മഴയായി മഴമുകിലായി നീയെന്നില്‍ വാ ..
ഒരു പൂവിന് ഗന്ധം പോലെ നീയെന്നില്‍ വാ ..
കാറ്റായി..ഒരു കുളിര് കാറ്റായി നീയെന്നില്‍ വാ ..
ഒരു പാട്ടിന് ഈണം പോല്‍ നീയെന്നില്‍ വാ....
നിന് നിനവില്‍ പുതച്ചു മൂടാന്‍
നിന് ചുണ്ടില്‍ മധുരമേല്‍കാന്‍
നിന് നിറുകയില്‍ മെല്ലേ തലോടനായി അഴകേ ...
എന്‍ അഴകേ..നീയെന്‍ മുന്നില്‍ വാ..
കാതില്‍ നീ മൂളുന്ന പ്രണയ കാവ്യത്തില്‍ ...
നെഞ്ചില്‍ നീ മീട്ടുന്ന സ്നേഹ വീണ നാദമായി ...
ഇണയായി ഞാന്‍ അരുകില്‍എത്തുമ്പോള്‍ ...
മയിലായി നീ പീലിവിടര്‍ത്തിയാടില്ലേ...
ശോഭയായി മിന്നുന്ന സ്വപ്നഹംസമായി ..
തിങ്കളായി എന്‍ മാനത്തേ അഴകിന് താരമായി...
വണ്ടായി ഞാന്‍ അരികില്‍ എത്തുമ്പോള്‍
പൂവായി നീ വിടരില്ലേ ....
വണ്ടായി ഞാന്‍ അരികില്‍ എത്തുമ്പോള്‍
ReplyDeleteപൂവായി നീ വിടരില്ലേ ....
കൊള്ളാം.....നല്ല രസമുണ്ട്
കൊള്ളാം ഈ ഗാനം
ReplyDelete(ഓരോ വരികള്ക്കുമവസാനം മൂന്ന് കുത്തെന്തിനാണ്?)
കവിത തുളുമ്പുന്ന ഗാനമായെത്തുമ്പോൾ
ReplyDeleteവായനക്കാരനായെത്തുന്നു ഞാനും
നല്ല കവിത.
ReplyDeleteഅക്ഷരത്തെറ്റുകള്‍ ഒഴിവാക്കാന്‍ ശ്രദ്ധിക്കുക ...
ശുഭാശംസകള്‍ ............