ഒരു കിനാവിന്റെ മുറ്റത്തു
നിന്നു ഞാന്‍ നിരൂപിക്കാറുണ്ട്
വേണമെനിക്കൊരു കൂട്ടുകാരി ...
നിലാവുള്ള രാത്രികളില്‍
നിശാഗന്ധികള്‍ പൂക്കുമ്പോള്‍
ഞാനോര്‍ക്കാറുണ്ട്
വേണമെനിക്കൊരു കൂട്ടുകാരി ...
കുംഭമാസ നിലാവു പാരിനേ
പുണരുമ്പോള്‍ എന്റെ
മനസ്സു ചൊല്ലാറുണ്ട്
വേണമെനിക്കൊരു കൂട്ടുകാരി ...
ഒരു ചാറ്റല്‍ മഴ വന്നെന്റെ
മേനി പുണരുമ്പോള്‍ ഓര്‍ക്കാറുണ്ട്
വേണമെനിക്കൊരു കൂട്ടുകാരി ...
അല്ലാ...!
എന്‍ മനസ്സിലിന്നു നിറയേ
ചാരുറ്റ കവിതയുള്ളപ്പോള്‍
എനിക്കു കൂട്ടിന്നു
എന്തിനൊരു കൂട്ടുകാരി ...?
കൂട്ടുകാരിക്കവിത
ReplyDeleteകവിത എന്നെന്നും എന്റെ ആത്മ സഖീ........
ReplyDeleteചാരുറ്റ കവിതയുള്ളപ്പോള്‍
ReplyDeleteഎനിക്കു കൂട്ടിന്നു എന്തിനൊരു കൂട്ടുകാരി ?
നല്ല വരികള്‍..
ശുഭാശംസകള്‍ ............