Friday, February 1, 2013

പൊരുളറിയാത്ത നൊമ്പരങ്ങള്‍




















മടിയിലെ മണിവീണ വീണുടഞ്ഞു 
ഒരു രാഗം പോലും മീട്ടാനാവാതെ;
ഉള്ളില്‍ തിങ്ങിനിറഞ്ഞ മാസ്മര സംഗീതത്തെ 
പകര്‍ന്നു നല്‍കുവനാവാതെ,
മൌനത്തിന്‍ വാല്മീകത്തില്‍ മയങ്ങും
തന്ത്രികള്‍.....
പൊട്ടിയ രുദ്രവീണതന്‍ നൊമ്പരം 
ആരാനും അറിഞ്ഞുവോ..??

പാടുവാന്‍ കഴിവതില്ല ഒരു ഗാനം പോലും
എഴുതുവാന്‍ കഴിവതില്ല ഒരു കാവ്യം പോലും  
മനസ്സിലെ ശിബിരങ്ങള്‍ മാഞ്ഞുപോയതിന്‍ നൊമ്പരം
ആരാനും അറിയുന്നുവോ ..??

പാദത്തെ പുണര്‍ന്നു നടനമാടി കൊതിതീരാതെ,
മറവികളുടെ ലോകത്തേക്ക് വലിച്ചെറിഞ്ഞ 
കനക ചിലങ്കയുടെ നൊമ്പരങ്ങള്‍ 
ആരാനും അറിഞ്ഞുവോ ...??

നിദ്രയുടെ ലോകത്ത് ഒറ്റപ്പെട്ടുപോയ മനസ്സേ..
മിഴിയിണകളെ മനപൂര്‍വ്വം അടക്കവേ,,
ഓര്‍മ്മകളുടെ മറവില്‍കൂടി ഓടി മറഞ്ഞ 
സ്വപ്നങ്ങള്‍തന്‍ നൊമ്പരമെന്തെന്നു
ആരാനും അറിഞ്ഞുവോ ...??

താനേ ചിരിച്ചും കരഞ്ഞും 
പതിയെ കിന്നാരം ചൊല്ലിയും 
പരിഭവം പറഞ്ഞുവന്ന കാറ്റേ 
നിനക്കുമുണ്ടല്ലോ പറയാനേറെ
പൊരുളറിയാത്ത നൊമ്പരത്തിന്‍കഥകള്‍
ആരാനും കേട്ടുവോ ..??

കുളിര്‍തെന്നലായിന്നു നീ തഴുകേ,
നിന്‍ മനസ്സിന്‍ തേങ്ങല്‍ അറിയുന്നു ഞാന്‍ 
എന്നളകങ്ങളെ ചുംബിച്ചുണര്‍ത്തവേ നിന്‍ ,
കണ്ണിരിന്നുപ്പും ഞാനറിയുന്നു..
നിനക്കുമുണ്ടല്ലോ പറയാന്‍
പേരറിയാത്ത നൊമ്പരങ്ങളേറെ
എന്നിട്ടും വന്നുവോ...
ആരാനും കേള്‍ക്കുവാന്‍  ...??

































































3 comments:

  1. ആരാനും കേള്‍ക്കുന്നുണ്ടോ...??

    ReplyDelete
  2. പേരറിയാത്ത, പൊരുളറിയാത്ത... ഒട്ടേറെ നൊമ്പരങ്ങള്‍!!!

    ReplyDelete
  3. മൌനത്തിന്‍ വാല്മീകത്തില്‍ മയങ്ങുന്ന
    തന്ത്രികള്‍ പൊട്ടിയ രുദ്രവീണതന്‍ നൊമ്പരം
    ആരാനും അറിഞ്ഞുവോ..??

    വരികൾ നന്നായി.

    ശുഭാശംസകൾ....

    ReplyDelete