Monday, December 3, 2012

തേന്‍ മഴ

















മേടുകള്‍ തോറും 
തുള്ളിയലക്കും തേന്‍ മഴ
എന്തിനീ 
കാര്‍കൂന്തലഴിച്ചിട്ടെന്നങ്കണത്തില്‍ 
തേങ്ങലായ്  അലയുന്നു ...

പരിഭവമോ, കിന്നരമോ , 
നൊമ്പരമോ , ചൊല്ലൂ നീ..??
കാണാക്കിനാക്കളാം മേഘങ്ങള്‍
തന്‍ കണ്ണീര്‍ക്കണങ്ങളോ  ...

ഈ രാവില്‍ പുതുഗന്ധവുമായി 
ഞാനറിയാതെ  നീയെന്‍ 
മുന്നിലെത്തുമ്പോള്‍ 
ആനന്ദാശ്രുക്കളോ  അതോ നിന്‍ 
ദു:ഖമോ പൊഴിയുന്നു ...

മഴേ.....
നിന്നെയെനിക്കേറെയിഷ്ട്ടം ...
നിന്‍റെ സ്വകാര്യതയും ...

1 comment:

  1. സന്തോഷം,ദുഃഖം.വിരഹം, പ്രണയം,പരാജയം, വിജയം,ഏകാന്തത,സൗഹൃദം......എല്ലം മഴയിലുണ്ട്.. മഴയ്ക്കെല്ലാവരേയുമിഷ്ടം.

    ശുഭാശംസകൾ............

    ReplyDelete