക സുഗന്ധമാകാം...........
ചിലപ്പോള്‍ അവ നമ്മളെ കരയിക്കും...
ചിലപ്പോള്‍ ചിരിപ്പിക്കും.....പക്ഷേ
അവ എന്നും ഒരു നഷ്ടബോധമായിത്തന്നെ
നമ്മില്‍ അവശേഷിക്കുകയും ചെയ്യും...................
തിരിച്ചു വരാന്‍ അറിയാത്ത വിധം മറന്നുപോയ
വഴികളില്‍ ഓര്‍മ്മയുടെ സുഗന്ധം തേടി
വീണു പോയിട്ടും വെളിച്ചം മങ്ങാതെ
മനസ്സിന് ആശ്വാസമേകാന്‍ ഒന്നു
പുഞ്ചിരിക്കുവാന്‍ മരിക്കുന്നതിനും
മുമ്പേ കൊതി തീരേ ഒന്നു കാണാന്‍
പ്രതീക്ഷയുടെ അവസാന പൂക്കാലം
ആയി ഒരിക്കല്‍ കൂടി വരുമോ... നീയെന്‍ മുന്നില്‍... ????
ഓര്‍മ്മകളുടെ സുഗന്ധം
ReplyDeleteഓർമ്മകളേ...
ReplyDeleteകൈവള ചാർത്തി, വരൂ..
വിമൂകമീ വേദി..
നന്നായി എഴുതിയിരിക്കുന്നു.
ശുഭാശംസകൾ....
ReplyDeleteനന്നയി പഴയകാല ഒര്മയിലക്ക് ഒരു തിരിച്ചുപോക്ക്
ഓര്‍മ്മകളോടൊപ്പം ഗന്ധവും അനുഭവിക്കാം
ReplyDelete